Widgets Magazine 

27
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം


'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...


സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...


ഭക്ഷണരീതിയില്‍ പുതിയ പരിഷ്‌കാരവുമായി ഇന്ത്യന്‍ റെയില്‍വേ..ഇനി പരിമിതമായ വിഭവങ്ങളടങ്ങിയ ‘കോംപാക്ട് മെനു’ അവതരിപ്പിക്കാനാണ് നീക്കം.. മൂന്ന് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളില്‍ പുതിയ സംവിധാനം ഇതിനോടകം നടപ്പാക്കി..


കാണാതായത് 30 യുവാക്കളെ..വര്‍ഷങ്ങളോളം കാത്തിരുന്നു കുടുംബങ്ങള്‍.. ഇന്ത്യയ്‌ക്കെതിരെ ഭീകരപ്രവര്‍ത്തനം നടത്താന്‍ പരിശീലനം നേടുന്നതിനായി പാക്കിസ്ഥാനിലേക്ക് കടന്നവരെന്ന് റിപ്പോർട്ട്..

കനത്ത മഴയും ഇരുട്ടും കാരണം എന്താണ് സംഭവിച്ചതെന്നോ ദുരന്തത്തിന്റെ വ്യാപ്തിയോ മനസ്സിലാക്കാൻ സാധിച്ചില്ല:- ദുരന്ത മുഖത്ത് നിലവിളികൾ...

30 JULY 2024 03:12 PM IST
മലയാളി വാര്‍ത്ത

കനത്ത മഴ പെയ്ത രാത്രിയിൽ ഉറക്കത്തിൽ നിന്ന് ‍ഞെട്ടി ഉണർന്നപ്പോൾ പലരും കഴുത്തറ്റം ചെളിയിൽ മുങ്ങിയിരുന്നു. നേരം വെളുത്തപ്പോളാണ്  ചൂരൽ മല അങ്ങാടി തന്നെ ഏറെക്കുറെ മണ്ണിനടിയിലായ വിവരം പുറം ലോകം അറിയുന്നത്. രണ്ടരയോടെയാണ് ഉരുൾപൊട്ടൽ ഉണ്ടായത് ജനം അറിഞ്ഞു തുടങ്ങിയത്. കനത്തമഴയും ഇരുട്ടും കാരണം എന്താണ് സംഭവിച്ചതെന്നോ ദുരന്തത്തിന്റെ വ്യാപ്തിയോ മനസ്സിലാക്കാൻ സാധിച്ചില്ല. എങ്ങും ചെളിയും വെള്ളവും മാത്രമായിരുന്നു. അർധരാത്രിയിൽ കുതിച്ചെത്തിയ ചെളിയിലും വെള്ളത്തിലും നെഞ്ചുലയ്ക്കുന്ന നിലവിളികളാണ് ദുരന്ത മുഖത്ത് നിന്ന് ഉയർന്നത്.

മുണ്ടക്കൈയില്‍ ഒരുപാട് ആള്‍ക്കാര്‍ മണ്ണിനടിയിലാണ്. രക്ഷപ്പെടാന്‍ വേണ്ടി ആളുകള്‍‌ പരക്കം പായുകയാണ്. വണ്ടിയെടുത്ത് ആരെങ്കിലുമൊക്കെ മേപ്പാടി ഭാഗത്തുനിന്ന് കൊണ്ടുവരാന്‍ പറ്റുമെങ്കില്‍ വേഗം വരീ’’ എന്ന ഫോൺ കോളുകളടക്കം പലതും ഉള്ളു ഉലയ്ക്കുകയാണ്. സാധാരണക്കാരും തോട്ടം തോഴിലാളികളും പാർക്കുന്ന സ്ഥലമാണ് ചൂരൽമല. ഹാരിസൺസ് തേയില എസ്റ്റേറ്റ് കമ്പനിയുെട സ്ഥലമാണ് ചൂരൽമലയിലെ ഭൂരിഭാഗവും. എത്രപേർ മരിച്ചെന്നോ എത്രപേർ കാണാതായന്നോ നിലവിൽ യാതൊരു ധാരണയുമില്ലാത്ത അവസ്ഥയാണ്.

