ട്രോളിങ് നിരോധനം അവസാനിക്കാന്‍ ഇനി മൂന്നുനാള്‍ മാത്രം

ട്രോളിങ് നിരോധനം അവസാനിക്കാന്‍ ഇനി മൂന്നുനാള്‍ മാത്രം. ജൂണ്‍ ഒമ്പത് അര്‍ധരാത്രി മുതല്‍ നിലവില്‍വന്ന ട്രോളിങ് നിരോധനം 52 ദിവസത്തിനുശേഷം ബുധനാഴ്ചയോടുകൂടി അവസാനിക്കും.
ആഗസ്റ്റ് ഒന്നുമുതല്‍ മത്സ്യബന്ധനത്തിനു പോകുന്നതിനായി ലക്ഷങ്ങള്‍ ചെലവിട്ട് ബോട്ടുകളിലെ അറ്റകുറ്റപ്പണി ചെയ്ത് തീര്‍ക്കല്‍, ബാറ്ററി ശരിയാക്കുക, പുതിയ വലകള്‍ നെയ്യുക, കേടുപാടുകള്‍ തീര്‍ത്തും ഭൂരിഭാഗം ബോട്ടുകളുടെയും തയ്യാറെടുപ്പുകള്‍ അന്തിമഘട്ടത്തിലേക്ക് അടുക്കുന്നു. ബോട്ടുകള്‍ കടലിലിറക്കുന്നതിനായി മത്സ്യബന്ധന കേന്ദ്രങ്ങളില്‍ ഒരുക്കമാരംഭിച്ചു.
ഇന്ധനം ശേഖരിച്ചു തുടങ്ങുന്നതിനായി തുറമുഖങ്ങളിലെ ഡീസല്‍ ബങ്കുകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി നല്കി. നീണ്ടകര, ശക്തികുളങ്ങര, ആലപ്പാട്, അഴീക്കല്‍ തീരമേഖലകളിലെ ഡീസല്‍ പമ്പുകളാണ് തിങ്കളാഴ്ച മുതല്‍ തുറക്കുന്നത്.
https://www.facebook.com/Malayalivartha


























