ലോക്‌സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കെ.പി.സി.സി വയനാട് നേതൃക്യാമ്പില്‍ രൂപം കൊണ്ട മിഷന്‍ 2025 പരാജയപ്പെടും? രാഷ്ട്രീയ ശത്രുക്കളല്ല തോളില്‍ കെട്ടിപ്പിടിച്ച് മറിയുന്ന പ്രതിപക്ഷനേതാവും കെപിസിസി പ്രസിഡന്റും പരാജയത്തിന് കളമൊരുക്കുന്നു

ലോക്‌സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കെ.പി.സി.സി വയനാട് നേതൃക്യാമ്പില്‍ രൂപം കൊണ്ട മിഷന്‍ 2025 ത്രിജി ആകാനുള്ള എല്ലാസാധ്യതയും കാണുന്നു. രാഷ്ട്രീയ ശത്രുക്കളല്ല തോളില്‍ കെട്ടിപ്പിടിച്ച് മറിയുന്ന പ്രതിപക്ഷനേതാവും കെപിസിസി പ്രസിഡന്റും തന്നെയാണ് ഇതിലുള്ള കളമൊരുക്കുന്നത്. സംഭവം അലമ്പാകുമെന്ന് മനസിലായതോടെ ഹൈക്കമാന്‍ഡ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. തനിക്കെതിരെ വാര്‍ത്ത ചോര്‍ത്തി നല്‍കിയ മൂന്ന് കെപിസിസി ജനറല്‍ സെക്രട്ടറിമാര്‍ക്ക് എതിരെ അച്ചടക്ക നടപടി വേണമെന്ന കടുത്ത നിലപാടിലാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഇത് സംബന്ധിച്ച് എഐസിസി സംഘടനാ ജനറല്‍സെക്രട്ടറി കെസി വേണുഗോപാല്‍, കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി എന്നിവര്‍ക്ക് സതീശന്‍ പരാതി നല്‍കി.
ഇതിന് പിന്നാലെ തര്‍ക്കത്തില്‍ കര്‍ശന നടപടിയുമായി എഐസിസി. വാര്‍ത്ത ചോര്‍ത്തിയതിനാണ് നടപടി. ഇക്കാര്യം അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കെപിസിസിക്ക് നിര്‍ദേശം നല്‍കി. സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി കെപിസിസിക്ക് കത്തയച്ചു. വാര്‍ത്ത ചോര്‍ത്തിയവരെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കണമെന്നും നിര്‍ദ്ദേശിച്ചു. താമസിയാതെ എഐസിസി നടപടി സ്വീകരിക്കും. പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്നതും നേതാക്കളെ തമ്മിലടിപ്പിക്കുന്നതുമായ വാര്‍ത്തകള്‍ നിരന്തരം മാധ്യമങ്ങളില്‍ വരുന്ന പശ്ചാത്തലത്തിലാണ് നടപടി. രഹസ്യ ചര്‍ച്ചകള്‍ പോലും ചോരുന്നെന്നാണ് ആക്ഷേപം. അതുകൊണ്ട് ചോര്‍പ്പുകളെ കണ്ടെത്താന്‍ അന്വേഷണം പ്രഖ്യാപിച്ചു. ചോര്‍ത്തിയ നേതാക്കള്‍ക്കെതിരെ നടപടി എടുക്കാന്‍ എഐസിസി തയ്യാറാകു എന്നാണ് കത്തില്‍ പറഞ്ഞിരിക്കുന്നത്.
സതീശന്‍ പാര്‍ട്ടിയെ ഹൈജാക്ക് ചെയ്ത്, വാട്‌സാപ് ഗ്രൂപ്പ് വഴി താഴേത്തട്ടില്‍ നിര്‍ദ്ദേശം നല്‍കിയതിനെ തുടര്‍ന്ന് അടിയന്തരമായി ഓണ്‍ലൈനായി കെപിസിസി ഭാരവാഹി യോഗം ചേര്‍ന്നിരുന്നു. വിഡി സതീശനെതിരെ കടുത്ത വിമര്‍ശനം യോഗത്തിലുണ്ടായി. സതീശന്‍ സൂപ്പര്‍ പ്രസിഡന്റ് ചമയുന്നു, സമാന്തര സംഘടനാപ്രവര്‍ത്തനം നടത്തുന്നു തുടങ്ങിയ ആരോപണങ്ങള്‍ നേതാക്കള്‍ ഉന്നയിച്ചെന്ന് മാധ്യമങ്ങളില്‍ വാര്‍ത്തവന്നു. സതീശനെ ഒഴിവാക്കിയാണ് ഭാരവാഹിയോഗം ഓണ്‍ലൈനായി ചേര്‍ന്നത്. യോഗം തുടങ്ങി 10 മിനിറ്റ് കഴിഞ്ഞപ്പോള്‍ തന്നെ ചാനലുകളില്‍ ഫ്‌ളാഷ് ന്യൂസ് വന്നു. തന്നെ അപമാനിക്കാന്‍ ആസൂത്രിത ശ്രമം നടന്നതിന്റെ തെളിവായിട്ടാണ് സതീശന്‍ ഇതിനെ കാണുന്നത്.