ചൂരൽ മല സ്കൂളിനോട് ചേർന്ന് പുഴ ഒഴുകുന്നുണ്ട്. മലവെള്ളപ്പാച്ചിലിൽ പുഴ ഗതിമാറി ഒഴുകി. മുണ്ടക്കൈയിൽ എന്താണ് സംഭവിച്ചതെന്നുള്ള വിവരം ഇനിയും ലഭ്യമല്ല. ചൂരൽ മലയിൽ നിന്നുമാണ് മുണ്ടക്കൈയിലേക്ക് പോകുന്നത്. ചൂരൽമലയിലെ പാലം തകർന്നതോടെ മുണ്ടക്കൈയിലേക്ക് എത്തിപ്പെടാൻ സാധിച്ചില്ല. ചെമ്പ്ര, വെള്ളരി മലകളിൽ നിന്നായി ഉൽഭവിക്കുന്ന പുഴയുടെ തീരത്താണ് ഈ രണ്ട് സ്ഥലവും. പുഴയുടെ തീരത്തോട് താമസിച്ചവരാണ് അപകടത്തിൽപ്പെട്ടത്.

2019ൽ ഉരുൾപൊട്ടലുണ്ടായ പുത്തുമലയിൽ നിന്നും ഏതാനും കിലോമീറ്റർ മാത്രമാണ് ചൂരൽമലയിലേക്ക് ദൂരം. പുത്തമലയിൽ ഉരുൾ പൊട്ടലിൽ കാണാതായവരിൽ പലരുടേയും മൃതദേഹം ഇനിയും ലഭിച്ചില്ല. അപ്പോഴാണ് വീണ്ടും ഇതേ സ്ഥലത്ത് മറ്റൊരു ദുരന്തം കൂടി സംഭവിച്ചത്. കുട്ടികളടക്കം 73 പേരുടെ മരണം നിലവിൽ സ്ഥിരീകരിച്ചിട്ടുണ്ട്. ചൂരൽമലയോട് ചേർന്നുള്ള പ്രദേശത്താണ് നിലവിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. ചൂരൽമലയിൽ തകർന്ന വീട്ടിൽ നിന്ന് ഒരു കുട്ടിയെ രക്ഷാപ്രവർത്തകർ രക്ഷപ്പെടുത്തി. വെള്ളാർമല സ്കൂളിന്റെ ഗ്രൗണ്ടിലൂടെയാണ് കുത്തിയൊലിച്ച് പുഴ ഒഴുകുന്നതെന്നാണ് റിപ്പോർട്ട്.

നേരത്തെ, സ്കൂളിന്റെ വശത്തുകൂടെ ഒഴുകിയിരുന്ന പുഴയാണ് ഇപ്പോൾ ഉരുൾപൊട്ടലിന് സ്കൂൾ ഗ്രൗണ്ടിലൂടെ പരന്നൊഴുകുന്നത്. നിരവധി വീടുകൾ സ്കൂളിനോട് ചേർന്നുള്ള പ്രദേശങ്ങളിലുണ്ടായിരുന്നു. അവിടെ നിന്നും ഒരുപാട് പേരെ കാണാനില്ല. നി രവധി വീടുകളും തകർന്ന് ഒലിച്ചുപോയിട്ടുണ്ട്. സ്ഥലത്ത് ഇപ്പോൾ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. സമീപത്തായി രണ്ട് കുന്നുകളുണ്ട്. പടവെട്ടിക്കുന്നും പപ്പേട്ടൻ മലയും. ഈ രണ്ട് സ്ഥലത്തുനിന്നും ആളുകളേയും ഇപ്പോൾ രക്ഷാപ്രവർത്തകർ ആശുപത്രിയിലേക്കും ക്യാമ്പുകളിലേക്കും മാറ്റുന്നുണ്ട്.

പുലര്‍ച്ചെ ഒന്നരയ്ക്കും നാല് മണിക്കുമായി മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളില്‍ രണ്ട് തവണയാണ് ഉരുള്‍പൊട്ടിയത്. 2019-ലെ പ്രളയകാലത്ത് നിരവധി പേര്‍ മരിച്ച പുത്തുമല ദുരന്തം നടന്ന സ്ഥലത്ത് നിന്ന് രണ്ട് കിലോമീറ്റര്‍ മാത്രം അകലെയാണ് ഇവിടം. അതിനിടെ വയനാട്ടിലെ മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ധനസഹായം പ്രഖ്യാപിച്ച് കേന്ദ്രം. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ടു ലക്ഷം രൂപയും, പരിക്കേറ്റവർക്ക് 50000 രൂപയുമാണ് ധനസഹായം പ്രഖ്യാപിച്ചത്.

