സതീശന്-സുധാകരന്‍ പോര് ചോര്‍ത്തിയത് ആര് ? അന്വേഷണം പ്രഖ്യാപിച്ച് ഹൈക്കമാന്റ്...കൂട്ടത്തില്‍ നിന്ന് ആരോ കാര്യമായി പണിവെക്കുന്നുണ്ടെന്ന് നേതാക്കളുടെ ചര്‍ച്ച ! പാര്‍ട്ടിയിലെ കാര്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കുന്നവര്‍ക്ക് എതിരെ നടപടി ഉണ്ടാകുമെന്ന് മുന്നറിയിപ്പ്

വി ഡി സതീശനും കെ സുധാകരനും നേര്‍ക്കുനേര്‍ പോരിലാണ്. കോണ്‍ഗ്രസില്‍ കലാപക്കൊടി ഉയര്‍ന്നിരിക്കുകയാണ്. എന്നാല്‍ ഈ വിവരം ചോര്‍ത്തിയതാരാണെന്ന അന്വേഷണം തുടങ്ങിയിട്ടുണ്ട്. വാര്‍ത്ത ചോര്‍ത്തല്‍ വിവാദത്തില്‍ കര്‍ശന നടപടിക്ക് ഹൈക്കമാന്‍ഡും. കെപിസിസി യോഗത്തിലെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയവരെ കണ്ടെത്താന്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കയാണ് എഐസിസി. ആരാണ് വാര്‍ത്ത ചോര്‍ത്തിയതെന്ന് കണ്ടെത്തണമെന്നാണ് കെപിസിസിയോട്് നിര്‍ദേശിച്ചിരിക്കുന്നത്.
കെപിസിസി അച്ചടക്ക സമിതി ചെയര്‍മാന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് അന്വേഷണ ചുമതല. യോഗത്തില്‍ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയത് ആരാണെന്ന് എത്രയും പെട്ടെന്ന് കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കാനാണ് കേരളത്തിന്റെ ചുമതലയുള്ള നേതാവ ദീപദാഷ് മുന്‍ഷി നിര്‍ദേശിച്ചിരിക്കുന്നത്. വ്യക്തികളെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാനാണ് നിര്‍ദ്ദേശം. തുടര്‍ നടപടികള്‍ എഐസിസി സ്വീകരിക്കും. പാര്‍ട്ടിക്ക് പ്രതിസന്ധി ഉണ്ടാക്കുന്ന രീതിയിലും നേതാക്കള്‍ക്കിടയില്‍ ഭിന്നിപ്പ് ഉണ്ടാക്കുന്ന തരത്തിലും നിരന്തരമായി വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ വരുന്ന പശ്ചാത്തലത്തിലാണ് നടപടി.
വയനാട് നേതൃക്യാമ്പിലെയും ഭാരവാഹി യോഗത്തിലെയും ചര്‍ച്ചകളുടെ വിവരങ്ങള്‍ ചോര്‍ന്നതിലാണ് ഹൈക്കമാന്‍ഡ് അന്വേഷണം പ്രഖ്യാപിച്ചത്. പാര്‍ട്ടി യോഗത്തിലെ വിവരങ്ങള്‍ പൊടിപ്പും തൊങ്ങലും വെച്ച് ചിലര്‍ മാധ്യമങ്ങള്‍ക്ക് നല്‍കുന്നതായാണ് ഹൈക്കമാന്‍ഡ് ആരോപണം. യോഗങ്ങളിലെ വിമര്‍ശനങ്ങളും ചര്‍ച്ചകളും മാധ്യമങ്ങള്‍ പുറത്തുവിട്ടതില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഹൈക്കമാന്റിനെ അതൃപ്തി അറിയിച്ചിരുന്നു.
പ്രതിപക്ഷ നേതാവിന്റെ പരാതി കൂടി പരിഗണിച്ചാണ് അന്വേഷണത്തിന് ഹൈക്കമാന്‍ഡ് തീരുമാനിച്ചത്. കെപിസിസി പ്രസിഡണ്ടും പ്രതിപക്ഷ നേതാവും തമ്മിലുള്ള തര്‍ക്കം രൂക്ഷമായ സാഹചര്യത്തില്‍ കൂടിയാണ് ഹൈക്കമാന്റിന്റെ നിര്‍ണായക ഇടപെടല്‍. എത്രയും പെട്ടെന്ന് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി ആവശ്യപ്പെട്ടിരിക്കുന്നത്. മാധ്യമങ്ങള്‍ക്ക് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയത് ഗുരുതര അച്ചടക്ക ലംഘനമെന്നാണ് ഹൈക്കമാന്‍ഡ് വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കാനാണ് തീരുമാനം. ഇതുവഴി പാര്‍ട്ടിയിലെ ഭിന്നത പരിഹരിക്കാന്‍ കഴിയുമെന്നാണ് ഹൈക്കമാന്റിന്റെ പ്രതീക്ഷ.
സംസ്ഥാനത്തെ കോണ്‍ഗ്രസില്‍ ആശയക്കുഴപ്പങ്ങള്‍ ഇല്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തെറ്റായ വാര്‍ത്തകള്‍ ചിലര്‍ പ്രചരിപ്പിക്കുന്നതാണെന്നും ചെറിയ കാര്യങ്ങള്‍ പര്‍വതീകരിക്കുന്നവര്‍ക്ക് എതിരെ മുഖംനോക്കാതെ നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഒരുപാട് കാര്യങ്ങള്‍ ഒരേസമയം ചെയ്യുമ്പോള്‍ ചെറിയ വീഴ്ചകള്‍ ഉണ്ടാകും. അത് പര്‍വതീകരിക്കണ്ട അവശ്യമില്ല. ചെറിയ കാര്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കുന്നവര്‍ക്ക് എതിരെ നടപടി ഉണ്ടാകുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha


























