Widgets Magazine 

27
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം


'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...


സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...


ഭക്ഷണരീതിയില്‍ പുതിയ പരിഷ്‌കാരവുമായി ഇന്ത്യന്‍ റെയില്‍വേ..ഇനി പരിമിതമായ വിഭവങ്ങളടങ്ങിയ ‘കോംപാക്ട് മെനു’ അവതരിപ്പിക്കാനാണ് നീക്കം.. മൂന്ന് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളില്‍ പുതിയ സംവിധാനം ഇതിനോടകം നടപ്പാക്കി..


കാണാതായത് 30 യുവാക്കളെ..വര്‍ഷങ്ങളോളം കാത്തിരുന്നു കുടുംബങ്ങള്‍.. ഇന്ത്യയ്‌ക്കെതിരെ ഭീകരപ്രവര്‍ത്തനം നടത്താന്‍ പരിശീലനം നേടുന്നതിനായി പാക്കിസ്ഥാനിലേക്ക് കടന്നവരെന്ന് റിപ്പോർട്ട്..

ക്ഷേമ പെന്‍ഷന്‍ കുടിശിക കൊടുക്കാന്‍ കാശില്ല അപ്പോഴാ പുതിയ പ്രഖ്യാപനം ! സി പി എമ്മിനെതിരെ പൊട്ടിത്തെറിച്ച് ബാലഗോപാല്‍ ; കളിക്കാതെ കാശെടുക്ക്, ധനമന്ത്രിയെ വളഞ്ഞ് സ്ത്രീകള്‍...ബാലഗോപാലിനെ കുടുക്കി പിണറായി സ്ഥലംവിട്ടു

29 JULY 2024 08:03 PM IST
മലയാളി വാര്‍ത്ത

ക്ഷേമ പെന്‍ഷന്‍ കുടിശിക തീര്‍ക്കാതെ മുങ്ങി നടക്കുന്ന ബാലഗോപാലിനെ വളഞ്ഞിരിക്കുകയാണ് പെണ്ണുങ്ങള്‍. ഉറപ്പ് പറഞ്ഞ പിണറായി എവിടെ കാശ് കിട്ടണം. അല്ലെങ്കില്‍ ക്ലിഫ് ഹൗസിലേക്ക് ഇരച്ചുകേറും. സര്‍ക്കാര്‍ കൈയ്യാലപ്പുറത്തിരുന്ന് ആടുമ്പോള്‍ അപ്പുറത്ത് സിപിഎമ്മിന്റെ പുതിയ പ്രഖ്യാപനം. ക്ഷേമ പെന്‍ഷന്‍ 2500 രൂപയാക്കും കൂടാതെ വീട്ടമ്മമാര്‍ക്ക് പെന്‍ഷന്‍ അനുവദിക്കും. ഇതോടെ തലകറങ്ങി താഴെ വീണ് ധനമന്ത്രി. സിപിഎം ഇതെന്ത് മുന്നില്‍ക്കാണ്ടാണ് വാഗ്ദാനം കൊടുക്കുന്നത്. എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ബാലു ചില്ലെന്ന് പിണറായി. നിയമസഭാ തിരഞ്ഞെടുപ്പിന് ഒന്നര വര്‍ഷവും തദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് അതിനേക്കാള്‍ കുറച്ചു സമയവും മാത്രമേ മുന്നിലുള്ളു. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ കിറ്റും പെന്‍ഷന്‍ കൊടുത്തും ആണല്ലോ പിടിച്ച് നില്‍ക്കുന്നത്. സിപിഎമ്മിന്റെ ഒടുക്കത്തെ പിടിവള്ളികളാണ് ഇത്. വീണ്ടും അത് തന്നെ പയറ്റാനാണ് തീരുമാനം. ഈ#താ എന്റെ രാജിക്കത്ത് മേടിച്ചോളാന്‍ എകെജി സെന്ററിലെത്തി ബാലഗോപാലിന്റെ പ്രഖ്യാപനം.

