Widgets Magazine 

27
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം


'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...


സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...


ഭക്ഷണരീതിയില്‍ പുതിയ പരിഷ്‌കാരവുമായി ഇന്ത്യന്‍ റെയില്‍വേ..ഇനി പരിമിതമായ വിഭവങ്ങളടങ്ങിയ ‘കോംപാക്ട് മെനു’ അവതരിപ്പിക്കാനാണ് നീക്കം.. മൂന്ന് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളില്‍ പുതിയ സംവിധാനം ഇതിനോടകം നടപ്പാക്കി..


കാണാതായത് 30 യുവാക്കളെ..വര്‍ഷങ്ങളോളം കാത്തിരുന്നു കുടുംബങ്ങള്‍.. ഇന്ത്യയ്‌ക്കെതിരെ ഭീകരപ്രവര്‍ത്തനം നടത്താന്‍ പരിശീലനം നേടുന്നതിനായി പാക്കിസ്ഥാനിലേക്ക് കടന്നവരെന്ന് റിപ്പോർട്ട്..

കണ്ടു പഠിക്ക് ഷാഫിയെ...അഭിനന്ദിച്ച് സ്പീക്കര്‍ ഓം ബിര്‍ള....തൊഴിലുറപ്പ് പദ്ധതിയുടെ വേതനം 400 രൂപയാക്കണമെന്നും ഒരു വര്‍ഷം ചുരുങ്ങിയത് 150 ദിവസം ജോലി നല്‍കണമെന്നും ഭേദഗതി ചെയ്യുന്ന സ്വകാര്യ ബില്ലാണ് സഭയുടെ പരിഗണനയ്ക്ക് വെച്ചത്....

28 JULY 2024 10:49 AM IST
മലയാളി വാര്‍ത്ത

മികച്ച പാര്‍ലമെന്റേറിയനാവുക എളുപ്പമല്ല. നല്ല ഗൃഹപാഠവും ഏകോപന മികവും കാര്യക്ഷമതയും വേണം. താന്‍ ഒരു മികച്ച പാര്‍ലമെന്റേറിയന്‍ ആകുമെന്ന് ഉറച്ച മനസ്സോടെയാണ് വടകര എം പി ഷാഫി പറമ്പില്‍ ഡല്‍ഹിക്ക് വണ്ടി കയറിയത്. ആദ്യമായി എംപിയായ ഷാഫി തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട സ്വകാര്യ ബില്‍ അവതരിപ്പിച്ച് സ്പീക്കര്‍ ഓം ബിര്‍ളയുടെ അഭിനന്ദനം നേടി.

തൊഴിലുറപ്പ് പദ്ധതിയുടെ വേതനം 400 രൂപയാക്കണമെന്നും ഒരു വര്‍ഷം ചുരുങ്ങിയത് 150 ദിവസം ജോലി നല്‍കണമെന്നും ഭേദഗതി ചെയ്യുന്ന സ്വകാര്യ ബില്ലാണ് സഭയുടെ പരിഗണനയ്ക്ക് വെച്ചത്. എല്ലാം എംപിമാരും ഇത് മാതൃകയാക്കണമെന്ന് സന്തോഷത്തോടെ സ്പീക്കര്‍ സഭയോട് പറഞ്ഞു. ചില എംപിമാര്‍ എത്ര പ്രേരിപ്പിച്ചാലും വാ പോലും തുറക്കാത്ത പശ്ചാത്തലത്തിലാണ് സ്പീക്കര്‍ ഷാഫിയെ അഭിനന്ദിച്ചത്. കഴിഞ്ഞ ലോക്‌സഭയില്‍ ഒരുവട്ടം പോലും സഭയില്‍ ശബ്ദം ഉയര്‍ത്താത്ത എംപിമാരുടെ പട്ടിക പുറത്തുവന്നിരുന്നു.

കഴിഞ്ഞ ദിവസം, അവധിക്കാലത്ത് ഉയര്‍ന്ന നിരക്ക് ഈടാക്കി പ്രവാസികളെ വിമാനക്കമ്പനികള്‍ കൊള്ളയടിക്കുന്നതിനെ ‘ആടുജീവിതം’ സിനിമയടക്കം പരാമര്‍ശിച്ച് ഷാഫി പറമ്പില്‍ അവതരിപ്പിച്ചിരുന്നു. തന്റെ ആദ്യ സ്വകാര്യ പ്രമേയത്തിലാണ് ഷാഫി പ്രവാസികള്‍ കാലങ്ങളായി കൊള്ളയടിക്കപ്പെടുന്നത് ചൂണ്ടി കാട്ടിയത്.

