Widgets Magazine 

27
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം


'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...


സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...


ഭക്ഷണരീതിയില്‍ പുതിയ പരിഷ്‌കാരവുമായി ഇന്ത്യന്‍ റെയില്‍വേ..ഇനി പരിമിതമായ വിഭവങ്ങളടങ്ങിയ ‘കോംപാക്ട് മെനു’ അവതരിപ്പിക്കാനാണ് നീക്കം.. മൂന്ന് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളില്‍ പുതിയ സംവിധാനം ഇതിനോടകം നടപ്പാക്കി..


കാണാതായത് 30 യുവാക്കളെ..വര്‍ഷങ്ങളോളം കാത്തിരുന്നു കുടുംബങ്ങള്‍.. ഇന്ത്യയ്‌ക്കെതിരെ ഭീകരപ്രവര്‍ത്തനം നടത്താന്‍ പരിശീലനം നേടുന്നതിനായി പാക്കിസ്ഥാനിലേക്ക് കടന്നവരെന്ന് റിപ്പോർട്ട്..

പിണറായി വിജയന്‍ മന്ത്രിമാരെ മാറ്റുന്നു; അവര്‍ ആരൊക്കെ..? 7 പേര്‍ക്ക് സാധ്യത...

28 JULY 2024 03:26 PM IST
മലയാളി വാര്‍ത്ത

വന്‍പരാജയവും ദുരന്തവുമായി മാറിയ ഒരു നിര മന്ത്രിമാരെ ഒഴിവാക്കാന്‍ ആലോചനകള്‍ സജീവം. പിണറായി വിജയന്‍ മാത്രമല്ല സംസ്ഥാനമന്ത്രിസഭയിലെ ഏഴു മന്ത്രിമാര്‍ വന്‍പരാജയമാണെന്ന പൊതുവിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിമാരെ മാറ്റി പ്രതിഷ്ഠിക്കാനുള്ള നീക്കം. പിണറായി മന്ത്രിസഭയിലെ വനിതാ മന്ത്രിമാരെല്ലാം നാടിന് ബാധ്യതയായിരിക്കുന്നുവെന്നാണ് പൊതുസംസാരം. വീണാ ജോര്‍ജും ജോര്‍ജും ജെ. ചിഞ്ചുറാണിയും വകുപ്പുകള്‍ കൈകാര്യം ചെയ്യുന്നതില്‍ ശരാശരി നിലവാരം പോലും പുലര്‍ന്നില്ലെന്ന വിലയിരുത്താണ് സര്‍ക്കാരിനും ഘടക കക്ഷികള്‍ക്കുമുള്ളത്.

ഉന്നത വിദ്യാഭ്യാസ മന്ത്രി ബിന്ദുവും ഭരണത്തില്‍ നേട്ടമല്ലെങ്കിലും എ വിജയരാഘവന്റെ ഭാര്യയെന്ന നിലയില്‍ പാര്‍ട്ടിക്കുള്ളിലുള്ള ബലമാണ് അവരുടെ നേട്ടം. ബിന്ദു മന്ത്രിപദവിയില്‍ എത്തിയതും ഇത്തരത്തിലുള്ള സ്വാധീനത്തിലായിരുന്നു. അതേ സമയം വീണയെ മാറ്റിയാല്‍ ഓര്‍ത്തഡോക്‌സ് സഭയില്‍നിന്ന് എതിര്‍പ്പുണ്ടാകുമെന്നും പത്തനംതിട്ട ജില്ലയില്‍ ഭാരി തിരിച്ചടിയുണ്ടാകുമെന്നും സിപിഎം ഭയപ്പെടുന്നു.

കെ കൃഷ്ണന്‍കുട്ടി, എകെ ശശീന്ദ്രന്‍, എകെ അനില്‍, കെഎന്‍ ബാലഗോപാല്‍, വി. ശിവന്‍കുട്ടി, സജി ചെറിയാന്‍. പി പ്രസാദ് എന്നിവരുടെ പ്രവര്‍ത്തനങ്ങള്‍ ശരാശരി നിലവാരംപോലും പുലര്‍ത്തുന്നില്ല. ഓരോ മന്ത്രിക്കും പിന്നില്‍ ജാതിയും പാര്‍ട്ടിയുമുണ്ടെന്നതാണ് പരിമിതി.

