Widgets Magazine 

27
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം


'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...


സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...


ഭക്ഷണരീതിയില്‍ പുതിയ പരിഷ്‌കാരവുമായി ഇന്ത്യന്‍ റെയില്‍വേ..ഇനി പരിമിതമായ വിഭവങ്ങളടങ്ങിയ ‘കോംപാക്ട് മെനു’ അവതരിപ്പിക്കാനാണ് നീക്കം.. മൂന്ന് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളില്‍ പുതിയ സംവിധാനം ഇതിനോടകം നടപ്പാക്കി..


കാണാതായത് 30 യുവാക്കളെ..വര്‍ഷങ്ങളോളം കാത്തിരുന്നു കുടുംബങ്ങള്‍.. ഇന്ത്യയ്‌ക്കെതിരെ ഭീകരപ്രവര്‍ത്തനം നടത്താന്‍ പരിശീലനം നേടുന്നതിനായി പാക്കിസ്ഥാനിലേക്ക് കടന്നവരെന്ന് റിപ്പോർട്ട്..

കേരള തീരം മുതൽ തെക്കൻ ഗുജറാത്ത്‌ തീരംവരെ ന്യുനമർദ പാത്തി... സജീവമായി സ്ഥിതിചെയ്യുന്നതിനാലും തെക്കു കിഴക്കൻ മധ്യ പ്രദേശിന്‌ മുകളിൽ ചക്രവാതച്ചുഴി... നിലനിൽക്കുന്നതിനാലും സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത....

29 JULY 2024 07:08 PM IST
മലയാളി വാര്‍ത്ത

കേരള തീരം മുതൽ തെക്കൻ ഗുജറാത്ത്‌ തീരംവരെ ന്യുനമർദ പാത്തി സജീവമായി സ്ഥിതിചെയ്യുന്നതിനാലും തെക്കു കിഴക്കൻ മധ്യ പ്രദേശിന്‌ മുകളിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നതിനാലും സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത. ഓഗസ്റ്റ് 1 വരെ ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ പ്രവചനം. ഒറ്റപ്പെട്ട ഇടങ്ങളിൽ ഇന്ന് അതിശക്തമായ മഴയ്ക്കു സാധ്യതയുണ്ട്. അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്,വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ നാളെ യെലോ അലർട്ടും പ്രഖ്യാപിച്ചു.

 

വടക്കൻ കേരള - ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിനെത്തുടർന്ന് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി. ഉയർന്ന തിരമാലകൾക്കും കടൽ കൂടുതൽ പ്രക്ഷുബ്ദ്ധമാകാനും സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് തീരങ്ങൾക്ക് പ്രത്യേക ജാഗ്രത ആവശ്യമാണെന്ന് അറിയിപ്പുണ്ട്.പീച്ചി ഡാമിന്റെ 4 ഷട്ടറുകൾ തുറന്നു.നിലവിലെ ജലനിരപ്പ്: 78.25 മീറ്റർ. ഡാമിന്റെ പരമാവധി ജലനിരപ്പ് 79.25 മീറ്റർ. പ്രദേശത്ത് കനത്ത മഴ തുടരുകയാണ്. മൈനർ ഇറിഗേഷന്റെ കീഴിള്ള മുളങ്കുന്നത്തുക്കാവ് പത്താഴക്കുണ്ട് ഡാമിന്റെ 3 സ്പിൽവേ ഷട്ടറുകളും തുറന്നു.

വയനാട്ടിലെ ബാണാസുര സാഗർ ഡാമിൽ ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് 773.50 മീറ്റർ ആയി. ഡാമിന്റെ ഷട്ടർ ഉയർത്താൻ സാധ്യതയുണ്ടെന്നും സമീപ പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും ജില്ലാ കലക്ടർ അറിയിച്ചു. പനമരം ഉൾപ്പെടെ താഴ്ന്ന പ്രദേശങ്ങളിൽ പുഴ കരകവിയാനും വെള്ളം കയറാനും സാധ്യത. പൊതുജനങ്ങൾ ജാഗ്രത പാലിക്കണം.31/07/2024: കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്01/08/2024: കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

 

24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. കേരള തീരം മുതൽ തെക്കൻ ഗുജറാത്ത്‌ തീരം വരെ ന്യുന മർദ്ദ പാത്തി .കേരള തീരം മുതൽ തെക്കൻ ഗുജറാത്ത്‌ തീരം വരെ ന്യുന മർദ്ദ പാത്തി സജീവമായി സ്ഥിതിചെയ്യുന്നു.തെക്കു കിഴക്കൻ മധ്യ പ്രദേശിന്‌ മുകളിൽ ചക്രവാതചുഴി നിലനിൽക്കുന്നു .ഇതിൻ്റെ ഫലമായി, കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി ഇടി / മിന്നലൊട് കൂടിയ മിതമായ / ഇടത്തരം മഴക്ക് സാധ്യത. ഒറ്റപെട്ട സ്ഥലങ്ങളിൽ ഇന്ന് (ജൂലൈ 29 ) അതിശക്തമായ മഴക്കും ജൂലൈ 29 - ആഗസ്റ്റ് 01 വരെ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

