അടിമാലിയില്‍ മദ്യലഹരിയില്‍ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി

അടിമാലിയില്‍ മദ്യലഹരിയില്‍ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി. അടിമാലി വാളറ അഞ്ചാംമൈല്‍ കുടിയിലാണ് കൊലപാതകം നടന്നത്. അഞ്ചാംമൈല്‍ കുടി സ്വദേശിനി ജലജ (39)ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ജലജയുടെ ഭര്‍ത്താവ് ബാലകൃഷ്ണനെ അടിമാലി പോലീസ് കസ്റ്റഡിയില്‍ എടുത്തു. ബാലകൃഷ്ണന്റെ രണ്ടാം ഭാര്യയാണ് ജലജ. ബാലകൃഷ്ണന്റെ ആദ്യ ഭാര്യയിലുള്ള മകളുടെ പക്കല്‍ നിന്നും ജലജ പണം കടമായി വാങ്ങിയിരുന്നു.
ഇത് തിരികെ നല്‍കാത്തത് ബാലകൃഷ്ണന്‍ ചോദ്യം ചെയ്തു. തുടര്‍ന്ന് മദ്യലഹരിയില്‍ ആയിരുന്ന ബാലകൃഷ്ണന്‍ തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ജലജയെ വെട്ടി കൊലപ്പെടുത്തുകയും ആയിരുന്നു എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇടുക്കി ഡിവൈഎസ്പി ജില്‍സണ്‍ മാത്യു സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. ഫോറെസ്‌നസിക് സംഘവും ഫിംഗര്‍പ്രിന്റ് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയതായി പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha


























