Widgets Magazine 

27
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം


'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...


സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...


ഭക്ഷണരീതിയില്‍ പുതിയ പരിഷ്‌കാരവുമായി ഇന്ത്യന്‍ റെയില്‍വേ..ഇനി പരിമിതമായ വിഭവങ്ങളടങ്ങിയ ‘കോംപാക്ട് മെനു’ അവതരിപ്പിക്കാനാണ് നീക്കം.. മൂന്ന് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളില്‍ പുതിയ സംവിധാനം ഇതിനോടകം നടപ്പാക്കി..


കാണാതായത് 30 യുവാക്കളെ..വര്‍ഷങ്ങളോളം കാത്തിരുന്നു കുടുംബങ്ങള്‍.. ഇന്ത്യയ്‌ക്കെതിരെ ഭീകരപ്രവര്‍ത്തനം നടത്താന്‍ പരിശീലനം നേടുന്നതിനായി പാക്കിസ്ഥാനിലേക്ക് കടന്നവരെന്ന് റിപ്പോർട്ട്..

ഷിരൂരിലെ അപകടത്തിന് കാരണം ദേശീയപാതയിലെ അശാസ്ത്രീയമായ നിര്‍മാണം ! റിപ്പോര്‍ട്ട് പുറത്ത്, തലപുകഞ്ഞ് കര്‍ണാടക സര്‍ക്കാര്‍...മഴവെള്ളം സ്വാഭാവികമായി ഒഴുകിപ്പോകുന്നത് തടസ്സപ്പെട്ടു !

28 JULY 2024 07:35 PM IST
മലയാളി വാര്‍ത്ത

ഷിരൂരിലെ അപകടം കര്‍ണാടക ഭരണകൂടം വരുത്തിവച്ചത്. ദേശീയപാതയിലെ അശാസ്ത്രീയമായ നിര്‍മാണം വലിയ ദുരന്തത്തിന് വഴിവെച്ചത്. ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ (ജിഎസ്‌ഐ) റിപ്പോര്‍ട്ട് പുറത്ത്. റോഡ് നിര്‍മ്മാണം നടത്തുമ്പോള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കൃത്യമായ പഠനം നട്ടുന്നില്ലേയെന്ന ചോദ്യം ഉയരുന്നു. മഴവെള്ളം സ്വാഭാവികമായി ഒഴുകിപ്പോകുന്നത് തടസ്സപ്പെട്ടു. ആ സമയം റോഡില്‍ വലിയ തെരക്ക് ഇല്ലാതിരുന്നത് വലിയ ദുരന്തം ഒഴിവാക്കി. അവിടെ ഉണ്ടായിരുന്ന ധാബ ഉള്‍പ്പെടെ മണ്ണിനടിയിലായി. രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളി ആയത് മണ്ണും പാറക്കല്ലുകളും മരങ്ങളും എല്ലാം ഇടിഞ്ഞുവീണ് കിടക്കുന്നതാണ്. എവിടെ പോയി ഇനി ആ മനുഷ്യര്‍ക്കായുള്ള തെരച്ചില്‍ നടത്തണമെന്ന് അറിയാതെ വലഞ്ഞ് ദൗത്യ സംഘം.

പന്‍വേല്‍-കന്യാകുമാരി ദേശീയപാത 66ന്റെ ഭാഗമായ ഷിരൂരില്‍ കുന്നുതുരന്ന് അശാസ്ത്രീയമായ രീതിയില്‍ റോഡ് വീതികൂട്ടിയതാണ് മലയിടിച്ചിലിനു കാരണമായതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പ്രാഥമിക റിപ്പോര്‍ട്ട് സര്‍ക്കാരിനു സമര്‍പ്പിച്ചു.കുന്നിന്‍ ചെരിവിന്റെ മുകള്‍ഭാഗം മണ്ണിടിയുന്ന നിലയിലായിരുന്നു. ഇതിനോടൊപ്പം അതിശക്തമായ മഴ പെയ്തതും കുന്നിടിച്ചിലിനു കാരണമായി. 503 മില്ലിമീറ്റര്‍ മഴയാണ് കുറഞ്ഞ സമയത്തിനിടെ ഷിരൂരില്‍ പെയ്തത്. പ്രദേശത്ത് കൂടുതല്‍ നാശമുണ്ടാകാന്‍ സാധ്യതയുണ്ടെന്നും അങ്ങനെ സംഭവിക്കാതിരിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു. മഴവെള്ളം സ്വാഭാവികമായി ഒഴുകിപ്പോകുന്നത് തടസ്സപ്പെട്ടു. കുന്നിന്റെ ഘടനയില്‍ മാറ്റമുണ്ടായെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. ദേശീയപാതയുടെ വീതികൂട്ടാനായി കുന്ന് തുരന്ന് നടത്തിയ നിര്‍മാണം മണ്ണിടിച്ചിലിന് ഇടയാക്കിയതായി നേരത്തേതന്നെ ആരോപണമുണ്ട്. ഇതു ശരിവയ്ക്കുന്നതാണ് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ കണ്ടെത്തല്‍.

