വെള്ളച്ചാട്ടം കാണാനെത്തിയവരുടെ കാര്‍ അപകടത്തില്‍പ്പെട്ട് രണ്ടുപേര്‍ക്ക് പരിക്ക്

വെള്ളച്ചാട്ടം കാണാനെത്തിയവരുടെ കാര്‍ അപകടത്തില്‍പ്പെട്ട് രണ്ടുപേര്‍ക്ക് പരിക്ക്. കോഴിക്കോട് തൊട്ടില്‍പ്പാലം ചാപ്പന്‍തോട്ടത്തിലാണ് കാര്‍ കൊക്കയിലേയ്ക്ക് മറിഞ്ഞ് അപകടത്തില്‍പ്പെട്ടത്. കാര്‍ തിരിക്കുന്നതിനിടെ കൊക്കയിലേയ്ക്ക് മറിയുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ തളീക്കര സ്വദേശിയായ യുവാവിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളാണ് കാര്‍ ഓടിച്ചിരുന്നത്. കാറിലുണ്ടായിരുന്ന ഒരു കുട്ടിക്ക് നിസാര പരിക്കുകളുണ്ട്.
https://www.facebook.com/Malayalivartha


























