Widgets Magazine 

27
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം


'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...


സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...


ഭക്ഷണരീതിയില്‍ പുതിയ പരിഷ്‌കാരവുമായി ഇന്ത്യന്‍ റെയില്‍വേ..ഇനി പരിമിതമായ വിഭവങ്ങളടങ്ങിയ ‘കോംപാക്ട് മെനു’ അവതരിപ്പിക്കാനാണ് നീക്കം.. മൂന്ന് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളില്‍ പുതിയ സംവിധാനം ഇതിനോടകം നടപ്പാക്കി..


കാണാതായത് 30 യുവാക്കളെ..വര്‍ഷങ്ങളോളം കാത്തിരുന്നു കുടുംബങ്ങള്‍.. ഇന്ത്യയ്‌ക്കെതിരെ ഭീകരപ്രവര്‍ത്തനം നടത്താന്‍ പരിശീലനം നേടുന്നതിനായി പാക്കിസ്ഥാനിലേക്ക് കടന്നവരെന്ന് റിപ്പോർട്ട്..

താനൂരിൽ 14 വയസ്സുകാരനെ ക്രൂരമായി പീഡിപ്പിച്ച രണ്ടുപേർ അറസ്റ്റിൽ...സ്കൂളിൽ നിന്നും വീട്ടിലേക്ക് മടങ്ങി വരുന്ന കുട്ടിയെ വഴിയിൽ നിന്നും തട്ടിക്കൊണ്ടു പോയി...കുട്ടിയെ ക്രൂരമായി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു...

29 JULY 2024 04:53 PM IST
മലയാളി വാര്‍ത്ത

ആലുവയിൽ ഒരു പിഞ്ചു കുഞ്ഞിനെ അതിക്രൂരമായി പീഡിപ്പിക്കുകയും . അതിലേറെ ക്രൂരമായി കൊലപ്പെടുത്തുകയും ചെയ്ത വാർത്ത വളരെ ഞെട്ടലോടെയാണ് കേരളം കേട്ടത്. ഇന്നിപ്പോൾ പീഡനങ്ങൾക്കും സ്ത്രീകൾക്ക് എതിരെയുള്ള കുറ്റകൃത്യങ്ങൾ നടക്കുന്നതിന് മറ്റുള്ള സംസ്ഥാനങ്ങളെ ഒന്നും ചൂണ്ടി കാട്ടേണ്ട കാര്യമില്ല. കേരളത്തിൽ തന്നെ അതിന്റെ അങ്ങേയറ്റം നടന്നു കൊണ്ട് ഇരിക്കുകയാണ്. പിഞ്ചു കുഞ്ഞെന്നോ . വയോധികരെന്നോ വ്യത്യസമില്ലാതെ ആണ് പീഡനങ്ങൾ ഇവിടെ നടക്കുന്നത്., ദൈവത്തിന്റെ സ്വന്തം നാടെന്ന് അഭിമാനിക്കുന്ന കേരളം ഇത്തരം വർത്തകളാൽ നിറഞ്ഞ് ചെകുത്താന്റെ നാടായി മാറിയിരിക്കുന്നു. ഇന്ന് ഇത്തരം പീഡനങ്ങളിൽ ആൺകുട്ടികൾക്ക് പോലും രക്ഷയില്ല എന്നുള്ളതാണ് . പണ്ടൊക്കെ നമ്മൾ പറയും .

 

പെൺകുട്ടിയാണേൽ സൂക്ഷിക്കണം എന്ന്. എന്നാൽ ഇന്ന് ആൺകുട്ടികളെയും നമ്മൾ സൂക്ഷിച്ചു വളർത്തണം . അവർക്കെതിരെയും അതിക്രമങ്ങൾ വർധിക്കുകയാണ് . ഇതാ ഇപ്പോൾ മലപ്പുറം: താനൂരിൽ 14 വയസ്സുകാരനെ ക്രൂരമായി പീഡിപ്പിച്ച രണ്ടുപേർ അറസ്റ്റിൽ. സ്കൂളിൽ നിന്നും തിരിച്ചു വീട്ടിലേക്ക് വരികയായിരുന്ന ആൺകുട്ടിയെയാണ് പ്രതികൾ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. മനാഫ്, സഫീർ എന്നിവരാണ് അറസ്റ്റിലായത്.സ്കൂളിൽ നിന്നും വീട്ടിലേക്ക് മടങ്ങി വരുന്ന കുട്ടിയെ വീട്ടിലേക്ക് കൊണ്ടുവിടാം എന്നു പറഞ്ഞ് പ്രതികളിൽ ഒരാൾ ബൈക്ക് നിർത്തുകയായിരുന്നു.കുട്ടി ബൈക്കിൽ കയറിയശേഷം പ്രതികളെ രണ്ടാമനും ബൈക്കിൽ കയറി. തുടർന്ന് വീടിന്റെ പരിസരത്ത് കുട്ടിയെ ഇറക്കാതെ ആളൊഴിഞ്ഞ പ്രദേശത്തേക്ക് ഇരുവരും കൊണ്ടുപോവുകയായിരുന്നു.ഇവിടെ വച്ച് കുട്ടിയെ ക്രൂരമായി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.