ഇതിനിടെ അര്‍ജുനായുള്ള തിരച്ചില്‍ താത്കാലികമായി അവസാനിപ്പിച്ചതായി കര്‍ണാടക. ഞായറാഴ്ച വൈകുന്നേരം നടന്ന ഉന്നതലയോഗത്തിനുശേഷമാണ് കര്‍ണാടക ഔദ്യോഗികമായി തീരുമാനം അറിയിച്ചത്. അര്‍ജുനെ കാണാതായി പതിമൂന്നാം ദിവസമാണ് തിരച്ചില്‍ നിര്‍ത്തുന്നത്. കേരളം തിരച്ചില്‍ തുടരണമെന്ന് ആവശ്യപ്പെട്ടെങ്കിലും തിരച്ചില്‍ തുടരാനാവില്ലെന്ന് കര്‍ണാടക വ്യക്തമാക്കി. കനത്ത മഴയും പ്രതികൂല കാലാവസ്ഥയും തിരച്ചിലിന് ദിവസങ്ങളായി തടസം സൃഷ്ടിക്കുകയാണ്. പുഴയില്‍ ഇറങ്ങാനാവില്ലെന്നും കുത്തൊഴുക്ക് കുറഞ്ഞാല്‍ തിരച്ചില്‍ തുടരുമെന്നും കാര്‍വാര്‍ എം.എല്‍.എ പറഞ്ഞു. യന്ത്രങ്ങള്‍ എത്തിച്ചശേഷമേ തിരച്ചില്‍ പുനരാരംഭിക്കാന്‍ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

ശനിയാഴ്ചയും ഞായറാഴ്ചയുമായി മുങ്ങല്‍ വിദഗ്ധനായ മത്സ്യത്തൊഴിലാളി ഈശ്വര്‍ മാല്‍പെയും സംഘവും തിരച്ചില്‍ നടത്തിവരികയായിരുന്നു. എന്നാല്‍ നദിയിലെ ശക്തമായ ഒഴുക്കും പ്രതികൂല സാഹചര്യങ്ങളും മൂലം തിരച്ചില്‍ അവസാനിപ്പിക്കുകയാണെന്ന് മുങ്ങല്‍ വിദഗ്ധനായ മത്സ്യത്തൊഴിലാളി ഈശ്വര്‍ മാല്‍പെ പറഞ്ഞിരുന്നു. വെള്ളത്തിനടിയില്‍ ഒന്നും കാണാനാകുന്നില്ല. മണ്ണും പാറയും കടപുഴകിയ മരങ്ങളുമുണ്ട്. മഴ മുന്നറിയിപ്പ് നിലനില്‍ക്കെ രക്ഷാദൗത്യം ദുഷ്‌കരമാണ്. ഈ സാഹചര്യത്തിലാണ് താല്‍ക്കാലികമായി രക്ഷാപ്രവര്‍ത്തനം നിര്‍ത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഷിരൂരിലെ രക്ഷാദൗത്യം നിര്‍ത്തിവെച്ചതില്‍ പ്രതിഷേധവുമായി കേരളത്തിലെ ജനപ്രതിനിധികള്‍ രം?ഗത്തെത്തിയിരുന്നു. തിരച്ചില്‍ നിര്‍ത്തിയത് കേരളവുമായി കൂടിയാലോചിക്കാതെയാണെന്നും ശനിയാഴ്ച നടത്തിയ ചര്‍ച്ചയില്‍ രക്ഷാദൗത്യം തുടരുമെന്നാണ് അറിയിച്ചിരുന്നതെന്നും മന്ത്രി റിയാസ് മാധ്യമങ്ങളോട് പറഞ്ഞു. വൈകീട്ടത്തെ യോ?ഗത്തില്‍ പ്രതിഷേധം അറിയിക്കുമെന്ന് എം. വിജിന്‍ എം.എല്‍.എയും അറിയിച്ചിരുന്നു.

