മന്ത്രിമാര്‍ വെറും പാഴുകള്...കൂട്ടത്തോടെ രാജിവെപ്പിക്കുമോ പിണറായി ? ആദ്യം കപ്പിത്താനെ തൂക്കി പുറത്തിടണമെന്ന് ആവശ്യം; ശൈലജ മടങ്ങിയെത്തണം, ഒടുവില്‍ മുട്ടുമടക്കി പിണറായി ! മരുമകന് മന്ത്രിക്കസേര കൊടുക്കാന്‍ പിണറായി ഇറക്കിയ പ്ലാന്‍ പാര്‍ട്ടിയുടെ അടിവേരിളക്കി

ഇനിയുള്ള രണ്ട് വര്‍ഷം പിണറായിക്കും സിപിഎമ്മിനും നിര്‍ണായകം. കഴിവുകെട്ട മന്ത്രിമാരെ കെട്ടിയെഴുന്നള്ളിച്ച രണ്ടാം പിണറായി സര്‍ക്കാര്‍ അട്ടര്‍ വേസ്റ്റെന്ന് പരിഹാസം. മന്ത്രിമാരെ മാറ്റി പരീക്ഷിച്ചാലോ കളഴിവുകെട്ടതിനെയെല്ലാം പുറത്താക്കിയാലോന്ന് സിപിഎമ്മില്‍ ചര്‍ച്ച. എങ്കില്‍ ആദ്യം കപ്പിത്താനെ തൂക്കി പുറത്ത് കളയണം. ജനകീയ നേതാവ് ശൈലജ തന്നെ സഖാവിനെ തിരികെ കൊണ്ടുവരണമെന്ന് പാര്‍ട്ടിയില്‍ ഒരുകൂട്ടര്‍. ശൈലജയ്ക്ക് മുന്നില്‍ മുട്ടുമടക്കി കപ്പിത്താന്. മരുമകന് മന്ത്രിക്കസേര കൊടുക്കാന്‍ പിണറായീടെ ഉഡായിപ്പ് ആയിരുന്നു രണ്ടാം സര്‍ക്കാരില്‍ പുതുമുഖങ്ങള്‍ മാത്രം മതിയെന്ന്. അത് സി പി എമ്മിന്റെ അടിവേര് തോണ്ടി.
പിണറായിസത്തിന്റെ കഴുക്കോല് കണ്ണൂരിലെ നേതാക്കള്‍ തന്നെ ഊരിയെടുക്കും. വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ പിണറായീടെ മുഖം കാണിച്ചാല്‍ വോട്ടല്ല ചൂലുംകെട്ടിന് അടിയാണ് കിട്ടാന്‍ പോകുന്നത്. അതുകൊണ്ട് ആകെ കൊള്ളാവുന്ന മുഖം ശൈലജയാണ്. വെട്ടിനിരത്താന്‍ പിണറായി നോക്കിയിട്ടും കരുത്തോടെ ശൈലജ. ഇനിയാണ് കപ്പിത്താന്റെ കണക്കുകൂട്ടലുകള്‍ തെറ്റുന്നത്. മരുമോന്റെ കാര്യം കഷ്ടത്തിലാകും. പിണറായി വിജയന് പടിയിറങ്ങുന്നതോടെ റിയാസിനെ കണ്ണൂരിലെ നേതാക്കള്‍ വെട്ടിച്ചിതറിയ്ക്കും. പാര്‍ട്ടിയുടെ മുഖം നന്നാക്കാന്‍ വേണ്ട നടപടികള്‍ തുടങ്ങണമെന്ന് ആവശ്യം ശക്തമാകുകയാണ്.
പിണറായി വിജയന് മാത്രമല്ല സംസ്ഥാനമന്ത്രിസഭയിലെ ഏഴു മന്ത്രിമാര്‍ വന്‍പരാജയമാണെന്ന പൊതുവിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ മന്ത്രിമാരെ മാറ്റി പ്രതിഷ്ഠിച്ചാലോന്ന് ചര്‍ച്ച. പിണറായി മന്ത്രിസഭയിലെ വനിതാ മന്ത്രിമാരെല്ലാം നാടിന് ബാധ്യതയായിരിക്കുന്നുവെന്നാണ് പൊതുസംസാരം. വീണാ ജോര്‍ജും ജോര്‍ജും ജെ. ചിഞ്ചുറാണിയും വകുപ്പുകള്‍ കൈകാര്യം ചെയ്യുന്നതില്‍ ശരാശരി നിലവാരം പോലും പുലര്‍ന്നില്ലെന്ന വിലയിരുത്താണ് സര്‍ക്കാരിനും ഘടകകക്ഷികള്‍ക്കുമുള്ളത്. ഉന്നത വിദ്യാഭ്യാസ മന്ത്രി ബിന്ദുവും ഭരണത്തില്‍ നേട്ടമല്ലെങ്കിലും എ വിജയരാഘവന്റെ ഭാര്യയെന്ന നിലയില്‍ പാര്‍ട്ടിക്കുള്ളിലുള്ള ബലമാണ് അവരുടെ നേട്ടം.
