പിണറായി ഉദ്യോഗസ്ഥരാണ് ഭരണമെങ്കില്‍ ഞാനെന്തിന് കസേരയില്‍ ഇരിക്കണം ! മുഖ്യമന്ത്രിയ്ക്കും ശിങ്കിടികള്‍ക്കുമെതിരെ പൊട്ടിത്തെറിച്ച് ധനമന്ത്രി ; സൂപ്പര്‍ ധനമന്ത്രി കളിച്ച് മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെഎം എബ്രഹാം. ഇത് വെച്ചുപൊറുപ്പിക്കാന്‍ കഴിയില്ലെന്ന് സി പി എം നേതാക്കളും കട്ടക്കലിപ്പില്‍

ധനമന്ത്രി ബാലഗോപാല്‍ കലിതുള്ളി നില്‍ക്കുകയാണ്. പിണറായി ശിങ്കിടികള്‍ ധനവകുപ്പില്‍ കയറി തലയിടുന്നു. വകുപ്പ് മന്ത്രി പോലും അറിയാതെ തീരുമാനങ്ങള്‍ എടുക്കുന്നു. എന്നാല്‍പ്പിന്നെ മന്ത്രി എന്തിനെന്ന ചോദ്യം ഉയര്‍ത്തി ബാലഗോപാല്‍. വിവിധ സര്‍ക്കാര്‍ സേവനങ്ങളുടെ ഫീസ് നിരക്കുകള്‍ കൂട്ടി വരുമാന വര്‍ദ്ധനക്ക് നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കിയത് മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെഎം എബ്രഹാം നേരിട്ട്. ധനവകുപ്പിനെ ഇരുട്ടില്‍ നിര്‍ത്തിക്കൊണ്ടായിരുന്നു സൂപ്പര്‍ ധനമന്ത്രിയായുള്ള കെഎം എബ്രഹാമിന്റെ ഇടപെടല്‍. സിപിഎമ്മില്‍ തന്നെ ഇതിനെതിരെ എതിര്‍പ്പ് ഉയരുന്നു.
വകുപ്പ് മന്ത്രിമാരെ പൊട്ടരാക്കിയുള്ള നീക്കമാണ് പിണറായി നടത്തുന്നത്. മുഖ്യനും സില്‍ബന്തികളും ചേര്‍ന്ന് ഭരണം നടത്തുന്നു. രണ്ടാം പിണറായി സര്‍ക്കാരില്‍ നടക്കുന്നത് ഏകാധിപത്യമെന്ന് മന്ത്രിമാരും സിപിഎം നേതാക്കളും വിമര്‍ശനം ഉയര്‍ത്തുന്നു. കപ്പിത്താനെ പൊക്കിയ നേതാക്കള്‍ അതേപടി എടുത്ത് താഴെ ഇട്ടിട്ടുണ്ട്. ഇനിയും ഈ ദുര്‍ഭരണം അനുവദിച്ച് കൊടുക്കാനാകില്ലെന്ന് ശബ്ദം ഉയര്‍ത്തുന്നു. അനുഭവിച്ചോ. പാര്‍ട്ടി തന്നെ വരുത്തി വച്ചതാണ് ഈ എട്ടിന്റെ പണികള്‍. പിണറായി എന്ത് കാണിച്ചാലും അതിനെ എതിര്‍ക്കാതെ കപ്പിത്താന് സ്തുതി പാടിയപ്പോള്‍ ഓര്‍ത്തില്ല വരാന്‍ പോകുന്നത് വലിയ വിപത്താണെന്ന്. പാര്‍ട്ടിക്കും മുകളില്‍ വളര്‍ന്ന് പാര്‍ട്ടിയെ വിഴുങ്ങി പിണറായി.
