ആഗോള വിദ്യാഭ്യാസ സംഗമം: ടി.പി ശ്രീനിവാസനെ പ്രവര്‍ത്തകര്‍ തടഞ്ഞുവച്ചു

ആഗോള വിദ്യാഭ്യാസ സംഗമം നടക്കുന്ന കോളവം ലീലാ ഹോട്ടല്‍ പരിസരത്ത് സംഘര്‍ഷാവസ്ഥ. മുഖ്യന്ത്രിയടക്കം ഒരു പ്രതിനിധിയെയും സമ്മേളന സ്ഥലത്തേക്ക് കടത്തിവിടില്ലെന്ന് വ്യക്തമാക്കി എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഇന്നലെ രാത്രി മുതല്‍ ഉപരോധസമരം നടത്തിവരികയാണ്. യോഗ സ്ഥലത്തേക്ക് എത്തിയ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ടി.പി ശ്രീനിവാസനെ പ്രവര്‍ത്തകര്‍ തടഞ്ഞുവച്ചു. വാഹനത്തില്‍ നിന്ന് ഇറങ്ങി ഹോട്ടലിലേക്ക് നടന്നുപോകാന്‍ ശ്രമിച്ച ശ്രീനിവാസനെ പ്രവര്‍ത്തകര്‍ തടഞ്ഞുവച്ചു മര്‍ദ്ദിച്ചു. ഇതേതുടര്‍ന്ന് അദ്ദേഹം യോഗത്തില്‍ പങ്കെടുക്കാതെ മടങ്ങിപ്പോയി. മര്‍ദ്ദനത്തില്‍ ശ്രീനിവാസന് പരുക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. എസ്.എഫ്.ഐ പ്രവര്‍ത്തകരെ സ്ഥലത്തുനിന്ന് നീക്കാന്‍ പോലീസ് ശ്രമം തുടരുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