 

വിവിധ തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തിൽ മാറി താമസിക്കണം. മൽസ്യബന്ധനോപധികൾ സുരക്ഷിതമാക്കി വെക്കണം.അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും വരും ദിവസങ്ങളിലെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ സുരക്ഷയെ മുൻകരുതി മാറി താമസിക്കാൻ തയ്യാറാവേണ്ടതാണ്.സ്വകാര്യ-പൊതു ഇടങ്ങളിൽ അപകടവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ/പോസ്റ്റുകൾ/ബോർഡുകൾ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങൾ കോതി ഒതുക്കുകയും ചെയ്യേണ്ടതാണ്. അപകടാവസ്ഥകൾ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തേണ്ടതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഹൃത്തിന്റെ മരണത്തെത്തുടര്‍ന്ന് യുവതി ജീവനൊടുക്കി  (35 minutes ago)

തന്റെ ഫോണ്‍ ചോര്‍ത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (46 minutes ago)

ദൈവമേ പ്രവാസികളെ ഇങ്ങനെ കൊല്ലണോ...!വിവാഹം നടക്കാൻ ദിവസങ്ങൾ,വരൻ മരിച്ചു..! ആദരാഞ്ജലികൾ...!!  (2 hours ago)

ആണ്ടവാ തലസ്ഥാനം അറബിക്കടൽ ഒരു മണിക്കൂർ 91 മിലിലിറ്റർ മഴ പെയ്തത് സാധാരണ മഴയല്ല രാത്രയിൽ കൊടും മഴ ഈ ജില്ലകളിൽ..  (2 hours ago)

ഒന്‍പതാം ക്ലാസുകാരന്‍ സ്‌കൂളില്‍ നടത്തിയ വെടിവയ്പ്പ്; സിനിമയിലെ രംഗം അനുകരിച്ചപ്പോള്‍അബദ്ധത്തില്‍ വെടിപൊട്ടിയതെന്ന് മൊഴി  (2 hours ago)

കോണ്‍ഗ്രസില്‍ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി പത്മജ; തിരിച്ചുവരവിനായി ഉപാധികളൊന്നും മുന്നോട്ട് വയ്ക്കാത്തതിനാല്‍ ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനമെടുക്കുമെന്ന് സണ്ണി ജോസഫ്  (3 hours ago)

ശക്തമായ മഴയില്‍ തലസ്ഥാന നഗരിയില്‍ വെള്ളക്കെട്ട് രൂക്ഷം;മഴക്കാലപൂര്‍വ ശുചീകരണത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ പൂര്‍ണപരാജയം  (3 hours ago)

കെ പിസിസി അധ്യക്ഷനും സതീശന് ? പടയൊരുക്കം അനുകൂലമാക്കി വിഡിഎസ് പുതിയ അധ്യക്ഷൻ ഡിസംബറിൽ  (6 hours ago)

തിരുപ്പരൻകുൻട്രം ക്ഷേത്രത്തെ ഒറ്റി കളക്ടർ, സുപ്രീം കോടതി വിളിപ്പിച്ചു, കരഞ്ഞ് മാപ്പ് പറഞ്ഞ് കളക്ടർ, ക്ഷേത്രത്തിൽ സംഭവിക്കുന്നത്  (6 hours ago)

ഏത് അടുപ്പ് വേണമെന്ന് ഞങ്ങൾ തീരുമാനിച്ചോളാം...! തർക്കം വേണ്ട, കട്ടയ്ക്ക് മേയർ ആറ്റുകാല്‍ പൊങ്കാല ദിവസം  (6 hours ago)

രണ്ട് മണിക്കൂറിനിടെ ട്രെയിന്‍ തട്ടി രണ്ടു യുവാക്കൾ ചിതറി 15 കിലോമീറ്റര്‍ വ്യത്യാസത്തില്‍ സംഭവിച്ചത് ഇത്..!ട്രാക്കിൽ നടന്നത്  (6 hours ago)

വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം  (6 hours ago)

നറുക്ക് വീണത് സതീശന് കൂടുതൽ പറയിപ്പിക്കരുതെന്ന് ഷാഫി..! കട്ടയ്ക്ക് ഡൽഹിയിൽ തീരുമാനം,ഛെ നാണക്കേട്  (6 hours ago)

'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...  (6 hours ago)

സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...  (7 hours ago)

Malayali Vartha Recommends