Widgets Magazine 

27
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം


'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...


സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...


ഭക്ഷണരീതിയില്‍ പുതിയ പരിഷ്‌കാരവുമായി ഇന്ത്യന്‍ റെയില്‍വേ..ഇനി പരിമിതമായ വിഭവങ്ങളടങ്ങിയ ‘കോംപാക്ട് മെനു’ അവതരിപ്പിക്കാനാണ് നീക്കം.. മൂന്ന് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളില്‍ പുതിയ സംവിധാനം ഇതിനോടകം നടപ്പാക്കി..


കാണാതായത് 30 യുവാക്കളെ..വര്‍ഷങ്ങളോളം കാത്തിരുന്നു കുടുംബങ്ങള്‍.. ഇന്ത്യയ്‌ക്കെതിരെ ഭീകരപ്രവര്‍ത്തനം നടത്താന്‍ പരിശീലനം നേടുന്നതിനായി പാക്കിസ്ഥാനിലേക്ക് കടന്നവരെന്ന് റിപ്പോർട്ട്..

കേരളം ഒന്നടങ്കം അർജുന് വേണ്ടി പ്രാർത്ഥിക്കുമ്പോൾ... ദുഃഖിതരായി ആലപ്പുഴയിലെ ഒരു കുടുംബവും...കപ്പലിൽ ജോലി ചെയ്യുന്ന വിഷ്ണുവിനെയാണ് ജോലിക്കിടെ കാണാതായത്...സംഭവം നടന്ന് 12 ദിവസം പിന്നിടുമ്പോഴും...

29 JULY 2024 04:50 PM IST
മലയാളി വാര്‍ത്ത

കർണാടകയിലെ ഷിരൂരിൽ കാണാതായ മലയാളി ട്രക്ക് ഡ്രെെവർ അർജുനായുള്ള തിരച്ചിൽ പൂർണമായും അനുകൂല കാലാവസ്ഥയാണെങ്കിൽ മാത്രം നദിയിൽ ഇന്ന് പരിശോധന നടത്തും. വരുന്ന 21 ദിവസം ശക്തമായ മഴയ്ക്കുള്ള സാധ്യതാ പ്രവചനത്തെ തുടർന്നാണ് കാലാവസ്ഥ അനുകൂലമായാൽ മാത്രം തെരച്ചിൽ നടത്താനുള്ള നീക്കം. കേരളം ഒന്നടങ്കം അർജുന് വേണ്ടി പ്രാർത്ഥിക്കുമ്പോൾ തുല്യ ദുഃഖിതരായി ആലപ്പുഴയിലെ ഒരു കുടുംബവും. പറവൂർ സ്വദേശികളായ ബാബുവും കുടുംബവുമാണ് കടലിൽ കാണാതായ മകന് വേണ്ടി കണ്ണീരോടെ കാത്തിരിക്കുന്നത്. കപ്പലിൽ ജോലി ചെയ്യുന്ന വിഷ്ണുവിനെയാണ് ജോലിക്കിടെ കാണാതായത്. സംഭവം നടന്ന് 12 ദിവസം പിന്നിടുമ്പോഴും യുവാവിനെ കുറിച്ചും യാതൊരു സൂചനയും ലഭിച്ചിട്ടില്ല.

 

അന്വേഷണം എങ്ങും എത്താത്തതിന്റെ നിരാശയിലാണ് വിഷ്ണുവിന്റെ കുടുംബം. ഈ മാസം 17 മുതലാണ് വിഷ്ണുവിനെ കാണാതായത്. ചെന്നൈ ആസ്ഥാനമായ ഡെൻസ മറൈൻ കാർഗോ ഷിപ്പിംഗ് കമ്പനിയുടെ എസ്എസ്ഐ റസല്യൂട്ട് എന്ന കപ്പലിലെ ട്രെയിനിയായി ജോലി ചെയ്യുകയായിരുന്നു വിഷ്ണു. കപ്പൽ ഒഡീഷയിൽ നിന്ന് ചൈനയിലേക്ക് പോകവെയാണ് അപകടമുണ്ടായത്.കാണാതാകുന്ന അന്ന് തമിഴ്നാട് സ്വദേശിയായ സഹപ്രവർത്തകൻ അറുമുഖന്റെ ഫോണിൽ നിന്ന് വിഷ്ണു വീട്ടുകാരുമായി സംസാരിച്ചിരുന്നു. തൊട്ടടുത്ത ദിവസം രാവിലെയാണ് വിഷ്ണുവിനെ കാണാതായി എന്ന വിവരംകപ്പൽ കമ്പനി അധികൃതർ വീട്ടുകാരെ അറിയിക്കുന്നത്.ജീവനക്കാർ ദിവസവും കപ്പലിലെ പ്രധാന ഓഫീസിൽ റിപ്പോർട്ട് ചെയ്യുന്ന പതിവുണ്ട്.