 

 

പ്രസംഗത്തിനിടയില്‍ ഇടപെട്ട സ്പീക്കര്‍ ഓം ബിര്‍ള, ഇക്കാര്യത്തില്‍ വ്യോമയാനമന്ത്രി നടപടിയെടുക്കണമെന്നും വിമാനക്കമ്പനികളോടെല്ലാം സംസാരിക്കണമെന്നും ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം ചോദ്യോത്തരവേളയിലും ഷാഫി പറമ്പിലും കെ.സി. വേണുഗോപാലും കൊടിക്കുന്നില്‍ സുരേഷും ഇതുസംബന്ധിച്ച ചോദ്യമുന്നയിച്ചിരുന്നു. വിമാനനിരക്ക് നിശ്ചയിക്കുന്നത് കമ്പോളവും ആവശ്യങ്ങളും അടിസ്ഥാനമാക്കിയാണെന്നും നിരക്ക് നിയന്ത്രിക്കാന്‍ ശ്രമിക്കുമെന്നും ഉന്നതതല സമിതിയെ നിയോഗിക്കുമെന്നും വ്യോമയാനമന്ത്രി രാം മോഹന്‍ നായിഡു മറുപടി നല്‍കി.

കമ്പോളവും ആവശ്യവുമെന്ന മന്ത്രിയുടെ പ്രസ്താവനയെ ഉദാഹരണസഹിതം ഷാഫി ഖണ്ഡിച്ചു. അവധിക്കാലത്ത് നാട്ടില്‍ വരേണ്ട പ്രവാസികളെ വിമാനക്കമ്പനികള്‍ ഒന്നിച്ച് മനപ്പൂര്‍വം ചൂഷണംചെയ്യുകയാണെന്ന് ഷാഫി പറഞ്ഞു. ”കൊച്ചിയില്‍നിന്ന് ദുബായിലേക്ക് ജൂലായ് 27-ന് വിമാനനിരക്ക് എയര്‍ ഇന്ത്യക്ക് 19,062 രൂപയാണ്. മൂന്നുസീറ്റ് മാത്രമാണ് ബാക്കി. അതേ വിമാനത്തിന് ഓഗസ്റ്റ് 31-ന് 77,573 ആണ്. അന്ന് ഒമ്പതുസീറ്റാണ് ബാക്കി. മൂന്നുസീറ്റ് ബാക്കിയുള്ളപ്പോള്‍ 19,062 രൂപയും ഒമ്പതുസീറ്റ് ബാക്കിയുള്ളപ്പോള്‍ 77,573 രൂപയും എന്നത് എന്ത് കമ്പോളവും ആവശ്യവും ആണ്? പ്രവാസികള്‍ക്ക് എങ്ങനെയാണ് അവധിക്ക് വീട്ടില്‍വരാന്‍ കഴിയുക? തിരിച്ചുപോകാന്‍ സാധിക്കുക?

ഭൂരിഭാഗവും കുറഞ്ഞ ശമ്പളത്തിന് ജോലിചെയ്യുന്ന സാധാരണക്കാരാണ്. വര്‍ഷത്തില്‍ ടിക്കറ്റ് ലഭിക്കാത്ത, ഭക്ഷണമോ താമസസ്ഥലമോ ഇല്ലാത്തവരാണ് പലരും. അച്ഛനമ്മമാരുടെ ചികിത്സയ്ക്കും കുട്ടികളുടെ പഠിപ്പിനുമായി ദുരിതമനുഭവിക്കുന്നു. പൃഥ്വിരാജ് അഭിനയിച്ച ‘ആടുജീവിതം’ എന്ന സിനിമയുണ്ട്. മരുഭൂമിയില്‍ വര്‍ഷങ്ങളോളം ആടുമേയ്‌ക്കേണ്ടിവന്നയാളുടെ ജീവിതകഥ. അങ്ങനെയെത്രയോ പേര്‍ സമാനജീവിതം നയിക്കുന്നു. നാലംഗകുടുംബത്തിന് വര്‍ഷത്തിലൊരിക്കല്‍ നാട്ടിലേക്ക് വരാന്‍മാത്രം മൂന്നുലക്ഷം വേണം. എല്ലാ ചെലവുകളും കഴിച്ച് അവര്‍ ബാക്കിവെക്കുന്ന തുക ടിക്കറ്റ് വാങ്ങാന്‍പോലും തികയുമോ? വര്‍ഷം 1.1 ലക്ഷം കോടിയാണ് പ്രവാസികളില്‍നിന്ന് ലഭിക്കുന്നത്. നമ്മളെന്താണവര്‍ക്ക് തിരിച്ചുനല്‍കുന്നത്? എയര്‍പോര്‍ട്ട് കൗണ്‍സില്‍ ഇന്റര്‍നാഷണലിന്റെ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയിലാണ് വിമാനനിരക്ക് കൂടുതല്‍. 41 ശതമാനമാണ് വര്‍ധന.

