വഞ്ചിയൂരിൽ എയർഗൺ ഉപയോഗിച്ചുള്ള ആക്രമണത്തിൽ യുവതിക്ക് പരിക്ക്... അക്രമി മുഖംമൂടി ധരിച്ചിരുന്നതിനാൽ ആളെ തിരിച്ചറിഞ്ഞില്ലെന്നും സ്ത്രീയാണെന്ന് വ്യക്തമായെന്നും ഷൈനി..

തിരുവനന്തപുരം വഞ്ചിയൂരിൽ എയർഗൺ ഉപയോഗിച്ചുള്ള ആക്രമണത്തിൽ യുവതിക്ക് പരിക്ക്. തിരുവനന്തപുരം വള്ളക്കടവ് സ്വദേശി ഷൈനിയെയാണ് മുഖംമൂടി ധരിച്ചെത്തിയ സ്ത്രീ ആക്രമിച്ചത്. അക്രമി മുഖംമൂടി ധരിച്ചിരുന്നതിനാൽ ആളെ തിരിച്ചറിഞ്ഞില്ലെന്നും സ്ത്രീയാണെന്ന് വ്യക്തമായെന്നും ഷൈനി പൊലീസിനോട് പറഞ്ഞു. ഇന്ന് രാവിലെ എട്ടര മണിക്കാണ് സംഭവം ഉണ്ടാകുന്നത്. വഞ്ചിയൂർ പോസ്റ്റ് ഓഫിസ് ലൈൻ നു സമീപത്തു വച്ചാണ് സംഭവം ഉണ്ടാകുന്നത് . എൻആര്‍എച്ച്എം ജീവനക്കാരിയായ ഷൈനിക്ക് വലുതു കൈക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വഞ്ചിയൂര്‍ പോസ്റ്റോഫീസിന് മുന്നിൽ ഷൈനിയുടെ വീട്ടിലാണ് ആക്രമണം ഉണ്ടായത്. രാവിലെ മുഖം മരിച്ചു എത്തിയ ആള് ആമസോണിൽ നിന്നാണെന്നു പറഞ്ഞു
കൊണ്ടാണ് വന്നത് ആമസോണിൽ നിന്നുള്ള കൊറിയർ നൽകാന്നെ പേരിലാണ് മുഖംമൂടി ധരിച്ച് അക്രമി എത്തിയത്. ഷൈനിയുടെ ഭാര്യാ പിതാവ് പാഴ്സൽ വാങ്ങാൻ ശ്രമിച്ചെങ്കിലും അക്രമി പാര്‍സൽ നൽകിയില്ല. ഷൈനി ഇറങ്ങി വന്നപ്പോൾ കൈയ്യിൽ കരുതിയ ആയുധം ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.അതിനു മുൻപ് ഇവരായിട്ട് വാക്ക് തര്‍ക്കം ഉണ്ടായി . പിന്നീട് ഇവര്‍ ഇവിടെ നിന്ന് രക്ഷപ്പെടുകയും ചെയ്തു.ആളെ തിരിച്ചറിയാൻ സാധിക്കില്ല. പക്ഷെ ഒരു സ്ത്രീ ആണുള്ളത് മനസ്സിലായിട്ടുണ്ട്. ബൈക്കിലാണ് എത്തിയത്.തൊഴിൽ സ്ഥലത്തുണ്ടായ എന്തെങ്കിലും തർക്കമാണോ കാരണം എന്നുള്ളത് വ്യക്തമല്ല . ഞായറാഴ്ച ഇത്തരത്തിൽ കൊറിയർ സർവീസ് ഉണ്ടാകാത്തതാണ് സംശയത്തിന് കാരണം
https://www.facebook.com/Malayalivartha


