18- ന് വിഷ്ണു റിപ്പോർട്ട് ചെയ്തില്ല. തുടർന്ന് നടത്തിയ പരിശോധനയിൽ ഡെക്കിൽ വിഷ്ണുവിന്റെ ചെരുപ്പ് കണ്ടെത്തിയെന്നാണ് കമ്പനി അറിയിച്ചത്. സംഭവത്തിൽ കപ്പൽ കമ്പനി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രാഥമിക അന്വേഷണം മാത്രമാണ് നടന്നത്.സംഭവത്തിൽ ഔദ്യോഗികമായി യാതൊരു അന്വേഷണവും ഉണ്ടായിട്ടില്ലെന്ന് വിഷ്ണുവിന്റെ അച്ഛൻ ബാബു പ്രതികരിച്ചു. 17-ാം തീയതി ഏഴ് മണിയ്‌ക്ക് മകൻ തന്നെ വിളിച്ചിരുന്നു. തന്റെ നെറ്റ് തീർന്നുവെന്നും സുഹൃത്തിന്റെ ഫോണിൽ നിന്നാണ് വിളിക്കുന്നതെന്നും അവൻ എന്നോട് പറഞ്ഞു. രാത്രി 9.30-ക്ക് കാണാതായി എന്നാണ് കപ്പൽ അധികൃതർ‌ പറയുന്നത്. പക്ഷേ അത് വിശ്വസിക്കാൻ കഴിയുന്നില്ല.ഔദ്യോഗികമായി യാതൊരു അന്വേഷണവും ഉണ്ടായിട്ടില്ല. മലാക്ക ദ്വീപിൽ വച്ചാണ് മകനെ കാണാതാകുന്നത്. അതിന്റെ ചുറ്റളവിൽ മാത്രമാണ് തെരച്ചിൽ നടന്നത്. സർക്കാരുകൾ ഇടപെട്ട്‌ ഫലപ്രദമായ അന്വേഷണം നടത്തണമെന്നും ബാബു പറഞ്ഞു.അതെ സമയം അർജുനായുള്ള തിരച്ചിൽ നിർത്തരുതെന്ന് കുടുംബം ആവശ്യപ്പെട്ടു. ഒരു കാരണവശാലും തിരച്ചിൽ നിർത്തരുതെന്ന് സഹോദരി അഞ്ജു മാധ്യമങ്ങളോട് പറഞ്ഞു.

 

ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് തെരച്ചിൽ തുടരണം. സംസ്ഥാന സർക്കാരും കർണാടക സർക്കാരും ഒരുപാട് സഹായിച്ചിട്ടുണ്ടെന്നും സഹോദരി പറഞ്ഞു.അർജുനെ മാത്രമല്ല, ബാക്കി രണ്ട് പേരെ കൂടി കണ്ടെത്തേണ്ടതുണ്ട്. അവർക്കായി തെരച്ചിൽ തുടരണം. അവർ ഇപ്പോൾ പിൻ പിൻവാങ്ങിയതിൽ ഒരു അനിശ്ചിതത്വം ഉണ്ട്. എത്ര കാലത്തേക്ക് എന്നറിയില്ല. കാലവസ്ഥ കൊണ്ടുള്ള പ്രശ്നങ്ങൾ മറികടക്കാനുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് തെരച്ചിൽ തുടരണം. മുൻപ് ലോറി കണ്ടെത്തിയിരുന്നു എന്ന് പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ അതിനെക്കുറിച്ച് ആരും പറയുന്നില്ല. അതിൽ വിഷമം ഉണ്ടെന്നും സഹോദരി പറഞ്ഞു. എല്ലാവരുടേയും പിന്തുണയും സാന്നിധ്യവും ഉണ്ടായിരുന്നത് ഇനിയും വേണമെന്നും അർജുൻ്റെ കുടുംബം പറഞ്ഞു.

