ഒഴുകി വരുന്ന മരക്കഷണങ്ങൾ, കമ്പികൾ ഇതിൻറെ അടിയിൽ എല്ലാം തന്നെ പെട്ടുപോകുന്ന ഒരു അവസ്ഥ; പുഴയിലുള്ള കേബിളുകൾ വലിച്ച് കരയ്ക്ക് എത്തിക്കാൻ ശ്രമം:- നദിയിലെ സീറോ വിസിബിലിറ്റി; ഈശ്വർ മൽപെ പറയുന്നു...

മറ്റ് സംഘങ്ങൾക്കൊന്നും നദിയിലേയ്ക്ക് ഇറങ്ങാൻ കഴിയില്ലെന്ന് അടിവരയിട്ട് പറയുകയാണ് ഈശ്വർ മൽപെ. ഇതിൽ വിദഗ്ധ പരിശീല ലഭിച്ചവർ നാവിക സേനയിൽ ഉണ്ടെങ്കിലും അവരെ നിലവിൽ പുഴയിലേയ്ക്ക് ഇറക്കുന്നത് ആത്മഹത്യക്ക് തുല്യമെന്നാണ് നേരത്തെ കളക്ടർ തന്നെ പറഞ്ഞിരുന്നത്. അതൊക്കെ തിരിച്ചറിഞ്ഞുകൊണ്ടുതന്നെ ഈശ്വർ പുഴയിലേക്ക് വീണ്ടും ഇറങ്ങാൻ തയ്യാറായിരിക്കുകയാണ്. ഒരുതരത്തിലും ഈശ്വർ ഇതിൽ നിന്ന് പിന്നോട്ട് പോകില്ല എന്ന് തന്നെയാണ് പറയുന്നത്. പ്രയാസങ്ങളും ബുദ്ധിമുട്ടുകളും അലട്ടുന്നുണ്ട് പുഴയുടെ ഗതി മനസിലാക്കിവേണം തെരച്ചിൽ നടത്താൻ. പരിശോധന എത്രത്തോളം ദുർഘടം പിടിച്ചതാണെന്ന് ഈശ്വർ മൽപെയുടെ വാക്കുകളിൽ തന്നെ വ്യക്തം.
ഒലിച്ചു വരുന്ന മരക്കഷണങ്ങൾ, കമ്പികൾ ഇതിൻറെ അടിയിൽ എല്ലാം തന്നെ പെട്ടുപോകുന്ന ഒരു അവസ്ഥ തന്നെ ഉണ്ടായിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നുണ്ട്. 20 വർഷത്തിനുള്ളിൽ ഇത്രയും ദുഷ്കരമായ ഉണ്ടായിട്ടില്ല എന്നാണ് ഈശ്വർ മൽപെ പറയുന്നത്. ആദ്യം കരയിൽ നിന്നുകൊണ്ട് ഈ പുഴയിലുള്ള കേബിളുകൾ വലിച്ച് കരയ്ക്ക് എത്തിക്കാനുള്ള ശ്രമമായിരിക്കും നടക്കുന്നത്. അദ്ദേഹം ലോഹഭാഗം തൊട്ടിരുന്നില്ല എന്നാണ് സതീഷ് കൃഷ്ണൻ എംഎൽഎ പ്രതികരിച്ചത്. കൂടുതൽ ആഴങ്ങളിലേക്ക് ഈ തടസം കാരണം പോകാൻ സാധിച്ചില്ല.
അവിടെ പുഴയുടെ മധ്യഭാഗത്തായി ഒരു വലിയ മരം വീണിട്ടുണ്ട്. ആ മരം ഉള്ളതുകൊണ്ട് തന്നെ അതിന്റെ ചില്ലകളിൽ സേഫ്റ്റി കയർ കുരുങ്ങുന്ന അവസ്ഥയാണ്. ഈ മരം ഇന്ന് ഒഴുകിപ്പോയാൽ മാത്രമേ രക്ഷാപ്രവർത്തനം കൂടുതൽ ആഴങ്ങളിലേക്ക് പോകു. ഈ മരം പോകാൻ തടസമായി നിൽക്കുന്നത് ഹൈടെൻഷൻ ഇലക്ട്രിക് ലൈനാണ്. ഇലക്ട്രിക് ലൈനിൽ നിന്നുള്ള ഈ കണക്ഷൻ പുഴയിൽ നിന്നും ആദ്യം മാറ്റുകയും. അതിനു ശേഷം ഈ മരം ഇവിടെ നിന്ന് ഒഴുകിപ്പോകും എന്നാണ് എല്ലാവരും വിശ്വസിക്കുന്നത്. അതിനെക്കാളും ദുഷ്ക്കരം എന്ന് പറയേണ്ടത് വലിയ പാറക്കെട്ടുകളാണ്. ഇത് മാറ്റുക അസാധ്യമെന്നാണ് ഇപ്പോഴത്തെ റിപ്പോർട്ടുകൾ.
