പിണറായി ഗ്രൂപ്പിന്റെ കൊടുംക്രൂരത..മുന്‍ എം.എല്‍.എയോട് 'കൊലച്ചതി'...നേട്ടത്തിന് എന്തും ചെയ്യും കഴുകന്മാര്‍

സിപിഎം സഖാക്കളോടും അണികളോടും കാണിക്കുന്ന ക്രൂരതകള്‍ക്ക് യാതൊരു മനസലിവും ഉണ്ടാകില്ല എന്നത് ചരിത്ര സംഭവമാണ്. എതിര്‍ക്കുന്നത് സ്വന്തം പാര്‍ട്ടി രക്തമായാലും അവര്‍ പക വീട്ടും. വേണ്ടിവന്നാല്‍ പതളത്തോളം ചവിട്ടിത്താഴ്ത്തും. അതെല്ലാം സഹിച്ച് നില്‍ക്കുന്നവരാണ് ഏറെയും. പാര്‍ട്ടിക്ക് പറ്റുന്ന തെറ്റുകള്‍ ചൂണ്ടിക്കാണിക്കുന്നവരെ ഒറ്റപ്പെടുത്തും. ക്രൂരമായി വേട്ടയാടും. അതുകൊണ്ടും വരുതിക്ക് വന്നില്ലെങ്കില്‍ വ്യാജ ആരോപണങ്ങള്‍ ഉയര്‍ത്തിയോ, മറ്റെന്തെങ്കിലും ചതിയില്‍ പെടുത്തിയോ പുറത്താക്കും. ജീവിതം മുഴുവന്‍ സിപിഎമ്മിനായി ഉഴിഞ്ഞുവെച്ച നിരവധി പേര്‍ ഇത്തരത്തില്‍ നിരാശരായി ജീവിക്കേണ്ടി വന്നു. അത്തരത്തിലുള്ള അനുഭവമാണ് സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ സികെപി പത്മനാഭനും സംഭവിച്ചത്.
വി.എസിനൊപ്പം നിന്നു എന്നതാണ് അദ്ദേഹത്തോട് പിണറായി ഗ്രൂപ്പിന് അരിശം തോന്നാന്‍ കാരണം. ഒരു രൂപയുടെ പോലും അഴിമതി കാണിക്കാത്ത അദ്ദേഹത്തെ 12 കൊല്ലം മുമ്പ് സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഏര്യാകമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. കര്‍ഷക സംഘത്തിന്റെ സെക്രട്ടറിയായിരുന്ന കാലത്ത് 20 ലക്ഷം രൂപ സംഘടനയുടെ അക്കൗണ്ടില്‍ നിന്നും സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയെന്നായിരുന്നു പാര്‍ട്ടിയുടെ ആരോപണം. ഇത്രയും പണം ഒരിക്കലും എടുക്കാന്‍ കഴിയില്ല. ഒരു തെറ്റും താന്‍ ചെയ്തിട്ടില്ല. പാര്‍ട്ടി നടപടി വന്നപ്പോള്‍ തനിക്ക് ശ്രദ്ധകുറവ് ഉണ്ടായി എന്നാണ് രേഖകളില്‍ പറഞ്ഞിരുന്നത്. ശ്രദ്ധകുറവിന് നടപടിയെടുത്ത ചിരിത്രം സിപിഎമ്മിലുണ്ടോയെന്നും സികെപി ചോദിക്കുന്നു. 20 ലക്ഷം രൂപ ഇപി ജയരാജനും കെജി രാമകൃഷ്ണനും കൂടിയാണ് പിന്‍വലിച്ചത്. അവരിപ്പോഴും പാര്‍ട്ടിയുടെയും ഭരണത്തിന്റെയും തണലില്‍ സുഖമായി കഴിയുന്നു. അന്ന് സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയനടക്കം ഇക്കാര്യം അറിയാമായിരുന്നു. എന്നിട്ടും സികെപിയെ വേട്ടയാടാന്‍ വിട്ടുകൊടുത്തത് വൈരാഗ്യം കൊണ്ട് മാത്രമാണ്. വി.എസും പിണറായിയും തമ്മിലുണ്ടായിരുന്ന പോര് ആശയഭിന്നതയല്ലെന്നും അധികാരത്തിന് വേണ്ടിയുള്ള വടംവലിയായിരുന്നെന്നും ദീര്‍ഘകാലമായി രാഷ്ട്രീയ നിരീക്ഷകരടക്കം ഉയര്‍ത്തിക്കാട്ടിയിരുന്നു. അത് സികെപി പത്മനാഭനും ശരിവെച്ചു.