സതീശനെതിരെ വിമര്‍ശനം എന്ന് ചില മാധ്യമപ്രവര്‍ത്തകര്‍ക്ക് അയച്ചുകൊടുത്ത വാട്‌സാപ് സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ട് സഹിതമാണ് എഐസിസിക്ക് പരാതി നല്‍കിയിരിക്കുന്നത്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള ചില ഭാരവാഹികളാണ് വാര്‍ത്ത ചോര്‍ത്തലിന് പിന്നിലെന്നാണ് സതീശന് ലഭിച്ചിരിക്കുന്ന വിവരം. ഒരു ഇംഗ്ലീഷ് മാധ്യമത്തില്‍ പ്രതിപക്ഷ നേതാവിനെതിരെ നിരന്തരം വാര്‍ത്ത ചോര്‍ത്തി നല്‍കുന്നതും ഈ മൂവര്‍ സംഘമാണെന്നാണ് കരുതുന്നത്. അതിലൊരാള്‍ പഴകുളം മധുവാണെന്ന് ആക്ഷേപമുണ്ട്.
എന്നാല്‍ പ്രതിപക്ഷനേതാവിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നെന്ന വാര്‍ത്ത സ്ഥിരീകരിക്കുന്ന രീതിയിലാണ് കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും പ്രതികരിച്ചത്. അതുകൊണ്ട് പ്രതിപക്ഷ നേതാവ് കഴിഞ്ഞ ദിവസം തിരുവനന്തപുരം ഡിസിസി സംഘടിപ്പിച്ച മിഷന്‍ 2025 യോഗത്തില്‍ നിന്ന് വിട്ടുനിന്നു. തന്നെ അപമാനിച്ച കെപിസിസി ഭാരവാഹികള്‍ക്കെതിരെ നടപടി എടുക്കാതെ മിഷനുമായി സഹകരിക്കില്ലെന്ന ഉറച്ച നിലപാടിലാണ് സതീശന്‍. കെപിസിസി യോഗത്തിലേക്ക് വിളിക്കാത്തതിലും കടുത്ത അതൃപ്തിയുണ്ട്. ഏകപക്ഷീയമായ വിമര്‍ശനങ്ങള്‍ അംഗീകരിക്കില്ലെന്നാണ് സതീശന്റെ നിലപാട്.
സതീശനും സുധാകരനും തമ്മിലുള്ള ചക്കളത്തിപ്പോരില്‍ മറ്റ് നേതാക്കള്‍ അതൃപ്തരാണ്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ലഭിച്ച ജനപിന്തുണ നശിപ്പിക്കാനാണ് ഇരുവരും മത്സരിക്കുന്നതെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. പാര്‍ട്ടിക്കുള്ളിലിരുന്ന് ചെവി കടിക്കുന്നവരുണ്ട്. അങ്ങനെയുള്ളവരെ കണ്ടെത്തിയാല്‍ പാര്‍ട്ടിക്ക് പുറത്താക്കുമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി പ്രതികരിച്ചിരുന്നു. പാര്‍ട്ടിക്കുള്ളിലെ വാര്‍ത്തകള്‍ ചോര്‍ത്തുന്നത് ഇരുട്ടിന്റെ സന്തതികളാണ് എന്നാണ് കെ മുരളീധരന്റെ നിലപാട്.
