കണ്ണീര്‍ക്കാഴ്ചയായി... കഴക്കൂട്ടത്ത് ഇരുചക്ര വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു

കണ്ണീര്‍ക്കാഴ്ചയായി... കഴക്കൂട്ടത്ത് ഇരുചക്ര വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ദേശീയപാതയില്‍ കഴക്കൂട്ടം എലിവേറ്റഡ് ഹൈവേയ്ക്ക് താഴെയുള്ള റോഡില്‍ എതിര്‍ദിശയില്‍ വന്ന സ്കൂട്ടറും ബുള്ളറ്റ് ബൈക്കുമാണ് കൂട്ടിയിടിച്ചത്.
സ്കൂട്ടറില്‍ സഞ്ചരിച്ച കുളത്തൂര്‍ അരശുംമൂട് സ്വദേശി പ്രസാദ് ചന്ദ്രന് നായര്‍ (73) ആണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ ഇദ്ദേഹം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണത്തിന് കീഴടങ്ങിയത്. ഗുരുതരമായി പരിക്കേറ്റ പ്രസാദ് ചന്ദ്രനെ പൊലീസെത്തിയാണ് മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്.
ഇന്നലെ രാത്രി പത്തുമണിയോടെ ടെക്നോപാര്‍ക്കിന് സമീപത്തായിരുന്നു അപകടം സംഭവിച്ചത്. വണ്‍വേ ആയ റോഡിലാണ് എതിര്‍ദിശകളിലെത്തിയ സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ചത്. ബുള്ളറ്റില്‍ സഞ്ചരിച്ചയാള്‍ക്കും പരിക്കുണ്ട കേസെടുത്ത് ്. കഴക്കൂട്ടം പൊലീസ് .
https://www.facebook.com/Malayalivartha


