അതിനിടെ വയനാട്ടിലെ ഉരുള്‍പൊട്ടിലിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രി പിണറായി വിജയനെ ഫോണില്‍ വിളിച്ച് രക്ഷാപ്രവർത്തനത്തിൽ കേന്ദ്രസഹായം ഉറപ്പ് നൽകി. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ദുരന്തത്തിൽ ദുഃഖമറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായി ആശയവിനിമയം നടത്തി സഹായങ്ങൾ വാഗ്ദാനം ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഹൃത്തിന്റെ മരണത്തെത്തുടര്‍ന്ന് യുവതി ജീവനൊടുക്കി  (15 minutes ago)

തന്റെ ഫോണ്‍ ചോര്‍ത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (26 minutes ago)

ദൈവമേ പ്രവാസികളെ ഇങ്ങനെ കൊല്ലണോ...!വിവാഹം നടക്കാൻ ദിവസങ്ങൾ,വരൻ മരിച്ചു..! ആദരാഞ്ജലികൾ...!!  (1 hour ago)

ആണ്ടവാ തലസ്ഥാനം അറബിക്കടൽ ഒരു മണിക്കൂർ 91 മിലിലിറ്റർ മഴ പെയ്തത് സാധാരണ മഴയല്ല രാത്രയിൽ കൊടും മഴ ഈ ജില്ലകളിൽ..  (2 hours ago)

ഒന്‍പതാം ക്ലാസുകാരന്‍ സ്‌കൂളില്‍ നടത്തിയ വെടിവയ്പ്പ്; സിനിമയിലെ രംഗം അനുകരിച്ചപ്പോള്‍അബദ്ധത്തില്‍ വെടിപൊട്ടിയതെന്ന് മൊഴി  (2 hours ago)

കോണ്‍ഗ്രസില്‍ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി പത്മജ; തിരിച്ചുവരവിനായി ഉപാധികളൊന്നും മുന്നോട്ട് വയ്ക്കാത്തതിനാല്‍ ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനമെടുക്കുമെന്ന് സണ്ണി ജോസഫ്  (2 hours ago)

ശക്തമായ മഴയില്‍ തലസ്ഥാന നഗരിയില്‍ വെള്ളക്കെട്ട് രൂക്ഷം;മഴക്കാലപൂര്‍വ ശുചീകരണത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ പൂര്‍ണപരാജയം  (3 hours ago)

കെ പിസിസി അധ്യക്ഷനും സതീശന് ? പടയൊരുക്കം അനുകൂലമാക്കി വിഡിഎസ് പുതിയ അധ്യക്ഷൻ ഡിസംബറിൽ  (5 hours ago)

തിരുപ്പരൻകുൻട്രം ക്ഷേത്രത്തെ ഒറ്റി കളക്ടർ, സുപ്രീം കോടതി വിളിപ്പിച്ചു, കരഞ്ഞ് മാപ്പ് പറഞ്ഞ് കളക്ടർ, ക്ഷേത്രത്തിൽ സംഭവിക്കുന്നത്  (6 hours ago)

ഏത് അടുപ്പ് വേണമെന്ന് ഞങ്ങൾ തീരുമാനിച്ചോളാം...! തർക്കം വേണ്ട, കട്ടയ്ക്ക് മേയർ ആറ്റുകാല്‍ പൊങ്കാല ദിവസം  (6 hours ago)

രണ്ട് മണിക്കൂറിനിടെ ട്രെയിന്‍ തട്ടി രണ്ടു യുവാക്കൾ ചിതറി 15 കിലോമീറ്റര്‍ വ്യത്യാസത്തില്‍ സംഭവിച്ചത് ഇത്..!ട്രാക്കിൽ നടന്നത്  (6 hours ago)

വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം  (6 hours ago)

നറുക്ക് വീണത് സതീശന് കൂടുതൽ പറയിപ്പിക്കരുതെന്ന് ഷാഫി..! കട്ടയ്ക്ക് ഡൽഹിയിൽ തീരുമാനം,ഛെ നാണക്കേട്  (6 hours ago)

'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...  (6 hours ago)

സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...  (6 hours ago)

Malayali Vartha Recommends