പ്രതീക്ഷയോടെ മത്സ്യമേഖല.... സംസ്ഥാനത്ത് മണ്‍സൂണ്‍കാല ട്രോളിങ് നിരോധനം ജൂലൈ 31ന് അവസാനിക്കും....

പ്രതീക്ഷയോടെ മത്സ്യമേഖല.... സംസ്ഥാനത്ത് മണ്‍സൂണ്‍കാല ട്രോളിങ് നിരോധനം ജൂലൈ 31ന് അവസാനിക്കും....52 ദിവസം നീളുന്ന നിരോധനം നീങ്ങുമ്പോള്‍ വളരെ പ്രതീക്ഷയോടെയിരിക്കുകയാണ് മത്സ്യമേഖലയിലുള്ളവര്‍.
മത്സ്യലഭ്യതയില്‍ കഴിഞ്ഞ കുറേ മാസങ്ങളായി വലിയ കുറവാണ് കേരള തീരത്തുള്ളത്. പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ട്രോളിങ് നിരോധന കാലയളവില്‍ കടലില്‍ പോകുന്നതിന് തടസ്സമില്ലെങ്കിലും ഇവര്‍ക്ക് ലഭിക്കുന്ന മത്സ്യത്തില്‍ വന്‍ കുറവാണുണ്ടായിരിക്കുന്നത്.
ഈ സാഹചര്യത്തില്‍ തീരദേശത്തെ മാര്‍ക്കറ്റുകളില്‍ പോലും ഉയര്‍ന്ന വിലയാണ് മത്സ്യത്തിനുള്ളത്. ഇതരസംസ്ഥാനങ്ങളില്‍ നിന്ന് എത്തിക്കുന്ന മത്സ്യത്തിനും വലിയ വിലയാണ് നല്‍കേണ്ടി വന്നത്. ട്രോളിങ് നിരോധനം അവസാനിക്കുന്നതോടെ കേരള തീരത്തുനിന്നും ബോട്ടുകള്‍ കടലില്‍ പോയി തുടങ്ങുകയും ആവശ്യാനുസൃതം മത്സ്യം ലഭിക്കുകയും ചെയ്യുമെന്ന പ്രതീക്ഷയാണുള്ളത്.
ട്രോളിങ് നിരോധം അവസാനിക്കുന്നതിന്റെ ഭാഗമായി ഹാര്‍ബറുകളിലും ലാന്‍ഡിങ് സെന്ററുകളിലും പ്രവര്‍ത്തിക്കുന്ന ഡീസല്‍ ബങ്കുകള്‍ ബുധനാഴ്ച രാത്രിയോടെ പ്രവര്‍ത്തന സജ്ജമാവുകയും ചെയ്യും. ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ക്ക് ഡീസല്‍ ലഭ്യമാക്കാന്‍ മത്സ്യ ഫെഡിന്റെ തെരഞ്ഞെടുത്ത ഡീസല്‍ ബങ്കുകള്‍ നിബന്ധനകള്‍ക്ക് വിധേയമായി പ്രവര്‍ത്തിക്കാന്‍ അനുവദിച്ചിട്ടുണ്ടായിരുന്നു.
https://www.facebook.com/Malayalivartha


























