തൃശൂരില്‍ വെള്ളക്കെട്ടില്‍ വീണ് ഗൃഹനാഥന് മരിച്ചു

തൃശൂരില്‍ വെള്ളക്കെട്ടില്‍ വീണ് ഗൃഹനാഥന് മരിച്ചു. ചക്കിത്തറ പൊട്ടത്ത് പ്രകാശനാണ് (61) മരിച്ചത്. ഞായറാഴ്ച രാത്രി വീട്ടിലേക്ക് പോകുന്നതിനിടെ വഴിയിലെ വെള്ളക്കെട്ടില്‍ വീഴുകയായിരുന്നുവെന്നാണ് കരുതുന്നത്.
പ്രകാശനെ കാണാതായതിനെ തുടര്‍ന്ന് ഏറെ നേരത്തെ തെരച്ചിലിനൊടുവില്‍ രാത്രി ഒരു മണിയോടെയാണ് വെളളത്തില്‍ വീണുകിടക്കുന്ന നിലയില്‍ കണ്ടെത്തിയത്.
കുന്നംകുളം താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് നഷ്ടപ്പെട്ടിരുന്നു. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം സംസ്കാരം ഇന്ന് വൈകീട്ട് അഞ്ചിന് ചമ്രവട്ടത്ത് നടക്കും. ഭാര്യ: സരസ്വതി. മക്കള്‍: ജ്യോതിബസു, ജിഷ, ജിനീഷ് (ഗള്‍ഫ്).
"
https://www.facebook.com/Malayalivartha


