ഗള്‍ഫ് മേഖലയിലെ അനിയന്ത്രിതമായ വിമാനനിരക്കിനെക്കുറിച്ച് അടിയന്തിരമായി അന്വേഷണം നടത്തി ഉചിതമായ നടപടി സ്വീകരിക്കണമെന്ന് ഷാഫിയെ പിന്തുണച്ച് എന്‍.കെ. പ്രേമചന്ദ്രനും ആവശ്യപ്പെട്ടു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഹൃത്തിന്റെ മരണത്തെത്തുടര്‍ന്ന് യുവതി ജീവനൊടുക്കി  (57 minutes ago)

തന്റെ ഫോണ്‍ ചോര്‍ത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (1 hour ago)

ദൈവമേ പ്രവാസികളെ ഇങ്ങനെ കൊല്ലണോ...!വിവാഹം നടക്കാൻ ദിവസങ്ങൾ,വരൻ മരിച്ചു..! ആദരാഞ്ജലികൾ...!!  (2 hours ago)

ആണ്ടവാ തലസ്ഥാനം അറബിക്കടൽ ഒരു മണിക്കൂർ 91 മിലിലിറ്റർ മഴ പെയ്തത് സാധാരണ മഴയല്ല രാത്രയിൽ കൊടും മഴ ഈ ജില്ലകളിൽ..  (2 hours ago)

ഒന്‍പതാം ക്ലാസുകാരന്‍ സ്‌കൂളില്‍ നടത്തിയ വെടിവയ്പ്പ്; സിനിമയിലെ രംഗം അനുകരിച്ചപ്പോള്‍അബദ്ധത്തില്‍ വെടിപൊട്ടിയതെന്ന് മൊഴി  (3 hours ago)

കോണ്‍ഗ്രസില്‍ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി പത്മജ; തിരിച്ചുവരവിനായി ഉപാധികളൊന്നും മുന്നോട്ട് വയ്ക്കാത്തതിനാല്‍ ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനമെടുക്കുമെന്ന് സണ്ണി ജോസഫ്  (3 hours ago)

ശക്തമായ മഴയില്‍ തലസ്ഥാന നഗരിയില്‍ വെള്ളക്കെട്ട് രൂക്ഷം;മഴക്കാലപൂര്‍വ ശുചീകരണത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ പൂര്‍ണപരാജയം  (3 hours ago)

കെ പിസിസി അധ്യക്ഷനും സതീശന് ? പടയൊരുക്കം അനുകൂലമാക്കി വിഡിഎസ് പുതിയ അധ്യക്ഷൻ ഡിസംബറിൽ  (6 hours ago)

തിരുപ്പരൻകുൻട്രം ക്ഷേത്രത്തെ ഒറ്റി കളക്ടർ, സുപ്രീം കോടതി വിളിപ്പിച്ചു, കരഞ്ഞ് മാപ്പ് പറഞ്ഞ് കളക്ടർ, ക്ഷേത്രത്തിൽ സംഭവിക്കുന്നത്  (6 hours ago)

ഏത് അടുപ്പ് വേണമെന്ന് ഞങ്ങൾ തീരുമാനിച്ചോളാം...! തർക്കം വേണ്ട, കട്ടയ്ക്ക് മേയർ ആറ്റുകാല്‍ പൊങ്കാല ദിവസം  (6 hours ago)

രണ്ട് മണിക്കൂറിനിടെ ട്രെയിന്‍ തട്ടി രണ്ടു യുവാക്കൾ ചിതറി 15 കിലോമീറ്റര്‍ വ്യത്യാസത്തില്‍ സംഭവിച്ചത് ഇത്..!ട്രാക്കിൽ നടന്നത്  (6 hours ago)

വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം  (7 hours ago)

നറുക്ക് വീണത് സതീശന് കൂടുതൽ പറയിപ്പിക്കരുതെന്ന് ഷാഫി..! കട്ടയ്ക്ക് ഡൽഹിയിൽ തീരുമാനം,ഛെ നാണക്കേട്  (7 hours ago)

'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...  (7 hours ago)

സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...  (7 hours ago)

Malayali Vartha Recommends