വയനാട് ക്യാമ്പ് എക്‌സിക്യുട്ടീവ് തീരുമാനങ്ങള്‍ നടപ്പാക്കുന്നതിനെച്ചൊല്ലിയാണ് പ്രതിപക്ഷനേതാവും കെപിസിസി പ്രസിഡന്റും തര്‍ക്കം അതിരൂക്ഷമായത്. ഹൈക്കമാന്‍ഡ് നിര്‍ദേശ പ്രകാരം എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗാപാല്‍ വിഷയത്തില്‍ ഇടപെട്ട് കെ സുധാകരനോടും വി ഡി സതീശനോടും സംസാരിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയുള്ള കെപിസിസി മിഷന്‍ 2025 ലെ തര്‍ക്കങ്ങള്‍ വിവാദമായി മാറുന്നത് പ്രവര്‍ത്തകര്‍ക്കിടയിലും കടുത്ത അമര്‍ഷമുണ്ടാക്കി. ചില കേന്ദ്രങ്ങള്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുണ്ടെന്ന് കെ സി വേണുഗോപാല്‍ പ്രതികരിച്ചു. ചെറിയ കാര്യങ്ങള്‍ പര്‍വതീകരിക്കുകയാണ്. ചെറിയ വീഴ്ചകള്‍ ഉണ്ടാകും. അത് പര്‍വതീകരിക്കണ്ട കാര്യമില്ല. നടപടി ഉണ്ടാകുമെന്നും വേണുഗോപാല്‍ പറഞ്ഞു.
അഭിപ്രായ ഭിന്നതകള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. നേതാക്കള്‍ ജനങ്ങളും പ്രവര്‍ത്തകരും ആഗ്രഹിക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കണം. ഗൗരവത്തോടെ ഒരുമിച്ചു പോകേണ്ട സന്ദര്‍ഭമാണിത്. എല്ലാവരും യോജിച്ച് പ്രവര്‍ത്തനം നടത്തണം. പ്രശ്‌നങ്ങള്‍ വഷളാക്കരുത്. പാര്‍ട്ടിക്കുള്ളില്‍ പല ചര്‍ച്ചകളും നടക്കും. അത് പൊടിപ്പും തൊങ്ങലും വച്ച് പുറത്തു പറയരുതെന്നും ചെന്നിത്തല പറഞ്ഞു.
മിഷന്‍ 25 ന്റെ ചുമതല പ്രതിപക്ഷ നേതാവിനാണെന്നും അദ്ദേഹത്തിന് വാട്‌സാപ്പ് ഗ്രൂപ്പുണ്ടാക്കാമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി പറഞ്ഞു. ഇപ്പോഴത്തെ വിവാദം തെറ്റിദ്ധാരണ മൂലമാണ്. പ്രതിപക്ഷ നേതാവ് വഴി വിട്ടൊന്നും ചെയ്തിട്ടില്ലെന്നും ഉണ്ണിത്താന്‍ പറഞ്ഞപ്പോള്‍ സുധാകരനെ അനുകൂലിക്കുന്ന നിലപാടാണ് മുതിര്‍ന്ന നേതാവ് കെ മുരളീധരന്‍ സ്വീകരിച്ചത്. തെറ്റുകള്‍ കമ്മിറ്റികളില്‍ ചൂണ്ടിക്കാണിക്കും. അത് തിരുത്തി മുന്നോട്ട് പോകണം. വിമര്‍ശനങ്ങള്‍ സ്വാഗതാര്‍ഹമാണ്.
അസൗകര്യം കൊണ്ടായിരിക്കും ഉദ്ഘാടകനായ പ്രതിപക്ഷനേതാവ് തിരുവനന്തപുരത്ത് യോഗത്തില്‍ പങ്കെടുക്കാത്തതെന്നും മുരളീധരന്‍ പറഞ്ഞു. ഇതേക്കുറിച്ച് പ്രതികരിക്കാന്‍ സതീശന്‍ തയ്യാറായില്ല. സതീശന് മിഷന്റെ ചുമതല കൊടുത്തത് എം.പിയായ കെ.സുധാകരനെ ഒതുക്കുന്നതിനാണെന്ന ആക്ഷേപം ശക്തമാണ്. അതുകൊണ്ടാണ് സുധാകരനും സംഘവും ചാടിപ്പുറപ്പെട്ടത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ സുധാകരനെ നീക്കാന്‍ സതീശനും എംഎം ഹസനും അടങ്ങുന്ന സംഘം വലിയ ശ്രമം നടത്തിയെങ്കിലും അവസാനനിമിഷം ചീറ്റിപ്പോയി. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് സതീശന്‍ വയനാട് ക്യാമ്പില്‍ മിഷന്‍ 2025 അവതരിപ്പിച്ചത്. അത് വിജയിച്ചാല്‍ മുഖ്യമന്ത്രി കസേര ഉറപ്പിക്കാം എന്ന പ്രതീക്ഷയാണ് സതീശന്. എന്നാല്‍ പാര്‍ട്ടി കോണ്‍ഗ്രസ് ആയത് കൊണ്ട് എന്തും സംഭവിക്കാം.
https://www.facebook.com/Malayalivartha


