തിരച്ചില്‍ കൂടുതല്‍ കരുത്തോടെ തുടരണമെന്നുകാട്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കത്തയച്ചിരുന്നു. അര്‍ജുനെ കണ്ടെത്തുന്നത് സംബന്ധിച്ച് അനുകൂലമായ ഫലം ലഭിക്കുന്നതുവരെ രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരാന്‍ നിര്‍ദേശം നല്‍കണമെന്നും ആവശ്യമായ എല്ലാ സാധ്യതകളും ഉപയോഗിച്ച് കൂടുതല്‍ ശക്തിയോടെ പ്രവര്‍ത്തനങ്ങള്‍ തുടരണമെന്നും അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഹൃത്തിന്റെ മരണത്തെത്തുടര്‍ന്ന് യുവതി ജീവനൊടുക്കി  (49 minutes ago)

തന്റെ ഫോണ്‍ ചോര്‍ത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (1 hour ago)

ദൈവമേ പ്രവാസികളെ ഇങ്ങനെ കൊല്ലണോ...!വിവാഹം നടക്കാൻ ദിവസങ്ങൾ,വരൻ മരിച്ചു..! ആദരാഞ്ജലികൾ...!!  (2 hours ago)

ആണ്ടവാ തലസ്ഥാനം അറബിക്കടൽ ഒരു മണിക്കൂർ 91 മിലിലിറ്റർ മഴ പെയ്തത് സാധാരണ മഴയല്ല രാത്രയിൽ കൊടും മഴ ഈ ജില്ലകളിൽ..  (2 hours ago)

ഒന്‍പതാം ക്ലാസുകാരന്‍ സ്‌കൂളില്‍ നടത്തിയ വെടിവയ്പ്പ്; സിനിമയിലെ രംഗം അനുകരിച്ചപ്പോള്‍അബദ്ധത്തില്‍ വെടിപൊട്ടിയതെന്ന് മൊഴി  (2 hours ago)

കോണ്‍ഗ്രസില്‍ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി പത്മജ; തിരിച്ചുവരവിനായി ഉപാധികളൊന്നും മുന്നോട്ട് വയ്ക്കാത്തതിനാല്‍ ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനമെടുക്കുമെന്ന് സണ്ണി ജോസഫ്  (3 hours ago)

ശക്തമായ മഴയില്‍ തലസ്ഥാന നഗരിയില്‍ വെള്ളക്കെട്ട് രൂക്ഷം;മഴക്കാലപൂര്‍വ ശുചീകരണത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ പൂര്‍ണപരാജയം  (3 hours ago)

കെ പിസിസി അധ്യക്ഷനും സതീശന് ? പടയൊരുക്കം അനുകൂലമാക്കി വിഡിഎസ് പുതിയ അധ്യക്ഷൻ ഡിസംബറിൽ  (6 hours ago)

തിരുപ്പരൻകുൻട്രം ക്ഷേത്രത്തെ ഒറ്റി കളക്ടർ, സുപ്രീം കോടതി വിളിപ്പിച്ചു, കരഞ്ഞ് മാപ്പ് പറഞ്ഞ് കളക്ടർ, ക്ഷേത്രത്തിൽ സംഭവിക്കുന്നത്  (6 hours ago)

ഏത് അടുപ്പ് വേണമെന്ന് ഞങ്ങൾ തീരുമാനിച്ചോളാം...! തർക്കം വേണ്ട, കട്ടയ്ക്ക് മേയർ ആറ്റുകാല്‍ പൊങ്കാല ദിവസം  (6 hours ago)

രണ്ട് മണിക്കൂറിനിടെ ട്രെയിന്‍ തട്ടി രണ്ടു യുവാക്കൾ ചിതറി 15 കിലോമീറ്റര്‍ വ്യത്യാസത്തില്‍ സംഭവിച്ചത് ഇത്..!ട്രാക്കിൽ നടന്നത്  (6 hours ago)

വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം  (6 hours ago)

നറുക്ക് വീണത് സതീശന് കൂടുതൽ പറയിപ്പിക്കരുതെന്ന് ഷാഫി..! കട്ടയ്ക്ക് ഡൽഹിയിൽ തീരുമാനം,ഛെ നാണക്കേട്  (6 hours ago)

'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...  (7 hours ago)

സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...  (7 hours ago)

Malayali Vartha Recommends