മാലിന്യത്തിൽ സാനിറ്റൈസർ ഒഴിച്ച് കത്തിച്ചു:- ഗുരുതരമായി പൊള്ളലേറ്റ വീട്ടമ്മ മരിച്ചു...

കോഴിക്കോട് പയ്യോളിയിൽ മാലിന്യത്തിൽ സാനിറ്റൈസർ ഒഴിച്ച് കത്തിക്കാൻ ശ്രമിക്കുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റ വീട്ടമ്മ മരിച്ചു. പയ്യോളി ഐപിസി റോഡിലെ ഷാസ് മൻസിലിൽ നഫീസ (48) ആണ് മരിച്ചത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയായിരുന്നു അന്ത്യം.
മാലിന്യങ്ങൾ കത്തിക്കാനായി വീട്ടിലുണ്ടായിരുന്ന സാനിറ്റൈസർ ഒഴിക്കുന്നതിനിടെ തീ പടർന്നുപിടിക്കുകയായിരുന്നു. തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭർത്താവ്: കുഞ്ഞമ്മദ്, മക്കൾ: മുഹമ്മദ് ഷഹാൻ, ഒമർ ശാമിൽ, ഷഹനാസ്.
https://www.facebook.com/Malayalivartha


