നയാപൈസ ഖജനാവില്‍ ഇല്ല കഴുത്തറ്റം കടം അതിന്റെ കൂടെ പിണറായീടെ ധൂര്‍ത്ത് ധനമന്ത്രി മറ്റ് വകുപ്പ് മന്ത്രിമാരുടേയും ജനങ്ങളുടേയും തല്ല് മേടിച്ച് കൊണ്ടിരിക്കുമ്പോഴാണ് ഇടിത്തീ പോലെ ക്ഷേമ പെന്‍ഷന്‍ 2500 ആക്കണമെന്ന പ്രഖ്യാപനം. ക്ഷേമ പെന്‍ഷന്‍ 2500 രൂപ ആക്കുന്നതിനൊപ്പം വീട്ടമ്മമാര്‍ക്കും പെന്‍ഷന്‍ അനുവദിക്കുക എന്നത് എല്‍ഡിഎഫിന്റെ പ്രകടനപത്രികയിലെ വാഗ്ദാനമാണ്. അത് പാലിച്ചേ പറ്റൂവെന്നാണ് പാര്‍ട്ടിയുടെ നിലപാട്. കുടിശിക തന്നെ കടമെടുത്താണ് വീട്ടുന്നത്. അപ്പോഴാണ് അടുത്ത പ്രഖ്യാപനങ്ങള്‍.

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുന്നതിനു മുന്‍പ് ക്ഷേമ പെന്‍ഷന്‍ 2500 രൂപ ആക്കുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അടുത്ത ബജറ്റിലെങ്കിലും അത് ഉണ്ടായെങ്കില്‍ മാത്രമേ മുന്നണിക്ക് തദേശ–നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ഗുണമുണ്ടാകൂവെന്നാണ് വിലയിരുത്തല്‍. തദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞ് നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള 2026 ഫെബ്രുവരി മാസത്തിലെ ബജറ്റില്‍ പ്രഖ്യാപനം നടത്തിയാല്‍ തിരഞ്ഞെടുപ്പ് സ്റ്റണ്ടായി മാത്രമേ ജനം കണക്കാക്കൂവെന്നാണ് അഭിപ്രായം. സാമ്പത്തിക പ്രതിസന്ധി മറികടന്ന് പ്രഖ്യാപനങ്ങള്‍ നടത്താന്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ എന്ത് ജാലവിദ്യ പ്രയോഗിക്കുമെന്നാണ് കണ്ടറിയേണ്ടത്.

ക്ഷേമ പെന്‍ഷന്‍ 2500 രൂപ ആക്കുക, വീട്ടമ്മമാര്‍ക്ക് പെന്‍ഷന്‍ അനുവദിക്കുക തുടങ്ങി പ്രഖ്യാപനങ്ങള്‍ നടപ്പിലാക്കുന്നത് നിലവിലെ സാമ്പത്തിക പ്രതിസന്ധിയനുസരിച്ച് പ്രതികൂലമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ മനോരമ ഓണ്‍ലൈനിനോട് പറഞ്ഞു. ''സാമ്പത്തിക പ്രതിസന്ധി അനുകൂലമാകട്ടെ. എല്ലാ പ്രഖ്യാപനങ്ങളും നടപ്പാക്കുക തന്നെ ചെയ്യും. നമുക്ക് നോക്കാം'' – എം.വി. ഗോവിന്ദന്‍ പറഞ്ഞു.

സംസ്ഥാനത്തെ 62 ലക്ഷം ആളുകള്‍ക്കാണ് സര്‍ക്കാര്‍ സാമൂഹിക സുരക്ഷാപെന്‍ഷന്‍ നല്‍കുന്നത്. രാജ്യത്ത് ഏറ്റവും മികച്ച നിരക്കില്‍ പെന്‍ഷന്‍ നല്‍കിവരുന്ന സംസ്ഥാനമാണ് കേരളം. പ്രതിമാസം 1600 രൂപ നിരക്കില്‍ പെന്‍ഷന്‍ നല്‍കുന്നതിനായി പ്രതിവര്‍ഷം വേണ്ടിവരുന്നത് 9000 കോടി രൂപയാണ്. സാമൂഹിക ക്ഷേമപെന്‍ഷന്‍ നല്‍കുന്നതിനായി നാമമാത്രമായ സഹായമാണ് കേന്ദ്രം നല്‍കുന്നത്. അതുപോലും കൃത്യമായി ലഭിക്കാത്ത സ്ഥിതിയാണുള്ളത്.