വന്യമൃഗപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലും പരിഹാരം കണ്ടെത്തുന്നതിലും മന്ത്രി എകെ ശശീന്ദ്രന്‍ വന്‍പരാജയമായിരിക്കുന്നു. വിദ്യാഭ്യാസമന്ത്രിയാകാന്‍ വിവരവും വിദ്യാഭ്യാസവും വേണ്ടെന്നതിനു തെളിവായിരിക്കുന്നു ആ വകുപ്പ് കൈകാര്യം ചെയ്യുന്നവരുടെ പ്രവര്‍ത്തനം. അക്കവും അക്ഷരവും കൂട്ടിവായിക്കാന്‍ പലപ്പോഴും ശേഷിയില്ലാത്ത വി ശിവന്‍കുട്ടിയുടെ പ്രവര്‍ത്തനം കേരളത്തിനു തന്നെ അപമാനമായി മാറിയിരിക്കുന്നു. കേരളത്തിനു ട്രോളാനുള്ള ഒരു താരമായിരിക്കുന്നു ആ മന്ത്രി.

 

 

സംസ്ഥാനത്ത് ആരോഗ്യവും വിദ്യാഭ്യാസവും ഭക്ഷ്യവും കൃഷിയുമൊക്കെ തകര്‍ന്നു തരിപ്പണമാക്കിയ വകുപ്പുകളാണ്. മന്ത്രിമാരെ ഒഴിവാക്കുന്നില്‍ പിണറായിക്കും എല്‍ഡിഎഫിനും പരിമിതികള്‍ ഏറെയാണ്. മുന്നണിയിലെ ഘടകകക്ഷികളുടെ തീരുമാനത്തിലാണ് മന്ത്രിമാരെ നിശ്ചയിച്ചു നല്‍കിയത്. വകുപ്പുകള്‍ വച്ചുമാറി ഒരു പരീക്ഷണം നടത്താമെന്ന ആലോചനയും എല്‍ഡിഎഫ് വേണ്ടെന്നു വച്ചിരിക്കുന്നു.


പിണറായി വിജയന്റെ ഏകാധിപത്യ സമീപനത്തിന്റെ ഭാഗമായി കഴിവു കെട്ടവരെയും പ്രാപ്തിയില്ലാത്തവരെയും മാത്രം മന്ത്രിസഭയില്‍ തിരുകിക്കയറ്റിയെന്നതാണ് വസ്തുത. കുടുംബവാഴ്ചയെ അതിശക്തമായി എതിര്‍ക്കുന്ന സിപിഎം പാര്‍ട്ടി എല്ലാവിധ നിലപാടുകളും കാറ്റില്‍പറത്തിക്കൊണ്ട് പിണറായി വിജയന്‍ മരുമകന്‍ മുഹമ്മദ് റിയാസിനെയും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി. ഏതെങ്കിലും സാഹചര്യത്തില്‍ പിണറായി രാജിവയ്ക്കുകയോ പുറത്താവുകയോ ചെയ്യുന്ന സാഹചര്യമുണ്ടായാല്‍ മരുമകന്‍ റിയാസിനെ മുഖ്യമന്ത്രിയാക്കണമെന്ന താല്‍പര്യത്തിലാണ് ഇങ്ങനെയൊരു തീരുമാനമുണ്ടായത്.

 

 

കേരളം കണ്ട ഏറ്റവും കഴിവുകെട്ടവരുടെയും അപ്രാപ്യരുടെയും മന്ത്രിസഭ എന്ന ഖ്യാതി രണ്ടാം പിണറായി സര്‍ക്കാരിനുള്ളതാണ്. മലയാളം കൂട്ടിവായിക്കാന്‍ അറിവില്ലാത്തതും നാലു വാക്ക് നന്നായി സംസാരിക്കാന്‍ കഴിവില്ലാത്തതുമായ രണ്ടു മന്ത്രിമാര്‍ സംസ്ഥാന സര്‍ക്കാരില്‍ ഇടംപിടിച്ചിരിക്കുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വന്‍പരാജയത്തിന് കാരണമായത് പിണറായി വിജയന്റെ ധാര്‍ഷ്ട്യം മാത്രമല്ല സര്‍ക്കാരിന്റെ ഭരണപരാജയം കൂടിയാണെന്ന് പാര്‍ട്ടി വിലയിരുത്തുന്നു. ശരാശരിക്ക് താഴെയുള്ള ദുര്‍ബല സര്‍ക്കാരെന്നാണ് സിപിഐ പിണറായി സര്‍ക്കാരിനെ വിലയിരുത്തുന്നത്.

 

 

 

തെരഞ്ഞെടുപ്പിനുശേഷം നടന്ന എല്‍ഡിഎഫ് ചര്‍ച്ചകളില്‍ സംസ്ഥാനത്തെ 14 ജില്ലകളിലും സിപിഐ പിണറായി വിജയനെ തള്ളിപ്പറയുകയായിരുന്നു. കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന്റെ വിലയിരുത്തല്‍ ചര്‍ച്ചയിലും പിണറായി സര്‍ക്കാര്‍ പരാജയമാണെന്നും മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യമാണ് തോല്‍വിയുടെ അടിസ്ഥാനകാരണമെന്നും വിലയിരുത്തപ്പെട്ടു. ഇത്തരത്തില്‍ ഒരു പ്രകടനവുമായി മുന്നോട്ടുപോയാല്‍ അടുത്ത വര്‍ഷം നടക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിലും അടുത്ത നിയമസഭാ തെരഞ്ഞടുപ്പിലും ചരിത്ര തോല്‍വി എല്‍ഡിഎഫിനുണ്ടാകുമെന്ന് വ്യക്തമാണ്.

