രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രസംഗം ഫേസ്ബുക്കില്‍ പങ്കുവച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രസംഗം ഫേസ്ബുക്കില്‍ പങ്കുവച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണം. കണ്ണൂര്‍ തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറായ പ്രിന്‍സിനെതിരെയാണ് നടപടി.
പ്രസംഗം പങ്കുവച്ചത് പൊലീസിന്റെ രാഷ്ട്രീയ നിഷ്പക്ഷതയ്ക്ക് കളങ്കം വരുത്തിയെന്നാണ് ജില്ലാ പൊലീസ് മേധാവിയുടെ നിരീക്ഷണം. സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്കാന് ചെറുപുഴ സിഐയ്ക്ക് ജില്ലാ പൊലീസ് മേധാവി നിര്‍ദേശം നല്കി. കുറ്റാരോപിതന് ഒരാഴ്ചയ്ക്കകം മെമ്മോ നല്‍കണമെന്നും ഉത്തരവിലുണ്ട്. രാഹുലിന്റെ പ്രസംഗം പൊലീസ് ഉദ്യോഗസ്ഥന് തന്റെ ഫേസ്ബുക്ക് പേജിലാണ് പങ്കുവച്ചത്.
https://www.facebook.com/Malayalivartha


