സിപിഎമ്മിന് ഇന്നേറ്റ തിരിച്ചടി പ്രകൃതി നിയമം ആണെന്നും തന്നെ ഡയാലിസ് രോഗിയാക്കിയതിന് പിന്നില്‍ പാര്‍ട്ടിയുടെ നടപടികളാണെന്നും അദ്ദേഹം തുറന്നടിച്ചു. തന്നെ കുറ്റക്കാരനാക്കാന്‍ ശ്രമിച്ചവര്‍ ഇപ്പോള്‍ പ്രകൃതിയുടെ ശിക്ഷ ഏറ്റുവാങ്ങുകയാണ്. ഞാന്‍ അതില്‍ സന്തോഷിക്കുന്നു' എന്നാണ് ഒരു പ്രാദേശിക ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പത്മനാഭന്‍ പറഞ്ഞത്. സിപിഎമ്മിന്റെ കപട ജനാധിപത്യം വലിച്ചുകീറുന്നതാണ് അദ്ദേഹത്തിന്റെ വാക്കുകള്‍. തന്റെ പേരിലുളള നടപടി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് 15 പ്രാവശ്യം പാര്‍ട്ടിക്ക് അപ്പീല്‍ നല്‍കി. ഒരു മറുപടിയും ലഭിച്ചില്ല. സെക്രട്ടറിയായിരുന്ന പ്രകാശ് കാരാട്ടിനെ നേരില്‍ കണ്ട് പരാതി ബോധിപ്പിച്ചെങ്കിലും ഒരു നടപടിയുമുണ്ടായില്ല. പാര്‍ട്ടിയാണ് തന്നെ രോഗിയാക്കിയത്. ഒരു തെറ്റും ചെയ്യാത്ത തന്നെയാണ് അഴിമതിക്കാരനും തട്ടിപ്പുകാരനും ആക്കിയതെന്നും സികെപി പറഞ്ഞു. ഇദ്ദേഹത്തിന് പിന്നാലെ പ്രാദേശിക നേതാക്കളടക്കം കൂടുതല്‍ പേര്‍ പാര്‍ട്ടിയുടെ കൊള്ളരുതായ്മകള്‍ക്കെതിരെ രംഗത്ത് വരുമെന്നാണ് സൂചന.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെ സികെപി പെരുമാറ്റ ദൂഷ്യത്തിന് പരാതി നല്‍കിയിരുന്നു.. ടിപി ചന്ദ്രശേഖരന്‍ ഇദ്ദേഹത്തിന്റെ പ്രീയപ്പെട്ട സുഹൃത്തായിരുന്നു. വിഭാഗീയതയുടെ കാലത്ത് വിഎസ് അച്യുതാനന്ദനോട് ചന്ദ്രശേഖരനെ പാര്‍ട്ടിയില്‍ ഉറപ്പിച്ച് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. വിഎസ് അക്കാലത്ത് ചന്ദ്രശേഖരനെ വിമര്‍ശിക്കാത്തതിന്റെ പേരില്‍ ഒരുപാട് പഴികേട്ടു. ഒരു ആശയം രൂപപ്പെട്ടാല്‍ അതിനെ ഇല്ലാതാക്കാന്‍ കഴിയില്ല. അതാണ് ഇപ്പോഴും ടിപിയുടെ കാര്യത്തില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നതെന്നും സികെപി പറയുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍ കേരളമാകെ ചര്‍ച്ച ചെയ്യുമ്പോഴും പിണറായിയും കൂട്ടരും മൗനത്തിലാണ്. കൂടെ പ്രവര്‍ത്തിച്ച ഒരാളോട് ഇത്തരം ക്രൂരതയാണ് കാട്ടിയതെങ്കില്‍ രാഷ്ട്രീയ എതിരാളികളോട് എങ്ങനെയായിരിക്കും ഇവര്‍ പെരുമാറുക. ടിപി ചന്ദ്രശേഖരന്റെ ഭാര്യാപിതാവും കെകെ രമയുടെ പിതാവുമായ കെ.