 

13 ദിവസമായിട്ടും അർജുൻ എവിടെയാണെന്ന് അമ്മ ചോദിക്കുകയാണെന്നും എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ലെന്നും സഹോദരി കൂട്ടിച്ചേർത്തു. മണ്ണിടിച്ചിലിനെ തുടർന്ന് അടച്ചിട്ട ദേശീയപാത ഇന്ന് തുറന്നുകൊടുത്തേക്കും.തെരച്ചിൽ താത്ക്കാലികമായി നിർത്തിവെച്ചതായി കാർവാർ എംഎൽഎ സതീഷ് സെയിൽ അറിയിച്ചിരുന്നു. നടപടിയിൽ കേരളത്തിൽ നിന്നുള്ള എംഎൽഎമാരും ബന്ധു ജിതിനും മന്ത്രി മുഹമ്മദ് റിയാസും പ്രതിഷേധമറിയിച്ചിരുന്നു. ഗംഗാവലി പുഴയിലെ അടിയൊഴുക്ക് ശക്തമായതിനാൽ രക്ഷാപ്രവർത്തകർക്ക് പുഴയിൽ ഇറങ്ങാൻ സാധിക്കുന്നില്ലെന്നായിരുന്നു എംഎൽഎയുടെ വിശദീകരണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഹൃത്തിന്റെ മരണത്തെത്തുടര്‍ന്ന് യുവതി ജീവനൊടുക്കി  (35 minutes ago)

തന്റെ ഫോണ്‍ ചോര്‍ത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (46 minutes ago)

ദൈവമേ പ്രവാസികളെ ഇങ്ങനെ കൊല്ലണോ...!വിവാഹം നടക്കാൻ ദിവസങ്ങൾ,വരൻ മരിച്ചു..! ആദരാഞ്ജലികൾ...!!  (2 hours ago)

ആണ്ടവാ തലസ്ഥാനം അറബിക്കടൽ ഒരു മണിക്കൂർ 91 മിലിലിറ്റർ മഴ പെയ്തത് സാധാരണ മഴയല്ല രാത്രയിൽ കൊടും മഴ ഈ ജില്ലകളിൽ..  (2 hours ago)

ഒന്‍പതാം ക്ലാസുകാരന്‍ സ്‌കൂളില്‍ നടത്തിയ വെടിവയ്പ്പ്; സിനിമയിലെ രംഗം അനുകരിച്ചപ്പോള്‍അബദ്ധത്തില്‍ വെടിപൊട്ടിയതെന്ന് മൊഴി  (2 hours ago)

കോണ്‍ഗ്രസില്‍ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി പത്മജ; തിരിച്ചുവരവിനായി ഉപാധികളൊന്നും മുന്നോട്ട് വയ്ക്കാത്തതിനാല്‍ ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനമെടുക്കുമെന്ന് സണ്ണി ജോസഫ്  (3 hours ago)

ശക്തമായ മഴയില്‍ തലസ്ഥാന നഗരിയില്‍ വെള്ളക്കെട്ട് രൂക്ഷം;മഴക്കാലപൂര്‍വ ശുചീകരണത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ പൂര്‍ണപരാജയം  (3 hours ago)

കെ പിസിസി അധ്യക്ഷനും സതീശന് ? പടയൊരുക്കം അനുകൂലമാക്കി വിഡിഎസ് പുതിയ അധ്യക്ഷൻ ഡിസംബറിൽ  (6 hours ago)

തിരുപ്പരൻകുൻട്രം ക്ഷേത്രത്തെ ഒറ്റി കളക്ടർ, സുപ്രീം കോടതി വിളിപ്പിച്ചു, കരഞ്ഞ് മാപ്പ് പറഞ്ഞ് കളക്ടർ, ക്ഷേത്രത്തിൽ സംഭവിക്കുന്നത്  (6 hours ago)

ഏത് അടുപ്പ് വേണമെന്ന് ഞങ്ങൾ തീരുമാനിച്ചോളാം...! തർക്കം വേണ്ട, കട്ടയ്ക്ക് മേയർ ആറ്റുകാല്‍ പൊങ്കാല ദിവസം  (6 hours ago)

രണ്ട് മണിക്കൂറിനിടെ ട്രെയിന്‍ തട്ടി രണ്ടു യുവാക്കൾ ചിതറി 15 കിലോമീറ്റര്‍ വ്യത്യാസത്തില്‍ സംഭവിച്ചത് ഇത്..!ട്രാക്കിൽ നടന്നത്  (6 hours ago)

വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം  (6 hours ago)

നറുക്ക് വീണത് സതീശന് കൂടുതൽ പറയിപ്പിക്കരുതെന്ന് ഷാഫി..! കട്ടയ്ക്ക് ഡൽഹിയിൽ തീരുമാനം,ഛെ നാണക്കേട്  (6 hours ago)

'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...  (6 hours ago)

സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...  (7 hours ago)

Malayali Vartha Recommends