അതിനിടെ ഗംഗാവലിയില്‍ ജലനിരപ്പ് കുറയുന്നതിനാല്‍ കൂടുതല്‍ സാധ്യതകള്‍ തെളിയുന്നുവെന്ന നിഗമനം ശരിയാവാമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍. അടിയൊഴുക്കിന്റെ വേഗത കുറഞ്ഞതായി അറിയില്ല. അടിയൊഴുക്കിനെ അതീജീവിച്ചു ലക്ഷ്യസ്ഥാനത്തെത്തുകയെന്ന ദുഷ്‌കരമായ ദൗത്യം തുടരുകയാണ്. ശ്രമവുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നാണ് അറിയാന്‍ കഴിയുന്നത്. ഈശ്വര്‍ മാല്‍പയുടെ സേവനം കൂടുതല്‍ പ്രയോജനപ്പെടുത്താനുള്ള നീക്കമാണ് നടക്കുന്നതെന്നും എ കെ ശശീന്ദ്രന്‍ പ്രതികരിച്ചു. പുഴയിലെ അടിയൊഴുക്ക് ശക്തമായതിനാല്‍ ഡൈവിംഗ് ദുഷ്‌കരമാവും. മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മല്‍പെ ഇന്നും ദൗത്യത്തിനൊപ്പം ചേരും. ഒമ്പത് തവണ ഡൈവിങ് നടത്തിയിട്ടും ട്രക്കിന് അടുത്തെത്താനായില്ല. നദിയിലെ സീറോ വിസിബിലിറ്റിയാണ് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായത് എന്നാണ് ഈശ്വർ പ്രതികരിച്ചത്. വെള്ളത്തിനടിയിലെ പാറക്കല്ലുകളും വെല്ലുവിളിയായി.
ഒരു തവണ ബന്ധിപ്പിച്ചിരുന്ന കയര്‍ പൊട്ടി ഒഴുക്കില്‍പ്പെട്ട ഈശ്വറിനെ നാവികസേനയാണ് രക്ഷപ്പെടുത്തിയത്. പുഴയുടെ നടുഭാഗത്ത്, കഴിഞ്ഞ ദിവസം സിഗ്‌നല്‍ കിട്ടിയ നാലാം പോയിന്റില്‍ ചെളിയും പാറയും മാത്രമാണെന്ന് ജില്ലാ കളക്ടര്‍ ലക്ഷ്മിപ്രിയ ഐഎഎസ് പറഞ്ഞു.
ചെളി നിറഞ്ഞതിനാല്‍ അടിത്തട്ടിലെ ചിത്രങ്ങളും ലഭിക്കുന്നില്ല. 5 നോട്‌സിനു മുകളില്‍ വേഗത്തിലാണ് ഒഴുക്ക്. പ്രാദേശിക മത്സ്യത്തൊഴിലാളികള്‍ കഠിന പ്രയത്‌നത്തിലാണ്. പുഴയിലെ ബോട്ടുകളിലേക്കും പുഴയിലെ മണ്‍തിട്ടയിലേക്കും കരയിലേക്കും വടം വലിച്ചുകെട്ടി തയാറാക്കിയ പ്ലാറ്റ്‌ഫോമിലേക്കു പുഴയില്‍ മുള കുത്തിയുറപ്പിച്ചശേഷം വടം കെട്ടി ആഴത്തിലേക്കിറങ്ങാനാണു ശ്രമം.
പഴയ നിഗമനങ്ങളില്‍നിന്നു വ്യത്യസ്തമായി കരയില്‍നിന്നു 132 മീറ്റര്‍ അകലെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ പരിശോധന. ലോറി പതിയെ ഒഴുകിനീങ്ങുന്നതായും കരുതുന്നു. 300 മീറ്ററോളം വീതിയുള്ള പുഴയുടെ മധ്യഭാഗത്താണ് ലോറിയെന്നാണ് ഇപ്പോള്‍ കരുതുന്നത്. ലോറിയില്‍ മനുഷ്യസാന്നിധ്യം സ്ഥിരീകരിക്കാന്‍ തെര്‍മല്‍ സ്‌കാനിങ് പരിശോധനയില്‍ കഴിഞ്ഞിട്ടില്ല. ലോറിയുടെ ഡ്രൈവിങ് കാബിനിന്റെ ഗ്ലാസടക്കം തകര്‍ന്നിട്ടുണ്ടെങ്കില്‍ അര്‍ജുന്‍ പുറത്തേക്ക് തെറിക്കാനുള്ള സാധ്യതയുണ്ട്. ഇതെല്ലാം പരിശോധനയെ ബാധിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha


























