സോളാറില്‍ മുഖ്യമന്ത്രിക്കെതിരെ കേസെടുത്തെന്നറിഞ്ഞപ്പോള്‍ രമേശ് ചെന്നിത്തല പോയത് തുലാഭാരം നടത്താന്‍

സോളാറില്‍ മുഖ്യമന്ത്രിക്കെതിരെ തൃശൂര്‍ വിജിലന്‍സ് കോടതി കേസ് എടുക്കാന്‍ ഉത്തരവിട്ടതറിഞ്ഞ് ചെന്നിത്തല പോയത് സ്വന്തം പേരില്‍ തുലാഭാരം നടത്താന്‍. സോളാര്‍ പ്രശ്‌നം ആളിക്കത്തുകയും ഉമ്മന്‍ ചാണ്ടിയുടെ മുഖ്യമന്ത്രിക്കസേരയ്ക്ക് ഇളക്കംതട്ടുമോ എന്ന ആശങ്ക ഉയരുകയും ചെയ്യുന്നതിനിടെയാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കു കായംകുളം പുല്ലുകുളങ്ങര ശ്രീധര്‍മശാസ്താക്ഷേത്രത്തില്‍ പഞ്ചസാരകൊണ്ട് തുലാഭാരം നടത്തിയത്. ക്ഷേത്രത്തിലെ കൊടിയേറ്റ് ദിവസമായ ഇന്നലെ ക്ഷേത്രഭരണസമിതി അംഗവും കോണ്‍ഗ്രസ് നേതാവുമായ അയ്യപ്പന്‍ എന്നയാളുടെ നേര്‍ച്ചയായാണ് തുലാഭാരം നടത്തിയത്. 100 കിലോ പഞ്ചസാര ഇതിനായി ഉപയോഗിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് തുലാഭാരം നടത്തിയത്. തുലാഭാരം നടത്തുന്നത് അറിഞ്ഞെത്തിയ മാധ്യമപ്രവര്‍ത്തകരെ ഒഴിവാക്കിയശേഷമാണ് ചടങ്ങ് നടന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