ഈ സാഹചര്യത്തില്‍ ക്ഷേമ പെന്‍ഷന്‍ ഉയര്‍ത്തുകയും വീട്ടമ്മമാര്‍ക്ക് പെന്‍ഷന്‍ പ്രഖ്യാപിക്കുകയും ചെയ്താല്‍ സര്‍ക്കാരിന്റെ കയ്യില്‍ കാര്യങ്ങള്‍ നില്‍ക്കാതെ വരും. എങ്കിലും അടുത്തവര്‍ഷം മുതലെങ്കിലും കൃത്യമായി പെന്‍ഷന്‍ വിതരണം ചെയ്യാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നാണ് സിപിഐ ഉള്‍പ്പെടെയുള്ള കക്ഷികള്‍ ആവശ്യപ്പെടുന്നത്. ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിക്കുന്ന സമയത്ത് മാസങ്ങളോളം പെന്‍ഷന്‍ വിതരണം മുടങ്ങി കിടന്നാല്‍ പ്രഖ്യാപനത്തിന്റെ ശോഭ കെടുമെന്നാണ് നേതാക്കള്‍ പറയുന്നത്.

കേന്ദ്രനയം മൂലമാണ് സംസ്ഥാനത്തെ ക്ഷേമപെന്‍ഷന്‍ വിതരണം കൃത്യമായി വിതരണം ചെയ്യുന്നതില്‍ വീഴ്ച സംഭവിക്കുന്നതെന്നാണ് ധനവകുപ്പിന്റെ അഭിപ്രായം. പെന്‍ഷന്‍ കമ്പനിയിലൂടെ പുതിയതായി പെന്‍ഷന്‍ സമാഹരണം നടത്തി ക്ഷേമപെന്‍ഷന്‍ സമയബന്ധിതമായി ജനങ്ങളിലേക്ക് എത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുന്നില്ല. പെന്‍ഷന്‍ കമ്പനിയുടെ ഈ ധനസമാഹരണത്തെ സര്‍ക്കാരിന്റെ പൊതുകടമായി കണക്കാക്കി പെന്‍ഷന്‍ വിതരണത്തിനു തടസ്സങ്ങള്‍ സൃഷ്ടിക്കുകയാണ് കേന്ദ്രം ചെയ്യുന്നതെന്നാണ് ധനവകുപ്പിന്റെ വിശദീകരണം.

ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്‍പ് ബാലഗോപാല്‍ അവതരിപ്പിച്ച സംസ്ഥാന ബജറ്റില്‍ ക്ഷേമ പെന്‍ഷന്‍ വര്‍ധന പ്രഖ്യാപിക്കണമെന്ന് എല്‍ഡിഎഫില്‍നിന്നു സമ്മര്‍ദം ശക്തമായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് അവതരിപ്പിക്കുന്ന ബജറ്റായതിനാല്‍ ക്ഷേമപെന്‍ഷന്‍ കൂട്ടണമെന്ന ആവശ്യം സിപിഎമ്മില്‍നിന്നും ഉയര്‍ന്നിരുന്നു. താഴെത്തട്ടില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ നേരിടുന്ന ഏറ്റവും വലിയ വിമര്‍ശനം ക്ഷേമ പെന്‍ഷന്‍ കൃത്യമായി ലഭിക്കുന്നില്ല എന്നതാണ്. തിരഞ്ഞെടുപ്പു പ്രചരണത്തില്‍ ഈ വിമര്‍ശനം നേരിടാന്‍ പെന്‍ഷന്‍ വര്‍ധന കൊണ്ട് ഒരു പരിധി വരെ കഴിയുമെന്ന വിലയിരുത്തലും ഉണ്ടായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ സിപിഎം–സിപിഐ സംസ്ഥാന സെക്രട്ടറിമാര്‍ ക്ഷേമ പെന്‍ഷന്‍ മുടങ്ങിയത് തിരിച്ചടിയായെന്ന് പരസ്യമായി സമ്മതിച്ചു.