അതേ സമയം വീണയെ മാറ്റിയാല്‍ ഓര്‍ത്തഡോക്സ് സഭയില്‍നിന്ന് എതിര്‍പ്പുണ്ടാകുമെന്നും പത്തനംതിട്ട ജില്ലയില്‍ ഭാരി തിരിച്ചടിയുണ്ടാകുമെന്നും സിപിഎം ഭയപ്പെടുന്നു. കെ കൃഷ്ണന്‍കുട്ടി, എകെ ശശീന്ദ്രന്, എകെ അനില്‍, കെഎന്‍ ബാലഗോപാല്‍, വി. ശിവന്‍കുട്ടി, സജി ചെറിയാന്. പി പ്രസാദ് എന്നിവരുടെ പ്രവര്‍ത്തനങ്ങള്‍ ശരാശരി നിലവാരംപോലും പുലര്‍ത്തുന്നില്ല. ഓരോ മന്ത്രിക്കും പിന്നില്‍ ജാതിയും പാര്ട്ടിയുമുണ്ടെന്നതാണ് പരിമിതി. വന്യമൃഗപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിലും പരിഹാരം കണ്ടെത്തുന്നതിലും മന്ത്രി എകെ ശശീന്ദ്രന് വന്പരാജയമായിരിക്കുന്നു. വിദ്യാഭ്യാസമന്ത്രിയാകാന്‍ വിവരവും വിദ്യാഭ്യാസവും വേണ്ടെന്നതിനു തെളിവായിരിക്കുന്നു ആ വകുപ്പ് കൈകാര്യം ചെയ്യുന്നവരുടെ പ്രവര്‍ത്തനം. അക്കവും അക്ഷരവും കൂട്ടിവായിക്കാന്‍ പലപ്പോഴും ശേഷിയില്ലാത്ത വി ശിവന്‍കുട്ടിയുടെ പ്രവര്‍ത്തനം കേരളത്തിനു തന്നെ അപമാനമായി മാറിയിരിക്കുന്നു.
കേരളത്തിനു ട്രോളാനുള്ള ഒരു താരമായിരിക്കുന്നു ആ മന്ത്രി.സംസ്ഥാനത്ത് ആരോഗ്യവും വിദ്യാഭ്യാസവും ഭക്ഷ്യവും കൃഷിയുമൊക്കെ തകര്‍ന്നു തരിപ്പണമാക്കിയ വകുപ്പുകളാണ്. മന്ത്രിമാരെ ഒഴിവാക്കുന്നില് പിണറായിക്കും എല്‍ഡിഎഫിനും പരിമിതികള്‍ ഏറെയാണ്. മുന്നണിയിലെ ഘടകകക്ഷികളുടെ തീരുമാനത്തിലാണ് മന്ത്രിമാരെ നിശ്ചയിച്ചു നല്‍കിയത്. വകുപ്പുകള്‍ വച്ചുമാറി ഒരു പരീക്ഷണം നടത്താമെന്ന ആലോചനയും എല്‍ഡിഎഫ് വേണ്ടെന്നു വച്ചിരിക്കുന്നു. പിണറായി വിജയന്റെ ഏകാധിപത്യ സമീപനത്തിന്റെ ഭാഗമായി കഴിവു കെട്ടവരെയും പ്രാപ്തിയില്ലാത്തവരെയും മാത്രം മന്ത്രിസഭയില്‍ തിരുകിക്കയറ്റിയെന്നതാണ് വസ്തുത. കുടുംബവാഴ്ചയെ അതിശക്തമായി എതിര്‍ക്കുന്ന സിപിഎം പാര്‍ട്ടി എല്ലാവിധ നിലപാടുകളും കാറ്റില്പറത്തിക്കൊണ്ട് പിണറായി വിജയന് മരുമകന് മുഹമ്മദ് റിയാസിനെയും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി. ഏതെങ്കിലും സാഹചര്യത്തില്‍ പിണറായി രാജിവയ്ക്കുകയോ പുറത്താവുകയോ ചെയ്യുന്ന സാഹചര്യമുണ്ടായാല്‍ മരുമകന് റിയാസിനെ മുഖ്യമന്ത്രിയാക്കണമെന്ന താല്പര്യത്തിലാണ് ഇങ്ങനെയൊരു തീരുമാനമുണ്ടായത്. കേരളം കണ്ട ഏറ്റവും കഴിവുകെട്ടവരുടെയും അപ്രാപ്യരുടെയും മന്ത്രിസഭ എന്ന ഖ്യാതി രണ്ടാം പിണറായി സര്‍ക്കാരിനുള്ളതാണ്.
https://www.facebook.com/Malayalivartha


























