അടിമാലി വാളറ അഞ്ചാം മൈല്‍ കുടിയില്‍ ആദിവാസി യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി...

അടിമാലി വാളറ അഞ്ചാം മൈല്‍ കുടിയില്‍ ആദിവാസി യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. അഞ്ചാംമൈല്‍കുടി സ്വദേശിനി ജലജ (39)യാണ് മരിച്ചത്. മൃതദേഹത്തില്‍ കുത്തേറ്റ പാടുകള്‍ കണ്ടെത്തുകയും ചെയ്തു.
കൊലപാതകമെന്ന് സംശയിക്കുന്നതായി അടിമാലി പൊലീസ് പറഞ്ഞു. ജലജയുടെ ഭര്‍ത്താവ് ബാലകൃഷ്ണനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ക്ക് ഭാര്യയുടെ മരണവുമായി ബന്ധമുണ്ടെന്നാണ് പൊലീസിന്റെ സംശയം. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷമേ കൂടുതല്‍ കാര്യങ്ങളറിയാന്‍ കഴിയുകയളളൂവെന്ന് പോലീസ്.
"
https://www.facebook.com/Malayalivartha


























