പിണറായി കണ്ണുരുട്ടി വെള്ളാപ്പള്ളി യൂ ടേണടിച്ചു ! മുഖ്യമന്ത്രി നിലവില്‍ ശൈലി മാറ്റേണ്ട ആവശ്യമില്ലെന്ന്...ഏതേലും ഒരു വള്ളത്തില്‍ കാലുറപ്പിച്ച് നില്‍ക്കെന്ന് പരിഹാസം

സി പി എം എടുത്തിട്ട് കുടഞ്ഞെന്ന് തോന്നുന്നു നൈസാ പ്ലേറ്റുമാറ്റി വെള്ളാപ്പള്ളി നടേശന്. പിണറായി വിജയന് നിലവില്‍ ശൈലി മാറ്റേണ്ട ആവശ്യമില്ലെന്ന് വെള്ളാപ്പള്ളി. എല്‍ഡിഎഫ് തന്നെ മൂന്നാമതും കേരളത്തില്‍ അധികാരത്തിലെത്തുമെന്ന വലിയ പ്രവചനം കൂടി നടത്തിയിരിക്കുകയാണ് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി. യൂ ടേണടിച്ച വെള്ളാപ്പള്ളിക്കെതിരെ ഈഴവരും പൊട്ടിത്തെറിക്കുന്നു. എവിടേലും ഒരിടത്ത് ഉററച്ചു നില്‍ക്കെന്ന് പരിഹാസം.
തൃശൂര്‍ ലോക്സഭാ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപി ജയിക്കാന്‍ കാരണം ക്രിസ്ത്യന്‍ വോട്ടുകളാണെന്ന് നടേശന്. തൃശൂരില്‍ നടന്നത് സാംപിള്‍ വെടിക്കെട്ട് മാത്രമാണ്. ക്രിസ്ത്യന്‍ സമുദായം വലിയ ഭീഷണിയാണ് നേരിടുന്നത്. അവരെ സംരക്ഷിക്കാന്‍ ആരുമില്ലെന്ന തോന്നലിലാണ് ബിജെപി സ്ഥാനാര്‍ഥിക്കു വോട്ട് ചെയ്തത്. താന്‍ മുസ്ലിം വിരോധിയോ വര്‍ഗീയവാദിയോ അല്ലെന്നും, അങ്ങനെ വരുത്തി തീര്‍ക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും വെള്ളാപ്പള്ളി ആരോപിച്ചു.
പിണറായി വിജയന് നിലവില്‍ ശൈലി മാറ്റേണ്ട ആവശ്യമില്ല. എല്‍ഡിഎഫ് തന്നെ മൂന്നാമതും കേരളത്തില്‍ അധികാരത്തിലെത്തും. ഒരു പാര്‍ട്ടിയോടും എനിക്ക് വിരോധമില്ല, ഒരു പാര്‍ട്ടിയോടും വിധേയത്വവുമില്ല. പച്ചയും ചുവപ്പും അല്ല, മഞ്ഞ പുതപ്പിക്കാനാണ് എന്റെ ശ്രമം. കേരളത്തിലെ പല നിയമസഭാ മണ്ഡലങ്ങളിലും എല്‍ഡിഎഫിന്റെ ഐശ്വര്യം എന്‍ഡിഎ മുന്നണിയാണ്. ത്രികോണ മത്സരത്തിന്റെ ഗുണം ലഭിക്കുന്നത് എപ്പോഴും എല്‍ഡിഎഫിനാണ്. ഇരിങ്ങാലക്കുടയിലും ചെങ്ങന്നൂരും വര്‍ക്കലയിലും എന്‍ഡിഎ സ്ഥാനാര്‍ഥിക്ക് വോട്ട് കൂടിയപ്പോള്‍ എല്‍ഡിഎഫിനാണ് ഗുണം ലഭിച്ചത്.
കേരളത്തിലെ 9 രാജ്യസഭാ എംപിമാരില്‍ ഒരാള്‍ പോലും പിന്നാക്ക വിഭാഗത്തില്‍ നിന്നില്ല. 7 പേര് ന്യൂനപക്ഷ വിഭാക്കാരും 2 പേര് ഭൂരിപക്ഷ വിഭാഗക്കാരുമാണ്. കാലാകാലങ്ങളായി ഇടതു-വലതു മുന്നണികള്‍ അവഗണിക്കുകയാണ്. ഇടതുപക്ഷ പ്രസ്ഥാനത്തെ വളര്‍ത്തിയ ഈഴവ വിഭാഗത്തെ തഴയുകയാണെന്നും വാര്‍ത്താ സമ്മേളനത്തില്‍ വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.
https://www.facebook.com/Malayalivartha


