അവിടെ നിന്നും കുട്ടിയെ മറ്റൊരിടത്തേക്ക് കൊണ്ടുപോയി ലഹരി നൽകി വീണ്ടും പ്രതികൾ പീഡിപ്പിച്ചു. മാതാപിതാക്കളാണ് പോലീസിൽ പരാതി നൽകിയത്. പ്രതികളിൽ ഒരാളായ മനാഫ് ഇതിനുമുമ്പും നിരവധി കേസുകളിൽ പ്രതിയായിരുന്നു.ഇതിപ്പോൾ ആദ്യത്തെ സംഭവം ഒന്നുമല്ല ഇതിനു മുൻപും എത്രയോ കേസുകളാണ് ഇത്തരത്തിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പലപ്പോഴും നമ്മള്‍ പെണ്‍കുട്ടികളെ കഴുകന്മാരില്‍ നിന്നും രക്ഷിക്കാനായി കണ്ണെത്തും ദൂരത്ത് ചേര്‍ത്ത് നിര്‍ത്തുന്നു. പക്ഷേ നമ്മള്‍ ചിന്തിക്കേണ്ട ഒരു കാര്യമുണ്ട്.നമ്മുടെ ആണ്‍കുട്ടികള്‍ സുരക്ഷിതരാണോ?ലൈംഗിക പീഡനം ഒരിക്കലും പെണ്‍കുട്ടികളില്‍ മാത്രം ഒതുങ്ങുന്നതല്ല. നമ്മുടെ ആണ്‍കുട്ടികള്‍ക്കും കഴുകന്മാരില്‍ നിന്നും സുരക്ഷിതത്വം ഉറപ്പു വരുത്തണം.ഇന്ത്യ നേരിടുന്ന ഒരു പ്രധാന പ്രശ്‌നമാണ് ബാലലൈംഗിക പീഡനം. ഇവിടെ പീഡനത്തിനിരയാകുന്നവരില്‍ മൂന്നിലൊന്ന് കുട്ടികളാണ്. പ്രതിവര്‍ഷം 7000 മുതല്‍ 8000 വരെ കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്നു എന്നാണ് കണക്ക്. ഇത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പീഡനകേസുകളുടെ കണക്കുകള്‍ മാത്രമാണ്.

 

പരാതിപ്പെടാത്ത എത്രയോ കുട്ടികള്‍ക്ക് ലൈംഗിക പീഡനത്തിന്റെ കഥകള്‍ പറയാനുണ്ടാകും.നമ്മളില്‍ പലര്‍ക്കും കുട്ടിക്കാലത്ത് ഒരുപക്ഷേ അത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടാകും.18 വയസ്സിന് താഴെയുള്ള ഒരു കുട്ടിയെ ലൈംഗികചൂഷണം ചെയ്യുന്നത് മാത്രമല്ല ബാലപീഡനം. കാമവെറിയോടെ ഒരു കുട്ടിയെ ശബ്ദത്തിലൂടെയോ ആംഗ്യത്തിലൂടെയോ പ്രലോഭിപ്പിക്കാന്‍ ശ്രമിക്കുന്നതോ ,ഒരാള്‍ അയാളുടെ ശരീരഭാഗങ്ങള്‍ കുട്ടിയെ കാണിക്കുകയോ, കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ തൊടുകയോ, കുട്ടിയെ എന്തെങ്കിലും വസ്തുക്കള്‍ കാണിച്ച് പ്രലോഭിപ്പിക്കുകയോ, മാനസികമായി പീഡിപ്പിക്കുകയോ ചെയ്യുക എന്നിവയും ബാല ലൈംഗിക പീഡനത്തില്‍ വരുന്നതാണ്.ബാല ലൈംഗിക പീഡനം കുട്ടികളെ ശാരീരികമായി മാത്രമല്ല ബാധിക്കുന്നത് അവരെ മാനസികമായും തളര്‍ത്തുന്നു.