കെ മാധവന്‍ പ്രാദേശിക സിപിഎം നേതാവായിരുന്നു. മരുമകനെ സ്വന്തം പാര്‍ട്ടി വെട്ടിക്കൊലപ്പെടുത്തിയതോടെയാണ് അദ്ദേഹം എല്ലാം മതിയാക്കിയത്. കെകെ രമ എസ്എഫ്‌ഐ മുന്‍ നേതാവായിരുന്നു. ഇത്തരത്തിലുള്ള ബന്ധം ഉണ്ടായിരുന്നിട്ടും ചന്ദ്രശേഖരനെ അതിക്രൂരമായി കൊലപ്പെടുത്തിയെങ്കില്‍ ഇവരുടെയൊക്കെ മനസില്‍ എന്ത് മാത്രം ഇരുട്ടാണ് നിറഞ്ഞിരിക്കുന്നതെന്ന് ആലോചിക്കൂ. എന്നാല്‍ അഴിമതിക്കാരും സ്ത്രീകള്‍ക്കെതിരായി മോശമായി പെരുമാറുകയും ചെയ്ത എത്രയോ പേരെ പാര്‍ട്ടി ഇപ്പോഴും സംരക്ഷിച്ചു കൊണ്ടിരിക്കുന്നു. പാലക്കാട്ട നേതാവ് പി.കെ ശശി, ഡിവൈഎഫ്‌ഐ വനിതാ നേതാവിനെതിരെ നടത്തിയ അതിക്രമത്തിന് നടപടിയെടുത്തെങ്കിലും അദ്ദേഹം അതിശക്തനായി തിരികെ വന്നു. കെടിഡിസി ചെയര്‍മാനാണിപ്പോള്‍. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായ പി.ശശിക്കെതിരെ എത്ര ആരോപണങ്ങളാണ് ഉയര്‍ന്നത് എന്നിട്ടും അയാളെ പിടിച്ച് ആ കസേരയിലിരുത്തി.
തങ്ങളുടെ തട്ടിപ്പിനും വെ്ട്ടിപ്പിനും കൂട്ടുനില്‍ക്കാത്തവരെ തെരഞ്ഞ് പിടിച്ച് ദ്രോഹിക്കുകയും എന്തും ചെയ്യാന്‍ തയ്യാറാകുന്ന രാഷ്ട്രീയ അടിമകള്‍ക്ക് സ്ഥാനമാനങ്ങളും നല്‍കുന്നു. അവര്‍ എന്ത് തെമ്മാടിത്തരം കാണിച്ചാലും സംരക്ഷണം നല്‍കും. എതിര്‍ശബ്ദങ്ങളെ ചവിട്ടിമെതിക്കുന്ന ബുള്‍ഡോസറുകളായി സിപിഎമ്മിലെ ഒരു വിഭാഗം മാറിയിട്ട് രണ്ട് പതിറ്റാണ്ടിലേറെയായി. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ ശേഷം എം.വി രാഘവനെ ഏതെല്ലാം രീതിയില്‍ സിപിഎം ദ്രോഹിച്ചു. അദ്ദേഹത്തിന്റെ ആത്മകഥയായ ഒരു ജന്മം വായിച്ചാല്‍ ക്രൂരതകളുടെ പരമ്പരതന്നെ കാണാം. കുടുംബവീട് അടിച്ചുതകര്‍ത്ത സിപിഎം പ്രവര്‍ത്തകര്‍ ലൈബ്രറിയിലുണ്ടായിരുന്ന നിരവധി പുസ്തകങ്ങള്‍ക്ക് തീയിട്ടു. അറിവിനെ പോലും അഗ്നിക്കിരയാക്കുന്ന കാട്ടാളക്കൂട്ടമായി അന്നേ സിപിഎം മാറിയിരുന്നു എന്നതിന് ഇതിലും വലിയ എന്ത് തെളിവാണ് വേണ്ടത്. അതുകൊണ്ട് സികെപി പത്മനാഭന്മാര്‍ ഇനിയും വൃക്കരോഗികളാവുകയും ശശിമാര്‍ പൊളിറ്റിക്കല്‍ സെക്രട്ടറിമാരാവുകയും ചെയ്യും
https://www.facebook.com/Malayalivartha


