2021ല്‍ ഒന്നാം പിണറായി സര്‍ക്കാര്‍ അവതരിപ്പിച്ച അവസാന ബജറ്റിലാണ് ക്ഷേമപെന്‍ഷന്‍ 100 രൂപ കൂട്ടി 1,600 ആക്കിയത്. കെ.എന്‍. ബാലഗോപാല്‍ ഇതുവരെ നാലു ബജറ്റ് അവതരിപ്പിച്ചു. ക്ഷേമപെന്‍ഷന്‍ 2,500 രൂപയാക്കും എന്നാണ് ഇടതുമുന്നണിയുടെ പ്രകടനപത്രികയിലെ വാഗ്ദാനമെങ്കിലും ഇതുവരെ ഒരു രൂപ പോലും കൂട്ടാനായിട്ടില്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഹൃത്തിന്റെ മരണത്തെത്തുടര്‍ന്ന് യുവതി ജീവനൊടുക്കി  (35 minutes ago)

തന്റെ ഫോണ്‍ ചോര്‍ത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (46 minutes ago)

ദൈവമേ പ്രവാസികളെ ഇങ്ങനെ കൊല്ലണോ...!വിവാഹം നടക്കാൻ ദിവസങ്ങൾ,വരൻ മരിച്ചു..! ആദരാഞ്ജലികൾ...!!  (2 hours ago)

ആണ്ടവാ തലസ്ഥാനം അറബിക്കടൽ ഒരു മണിക്കൂർ 91 മിലിലിറ്റർ മഴ പെയ്തത് സാധാരണ മഴയല്ല രാത്രയിൽ കൊടും മഴ ഈ ജില്ലകളിൽ..  (2 hours ago)

ഒന്‍പതാം ക്ലാസുകാരന്‍ സ്‌കൂളില്‍ നടത്തിയ വെടിവയ്പ്പ്; സിനിമയിലെ രംഗം അനുകരിച്ചപ്പോള്‍അബദ്ധത്തില്‍ വെടിപൊട്ടിയതെന്ന് മൊഴി  (2 hours ago)

കോണ്‍ഗ്രസില്‍ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി പത്മജ; തിരിച്ചുവരവിനായി ഉപാധികളൊന്നും മുന്നോട്ട് വയ്ക്കാത്തതിനാല്‍ ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനമെടുക്കുമെന്ന് സണ്ണി ജോസഫ്  (3 hours ago)

ശക്തമായ മഴയില്‍ തലസ്ഥാന നഗരിയില്‍ വെള്ളക്കെട്ട് രൂക്ഷം;മഴക്കാലപൂര്‍വ ശുചീകരണത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ പൂര്‍ണപരാജയം  (3 hours ago)

കെ പിസിസി അധ്യക്ഷനും സതീശന് ? പടയൊരുക്കം അനുകൂലമാക്കി വിഡിഎസ് പുതിയ അധ്യക്ഷൻ ഡിസംബറിൽ  (6 hours ago)

തിരുപ്പരൻകുൻട്രം ക്ഷേത്രത്തെ ഒറ്റി കളക്ടർ, സുപ്രീം കോടതി വിളിപ്പിച്ചു, കരഞ്ഞ് മാപ്പ് പറഞ്ഞ് കളക്ടർ, ക്ഷേത്രത്തിൽ സംഭവിക്കുന്നത്  (6 hours ago)

ഏത് അടുപ്പ് വേണമെന്ന് ഞങ്ങൾ തീരുമാനിച്ചോളാം...! തർക്കം വേണ്ട, കട്ടയ്ക്ക് മേയർ ആറ്റുകാല്‍ പൊങ്കാല ദിവസം  (6 hours ago)

രണ്ട് മണിക്കൂറിനിടെ ട്രെയിന്‍ തട്ടി രണ്ടു യുവാക്കൾ ചിതറി 15 കിലോമീറ്റര്‍ വ്യത്യാസത്തില്‍ സംഭവിച്ചത് ഇത്..!ട്രാക്കിൽ നടന്നത്  (6 hours ago)

വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം  (6 hours ago)

നറുക്ക് വീണത് സതീശന് കൂടുതൽ പറയിപ്പിക്കരുതെന്ന് ഷാഫി..! കട്ടയ്ക്ക് ഡൽഹിയിൽ തീരുമാനം,ഛെ നാണക്കേട്  (6 hours ago)

'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...  (6 hours ago)

സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...  (7 hours ago)

Malayali Vartha Recommends