 

 

പിണറായി രാജിവച്ചാല്‍ കെകെ ഷൈലജയെ മുഖ്യമന്ത്രിയാക്കണമെന്ന അഭിപ്രായം പാര്‍ട്ടി ചര്‍ച്ചകളില്‍ ഉയര്‍ന്നെങ്കിലും പിണറായി വിജയന്‍ ഇതിനു തയാറല്ല. കെകെ ഷൈലജയെ കേരളത്തില്‍ നിന്നു്തന്നെ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് വടകരയില്‍ നിന്ന് ലോക്‌സഭയിലേക്ക് അയയ്ക്കാന്‍ പിണറായി താല്‍പര്യപ്പെട്ടത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഹൃത്തിന്റെ മരണത്തെത്തുടര്‍ന്ന് യുവതി ജീവനൊടുക്കി  (49 minutes ago)

തന്റെ ഫോണ്‍ ചോര്‍ത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (1 hour ago)

ദൈവമേ പ്രവാസികളെ ഇങ്ങനെ കൊല്ലണോ...!വിവാഹം നടക്കാൻ ദിവസങ്ങൾ,വരൻ മരിച്ചു..! ആദരാഞ്ജലികൾ...!!  (2 hours ago)

ആണ്ടവാ തലസ്ഥാനം അറബിക്കടൽ ഒരു മണിക്കൂർ 91 മിലിലിറ്റർ മഴ പെയ്തത് സാധാരണ മഴയല്ല രാത്രയിൽ കൊടും മഴ ഈ ജില്ലകളിൽ..  (2 hours ago)

ഒന്‍പതാം ക്ലാസുകാരന്‍ സ്‌കൂളില്‍ നടത്തിയ വെടിവയ്പ്പ്; സിനിമയിലെ രംഗം അനുകരിച്ചപ്പോള്‍അബദ്ധത്തില്‍ വെടിപൊട്ടിയതെന്ന് മൊഴി  (2 hours ago)

കോണ്‍ഗ്രസില്‍ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി പത്മജ; തിരിച്ചുവരവിനായി ഉപാധികളൊന്നും മുന്നോട്ട് വയ്ക്കാത്തതിനാല്‍ ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനമെടുക്കുമെന്ന് സണ്ണി ജോസഫ്  (3 hours ago)

ശക്തമായ മഴയില്‍ തലസ്ഥാന നഗരിയില്‍ വെള്ളക്കെട്ട് രൂക്ഷം;മഴക്കാലപൂര്‍വ ശുചീകരണത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ പൂര്‍ണപരാജയം  (3 hours ago)

കെ പിസിസി അധ്യക്ഷനും സതീശന് ? പടയൊരുക്കം അനുകൂലമാക്കി വിഡിഎസ് പുതിയ അധ്യക്ഷൻ ഡിസംബറിൽ  (6 hours ago)

തിരുപ്പരൻകുൻട്രം ക്ഷേത്രത്തെ ഒറ്റി കളക്ടർ, സുപ്രീം കോടതി വിളിപ്പിച്ചു, കരഞ്ഞ് മാപ്പ് പറഞ്ഞ് കളക്ടർ, ക്ഷേത്രത്തിൽ സംഭവിക്കുന്നത്  (6 hours ago)

ഏത് അടുപ്പ് വേണമെന്ന് ഞങ്ങൾ തീരുമാനിച്ചോളാം...! തർക്കം വേണ്ട, കട്ടയ്ക്ക് മേയർ ആറ്റുകാല്‍ പൊങ്കാല ദിവസം  (6 hours ago)

രണ്ട് മണിക്കൂറിനിടെ ട്രെയിന്‍ തട്ടി രണ്ടു യുവാക്കൾ ചിതറി 15 കിലോമീറ്റര്‍ വ്യത്യാസത്തില്‍ സംഭവിച്ചത് ഇത്..!ട്രാക്കിൽ നടന്നത്  (6 hours ago)

വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം  (6 hours ago)

നറുക്ക് വീണത് സതീശന് കൂടുതൽ പറയിപ്പിക്കരുതെന്ന് ഷാഫി..! കട്ടയ്ക്ക് ഡൽഹിയിൽ തീരുമാനം,ഛെ നാണക്കേട്  (6 hours ago)

'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...  (7 hours ago)

സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...  (7 hours ago)

Malayali Vartha Recommends