ക്ഷേമ പദ്ധതികളുടെ കുടിശിക നിവാരണം അടക്കം സര്‍ക്കാര്‍ മുന്‍ഗണനകള്‍ പുതുക്കിയുള്ള മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഉത്തരവിറങ്ങിയത്. വരുമാന വര്‍ദ്ധനവിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ ഫയല്‍ ക്യാബിനറ്റിന്റെ പരിഗണനക്ക് എത്തിച്ചത് മുഖ്യമന്ത്രി നേരിട്ടായിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ മുന്‍ഗണനകളില്‍ മാറ്റം വേണമെന്ന ആവശ്യം എല്‍ഡിഎഫിലും സര്‍ക്കാരിലും ഒരു പോലെ ഉയര്‍ന്നിരുന്നു. ക്ഷേമ പെന്‍ഷന്‍ മുതല്‍ സര്‍ക്കാര്‍ ജീവനക്കാരുടേയും പെന്‍ഷന്‍കാരുടേയും ആനുകൂല്യങ്ങളില്‍ വരെ കുടിശിക തീര്‍ക്കലില്‍ ഊന്നിയായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. സമയബന്ധിത പദ്ധതി പ്രഖ്യാപനം അല്ലാതെ പണം എവിടെ നിന്ന് കണ്ടെത്തുമെന്ന് അവ്യക്തമാണ്. എല്ലാറ്റിനും പണം അനുവദിക്കേണ്ട ധനമന്ത്രിക്കും മറുപടി ഉണ്ടായിരുന്നില്ല.
ഇതിനിടെയാണ് നികുതിയിതര വരുമാന വര്‍ദ്ധനക്ക് ശുപാര്‍ശകള്‍ സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഉത്തരവിറങ്ങിയത്. കാലങ്ങളായി കൂട്ടാത്ത ഫീസുകളും സേവന നിരക്കുകളും പുനഃക്രമീകരിച്ച് അതാത് വകുപ്പുകള്‍ റിപ്പോര്‍ട്ട് തയ്യാറാക്കാനാണ് നിര്‍ദ്ദേശം. തദ്ദേശ സ്ഥാപനങ്ങളുടെ യൂസര്‍ ഫീ നിരക്കപകളില്‍ വര്‍ദ്ധന വരുത്താനുള്ള ബജറ്റ് തീരുമാനം വ്യാപക വിര്‍മര്‍ശനത്തിനിടയാക്കുകയും നിരക്ക് വര്‍ധന പിന്‍വലിക്കുകയും ചെയ്ത സാഹചര്യം നിലനില്‍ക്കെ കൂടിയാണ് പുതിയ പരിഷ്‌കാരം.
ജനങ്ങളെ നേരിട്ട് ബാധിക്കുന്ന തീരുമാനങ്ങളില്‍ പോലും ധനവകുപ്പിനെ വിശ്വാസത്തിലെടുത്തിട്ടില്ലെന്ന ആക്ഷേപം ശക്തമാണ്. പിരിഞ്ഞു കിട്ടാവുന്ന പരമാവധി തുകയുടെ കണക്കിലും വകുപ്പിനോ സര്‍ക്കാരിനോ വ്യക്തതയില്ല. അറിവില്ലാത്ത കാര്യമെന്ന് ധനവകുപ്പ് ആവര്‍ത്തിക്കുമ്പോള്‍ ചട്ടം മുന്നൂറ് പ്രകാരം മുഖ്യമന്ത്രി നടത്തിയ പ്രസ്താവനയുടേയും തുടര്‍ തീരുമാനങ്ങളുടേയും ബാധ്യത മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയിലേക്കും ചുരുങ്ങുകയാണ്. വകുപ്പുകളെ വിശ്വാസത്തിലെടുക്കാത്ത മുഖ്യമന്ത്രിയുടെ സമീപനത്തില്‍ മുന്നണിക്ക് അകത്തും പുറത്തും രാഷ്ട്രീയ ചര്‍ച്ചകളും സജീവമായിട്ടുണ്ട്.
https://www.facebook.com/Malayalivartha


