 

നിഷ്‌കളങ്കമായ മനസ്സിലേക്ക് ഒരുപിടി തീക്കനല്‍ കോരിയിടുന്നതുപോലെയാണത്.തിരിച്ചറിവാകുന്ന പ്രായമാകുമ്പോള്‍ തന്നെ കുട്ടികളെ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കണം. ശരീരത്തില്‍ ദുരുദ്ദേശ്യതോടെ തൊടാന്‍ ആരെയും അനുവദിക്കരുതെന്നും അവരെ പഠിപ്പിക്കുക. നമ്മള്‍ ആഗ്രഹിക്കുന്ന മാറ്റം നമ്മളുടെ വീട്ടില്‍ നിന്നുതന്നെ തുടങ്ങട്ടെ.കൂടാതെ സ്‌കൂളുകളിലും സെക്‌സ് എജ്യൂക്കേഷന്‍ ഉറപ്പു വരുത്തുക.അവരുടെ കുഞ്ഞു മനസും ശരീരവും നോവിപ്പിക്കാൻ നമ്മൾ അനുവദിക്കരുത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഹൃത്തിന്റെ മരണത്തെത്തുടര്‍ന്ന് യുവതി ജീവനൊടുക്കി  (35 minutes ago)

തന്റെ ഫോണ്‍ ചോര്‍ത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (46 minutes ago)

ദൈവമേ പ്രവാസികളെ ഇങ്ങനെ കൊല്ലണോ...!വിവാഹം നടക്കാൻ ദിവസങ്ങൾ,വരൻ മരിച്ചു..! ആദരാഞ്ജലികൾ...!!  (2 hours ago)

ആണ്ടവാ തലസ്ഥാനം അറബിക്കടൽ ഒരു മണിക്കൂർ 91 മിലിലിറ്റർ മഴ പെയ്തത് സാധാരണ മഴയല്ല രാത്രയിൽ കൊടും മഴ ഈ ജില്ലകളിൽ..  (2 hours ago)

ഒന്‍പതാം ക്ലാസുകാരന്‍ സ്‌കൂളില്‍ നടത്തിയ വെടിവയ്പ്പ്; സിനിമയിലെ രംഗം അനുകരിച്ചപ്പോള്‍അബദ്ധത്തില്‍ വെടിപൊട്ടിയതെന്ന് മൊഴി  (2 hours ago)

കോണ്‍ഗ്രസില്‍ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി പത്മജ; തിരിച്ചുവരവിനായി ഉപാധികളൊന്നും മുന്നോട്ട് വയ്ക്കാത്തതിനാല്‍ ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനമെടുക്കുമെന്ന് സണ്ണി ജോസഫ്  (3 hours ago)

ശക്തമായ മഴയില്‍ തലസ്ഥാന നഗരിയില്‍ വെള്ളക്കെട്ട് രൂക്ഷം;മഴക്കാലപൂര്‍വ ശുചീകരണത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ പൂര്‍ണപരാജയം  (3 hours ago)

കെ പിസിസി അധ്യക്ഷനും സതീശന് ? പടയൊരുക്കം അനുകൂലമാക്കി വിഡിഎസ് പുതിയ അധ്യക്ഷൻ ഡിസംബറിൽ  (6 hours ago)

തിരുപ്പരൻകുൻട്രം ക്ഷേത്രത്തെ ഒറ്റി കളക്ടർ, സുപ്രീം കോടതി വിളിപ്പിച്ചു, കരഞ്ഞ് മാപ്പ് പറഞ്ഞ് കളക്ടർ, ക്ഷേത്രത്തിൽ സംഭവിക്കുന്നത്  (6 hours ago)

ഏത് അടുപ്പ് വേണമെന്ന് ഞങ്ങൾ തീരുമാനിച്ചോളാം...! തർക്കം വേണ്ട, കട്ടയ്ക്ക് മേയർ ആറ്റുകാല്‍ പൊങ്കാല ദിവസം  (6 hours ago)

രണ്ട് മണിക്കൂറിനിടെ ട്രെയിന്‍ തട്ടി രണ്ടു യുവാക്കൾ ചിതറി 15 കിലോമീറ്റര്‍ വ്യത്യാസത്തില്‍ സംഭവിച്ചത് ഇത്..!ട്രാക്കിൽ നടന്നത്  (6 hours ago)

വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം  (6 hours ago)

നറുക്ക് വീണത് സതീശന് കൂടുതൽ പറയിപ്പിക്കരുതെന്ന് ഷാഫി..! കട്ടയ്ക്ക് ഡൽഹിയിൽ തീരുമാനം,ഛെ നാണക്കേട്  (6 hours ago)

'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...  (6 hours ago)

സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...  (7 hours ago)

Malayali Vartha Recommends