മഞ്ഞാടി സുരേന്ദ്രന് കൊലക്കേസ് ... ജ്യേഷ്ഠനെ കൊലപ്പെടുത്തിയ കേസില്‍ മൂന്നു പ്രതികള്‍ കുറ്റം ചുമത്തലിന് ഹാജരാകാന്‍ ഉത്തരവ്....

മഞ്ഞാടിയില്‍ 85 കാരനെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ സഹോദരന് അടക്കം മൂന്ന് പ്രതികള്‍
കുറ്റം ചുമത്തലിന് ഹാജരാകാന്‍ വിചാരണ കോടതി ഉത്തരവിട്ടു. 1 മുതല്‍ 3 വരെ പ്രതികളായ കോട്ടമുക്ക് സ്വദേശി വട്ടു ചന്ദ്രന് എന്ന ചന്ദ്രന് (55) , പ്രശാന്ത് നഗറിലെ പയന്തി ബിനു എന്ന ബിനു (47), നീരാഴി ലെയിനില്‍ ടി. ഹരികുമാര്‍ (33) എന്നിവരാണ് ഹാജരാകേണ്ടത്.
മഞ്ഞാടി സുരേന്ദ്രന് കൊലേക്കേസിലാണ് തിരുവനന്തപുരം അഞ്ചാം അഡീ. ജില്ലാ സെഷന്‍സ് കോടതിയുടേതാണുത്തരവ്.
സിറ്റി മെഡിക്കല്‍ കോളേജ് പോലീസ് ആണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. 2021 ആഗസ്റ്റ് 13 ന് മൂവരും ചേര്‍ന്ന് സുരേന്ദ്രന്റെ വീട്ടില്‍ അതിക്രമിച്ച് കയറി ആക്രമിക്കുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷന് കേസ്.
സുരേന്ദ്രനുമായി ഇവര്‍ക്ക് മുന്‍ വൈരാഗ്യമുണ്ടായിരുന്നതായി പോലീസ് അന്തിമ റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതികള്‍ ഒളിവില്‍ പോയതിനെ തുടര്‍ന്ന് ആഗസ്റ്റ് 14 ന് രാത്രിയോടെയാണ് ഇവരെ പിടികൂടിയത്. ഗുഡാലോചന, ഭവന ഭേദനം , അസഭ്യം വിളിക്കല്, കഠിന
ദേഹോപദ്രവം ഏല്‍പ്പിക്കല്‍, കൊലപാതകം എന്നീ കുറ്റങ്ങള്‍ ചുമത്തി വിചാരണ ചെയ്യാനാണ് പ്രതികളെ കോടതി വിളിച്ചു വരുത്തുന്നത്.
https://www.facebook.com/Malayalivartha


























