തെരച്ചില്‍ തുടരണമെങ്കില്‍ ബാര്‍ജ് എത്തിക്കണം; പുഴയിൽ ഒഴുകിനടന്ന് മണ്ണും ചെളിയും നീക്കുന്ന ക്രെയിൻ മൗണ്ടഡ് ബാർജ് തമിഴ്നാട്ടിൽ നിന്ന് റോഡുമാർഗം എത്തിക്കാൻ കുറഞ്ഞത് 4 ദിവസം; അർജുൻ ദൗത്യത്തിൽ വെല്ലുവിളികൾ ഏറെ

അർജുനയുള്ള തെരച്ചിൽ നിർത്തി വച്ചെങ്കിലും നിർണായകമായ ഇടപെടലുകളിലൂടടെ വീണ്ടും തുടരും എന്നാണ് വിവരമറിയിരിച്ചിരിക്കുന്നത്. ഇനി തെരച്ചില്‍ തുടരണമെങ്കില്‍ ബാര്‍ജ് എത്തിക്കണം. തമിഴ്നാട്ടില്‍ നിന്ന് ബാര്‍ജ് എത്തിക്കാന്‍ കുറഞ്ഞത് 4 ദിവസം എടുക്കും. റോഡ് മാര്‍ഗമേ ബാര്‍ജ് എത്തിക്കാന്‍ സാധിക്കൂ. ഇതിനുള്ള ശ്രമം നടത്തുന്നുവെന്നും എംഎല്‍എ അറിയിച്ചു.
പുഴയിൽ ഒഴുകിനടന്ന് മണ്ണും ചെളിയും നീക്കുന്ന ക്രെയിൻ മൗണ്ടഡ് ബാർജ് തമിഴ്നാട്ടിൽ നിന്ന് റോഡുമാർഗം എത്തിക്കാൻ നാലുദിവസം എടുക്കും. ഇത് കണക്കിലെടുത്താണ് താത്കാലികമായി നിറുത്തിയത്. സിഗ്നലുകൾ ലഭിച്ച സ്ഥലത്തുനിന്ന് ടൺകണക്കിന് മണ്ണും ചെളിയും നീക്കാൻ ഇത് കൂടിയേതീരൂ. ഇന്നലെ വൈകിട്ടു ചേർന്ന കർണാടക സർക്കാരിന്റെ ഉന്നതതല യോഗം വിവരം ഔദ്യോഗികമായി കേരളത്തെ അറിയിച്ചു.
മുങ്ങൽ വിദഗ്ദ്ധൻ ഈശ്വർ മൽപെയും സംഘവും, നാവികസേന, എൻ.ഡി.ആർ.എഫ്, എസ്.ഡി.ആർ.എഫ് ദൗത്യസേനാംഗങ്ങളും ഇന്നലെ വൈകിട്ട് മടങ്ങിയിരുന്നു . സ്ഥലത്തെ ടെന്റും പൊളിച്ചുനീക്കിയിരുന്നു . മൽപെയുടെ നേതൃത്വത്തിൽ ഇന്നലെയും നിരവധി തവണ തെരച്ചിൽ നടത്തിയിരുന്നു. അർജുനെ കണ്ടെത്തുന്നതുവരെ സാദ്ധ്യമായതെല്ലാം ചെയ്യണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ നേരിട്ട് വിളിച്ചു പറഞ്ഞിരുന്നു. മനുഷ്യ സാദ്ധ്യമാകുംവിധം തെരച്ചിൽ നടത്തിയതായി കർണാടക സർക്കാർ അറിയിച്ചു.
https://www.facebook.com/Malayalivartha


























