മകന്റെ ഭാര്യയില്‍ നിന്ന് കടംവാങ്ങിയ പണം തിരികെ നല്‍കാത്തത് സംബന്ധിച്ച തര്‍ക്കത്തെതുടര്‍ന്ന് ഭര്‍ത്താവ് രണ്ടാം ഭാര്യയെ കുത്തിക്കൊലപ്പെടുത്തി

മകന്റെ ഭാര്യയില്‍ നിന്ന് കടംവാങ്ങിയ പണം തിരികെ നല്‍കാത്തത് സംബന്ധിച്ച തര്‍ക്കത്തെതുടര്‍ന്ന് ഭര്‍ത്താവ് രണ്ടാം ഭാര്യയെ കുത്തിക്കൊലപ്പെടുത്തി.
വാളറ അഞ്ചാംമൈല്‍ ആദിവാസി കോളനിയിലാണ് സംഭവം നടന്നത്. അഞ്ചാംമൈല്‍ കാരിനെല്ലിക്കല് ജലജയാണ് (39) കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് തൈപ്പറമ്പില്‍ ബാലകൃഷ്ണനെ (57) അടിമാലി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
ഭാര്യയും മക്കളുമുള്ള ബാലകൃഷ്ണന് മൂന്നുവര്‍ഷം മുമ്പാണ് ജലജയെ കല്ല്യാണം കഴിച്ചത്. ബാലകൃഷ്ണന്റെ ആദ്യവിവാഹ ബന്ധത്തിലുള്ള മകന്റെ ഭാര്യയില്‍ നിന്ന് ജലജ 15,000 രൂപ കടം വാങ്ങിയിട്ടുണ്ടായിരുന്നു. ഇത് തിരികെ കൊടുക്കാത്തതുമായി ബന്ധപ്പെട്ട തര്‍ക്കത്തെതുടര്‍ന്നായിരുന്നു കൊലപാതകം നടന്നത്.
വയറിലാണ് കുത്തേറ്റത്. ശനിയാഴ്ച രാത്രി നടന്ന സംഭവം ഞായറാഴ്ചയാണ് പുറംലോകം അറിഞ്ഞത്. പൊലീസ് ബാലകൃഷ്ണനെ സംഭവസ്ഥലത്തുനിന്ന് അറസ്റ്റ് ചെയ്തു.
https://www.facebook.com/Malayalivartha


























