പത്തനം തിട്ടയില്‍ വീട്ടില്‍ ഉച്ചത്തില്‍ പാട്ടു വച്ചതിന് അയല്‍വാസിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു... പ്രതി അറസ്റ്റില്‍

പത്തനം തിട്ടയില്‍ വീട്ടില്‍ ഉച്ചത്തില്‍ പാട്ടു വച്ചതിന് അയല്‍വാസിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു... പ്രതി അറസ്റ്റില്‍. ഇളമണ്ണൂര്‍ പൂതങ്കരയില്‍ വെള്ളിയാഴ്ച രാത്രി 9.30നാണ് സംഭവം നടന്നത്. പൂതങ്കര കാവില്‍ പടിഞ്ഞാറ്റേതില്‍ അനീഷി (32)നാണ് വെട്ടേറ്റത്. തലയ്ക്കും ചെവിയിലും വെട്ടുകത്തിവെച്ചാണ് വെട്ടിയത്.
അയല്‍വാസിയായ പൂതങ്കര സന്ദീപ് ഭവനില്‍ സന്ദീപിനെ (34) അടൂര്‍ പോലീസാണ് അറസ്റ്റുചെയ്തത്. എന്നും രാത്രിയില്‍ വീട്ടില്‍ പാട്ട് വെക്കാറുണ്ടെന്ന് അനീഷ് പറഞ്ഞു. എന്നാല്‍ വെള്ളിയാഴ്ച ഇതുകേട്ട് സന്ദീപ് വീട്ടിലേക്ക് വരുകയും വാക്കുതര്‍ക്കത്തിനൊടുവില്‍ വെട്ടുകയുമായിരുന്നു.
ബോധംകെട്ട അനീഷിന്റെ തലയിലേക്ക് സന്ദീപ് തന്നെ വെള്ളം കോരി ഒഴിച്ചു. അനീഷിന്റെ അമ്മ അറിയിച്ചതനുസരിച്ച് എത്തിയ പോലീസുകാരാണ് ഇദ്ദേഹത്തെ അടൂര്‍ ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടു പോയത്.
https://www.facebook.com/Malayalivartha


























