അര്‍ജുനായുളള പരിശോധന അവസാനിപ്പിച്ച് മുങ്ങല്‍ വിദഗ്ദ്ധന് ഈശ്വര്‍ മാല്‍പെ

ദേശീയ പാതയില്‍ മണ്ണിടിച്ചിലില്‍ ലോറിയോടൊപ്പം കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനായുളള പരിശോധന അവസാനിപ്പിച്ച് പ്രാദേശിക മുങ്ങല്‍ വിദഗ്ദ്ധന് ഈശ്വര്‍ മാല്‍പെ. അര്‍ജുനായുളള തെരച്ചില്‍ 13 ദിവസത്തിലും അനിശ്ചിതത്വത്തില്‍ തുടരുകയാണ്.
രണ്ട് ദിവസമായി പുഴയിലിറങ്ങി പരിശോധന നടത്തിയെങ്കിലും മാല്‍പെയ്ക്ക് ട്രക്ക് കണ്ടെത്താന്‍ സാധിച്ചില്ല. ഇന്ന് മൂന്ന് തവണയാണ് അദ്ദേഹം പുഴയിലിറങ്ങി പരിശോധന നടത്തിയത്. ശക്തമായ അടിയൊഴുക്കും പ്രതികൂല കാലാവസ്ഥയുമാണ് രക്ഷാദൗത്യത്തെ ബാധിക്കുന്നത്.
പുഴയുടെ അടിത്തട്ടത്തില്‍ വലിയ പാറക്കെട്ടുകളും മരങ്ങളും തടിക്കഷണങ്ങളുമുണ്ട്. തകരയുടെ ബ്ലേഡ് രണ്ടുതവണ ശരീരത്തില്‍ തട്ടി. മൂന്ന് പോയിന്റില്‍ തപ്പി. ഇളകിയ മണ്ണാണ് അടിയിലുളളത്. പുഴയുടെ അടിയില്‍ വൈദ്യുതി കമ്പികളുണ്ടെന്നും അദ്ദേഹം മുന്‍പ് വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha


























