Widgets Magazine 

27
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം


'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...


സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...


ഭക്ഷണരീതിയില്‍ പുതിയ പരിഷ്‌കാരവുമായി ഇന്ത്യന്‍ റെയില്‍വേ..ഇനി പരിമിതമായ വിഭവങ്ങളടങ്ങിയ ‘കോംപാക്ട് മെനു’ അവതരിപ്പിക്കാനാണ് നീക്കം.. മൂന്ന് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളില്‍ പുതിയ സംവിധാനം ഇതിനോടകം നടപ്പാക്കി..


കാണാതായത് 30 യുവാക്കളെ..വര്‍ഷങ്ങളോളം കാത്തിരുന്നു കുടുംബങ്ങള്‍.. ഇന്ത്യയ്‌ക്കെതിരെ ഭീകരപ്രവര്‍ത്തനം നടത്താന്‍ പരിശീലനം നേടുന്നതിനായി പാക്കിസ്ഥാനിലേക്ക് കടന്നവരെന്ന് റിപ്പോർട്ട്..

മുണ്ടക്കൈയിലെ ഉരുൾപൊട്ടലിന് കാരണമായത് നേരത്തെ പെയ്ത മഴയിൽ മണ്ണ് ദുർബലമായതും, അതിശക്തമായ മഴയും...

30 JULY 2024 03:22 PM IST
മലയാളി വാര്‍ത്ത

നേരത്തെ പെയ്ത മഴയിൽ മണ്ണ് ദുർബലമായതാകും മുണ്ടക്കൈയിലെ ഉരുൾപൊട്ടലിന് കാരണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ. ശിവാനന്ദ പൈ. നേരിയ ഭൂചലനം ഉണ്ടായോ എന്നതും പരിശോധിക്കണമെന്നും ഡോ. ശിവാനന്ദ പൈ പറഞ്ഞു. വയനാട്ടിലെ ഉരുള്‍പൊട്ടലിന്റെ അടിസ്ഥാന കാരണം അതിശക്തമായ മഴ തന്നെയെന്ന് കുസാറ്റ് റഡാര്‍ ഗവേഷണ കേന്ദ്രം ശാസ്ത്രജ്ഞന്‍ ഡോ. എംജി മനോജ്ഉം പറയുന്നു. സാധാരണഗതിയില്‍ മൂന്ന് സാധ്യതകളാണ് ഉരുള്‍പൊട്ടലിന് പിന്നില്‍ ഉണ്ടാകാറുള്ളത് എന്നും എന്നാല്‍ അപൂര്‍വം അവസരങ്ങളില്‍ അതില്‍ കൂടുതലും സാധ്യതകളുണ്ടാകാം എന്ന് അദ്ദേഹം വ്യക്തമാക്കി.

ഓരോ മണ്ണിനും ഉള്‍ക്കൊള്ളാവുന്ന വെള്ളത്തിന്റെ പരിധിക്ക് പരിമിതിയുണ്ട് എന്നും പരിമിതിക്കപ്പുറം എത്തിയാല്‍ മണ്ണ് വെള്ളം സ്വീകരിക്കാതിരിക്കുകയും അപ്പോള്‍ മലവെള്ളപ്പാച്ചിലും ഉരുള്‍പൊട്ടലുമുണ്ടാകുകയും ചെയ്യുമെന്നു മനോജ് പറഞ്ഞു. അതല്ലെങ്കില്‍ സോയില്‍ പൈപ്പിംഗ് എന്ന പ്രതിഭാസം മൂലവും ഉരുള്‍പൊട്ടലുണ്ടാകാറുണ്ട്. മലകളുടെ മുകള്‍ ഭാഗത്ത് പ്രശ്‌നങ്ങളുണ്ടാകില്ല. എന്നാല്‍ അടിഭാഗത്ത് നിന്നും തുരങ്കംപോലെ മണ്ണും വെള്ളവും കല്ലും ഒഴുകിപ്പോകും. അങ്ങനെ സംഭവിക്കുമ്പോള്‍ മേല്‍ഭാഗത്തെ കുന്ന് ഇരിക്കുകയും ഒറ്റയടിക്ക് അടിവാരത്തിലേക്ക് ഇടിഞ്ഞുവീഴുകയും ചെയ്യുമെന്നും ഇത് ഉരുള്‍പൊട്ടലിന് കാരണമാകും എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതുമല്ലെങ്കില്‍ വിണ്ടുകീറിയ ഭൂമിയിലേക്ക് മഴവെള്ളം ഒഴുകിയെത്തുമ്പോള്‍ മണ്ണ് അടിയില്‍ നിന്ന് ഒലിച്ച് പോയതുമാകാം.

ഇപ്പോള്‍ അപകടം ഉണ്ടായ പ്രദേശങ്ങളിലെല്ലാം മുന്‍വര്‍ഷങ്ങളില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായിട്ടുള്ളവയാണ് എന്നിരിക്കെ ഈ സാധ്യത തള്ളിക്കളയാനാകുമില്ല. ഇതൊന്നുമല്ലാതെയുമുള്ള കാരണങ്ങളും വയനാട്ടില്‍ സംഭവിച്ചിരിക്കാം എന്നും അദ്ദേഹം വിലയിരുത്തി. ഉരുള്‍പൊട്ടല്‍ എങ്ങനെ ഉണ്ടായി എന്ന് വിലയിരുത്തുന്നത് ഓരോ സ്ഥലത്തെയും ഭൂപ്രകൃതി അനുസരിച്ചാണ്.

 

 

എങ്കിലും അടിസ്ഥാനകാരണം അതിശക്തമായ മഴ തന്നെയാണ്. പുത്തുമല ദുരന്തമുണ്ടായ സ്ഥലത്ത് നിന്ന് രണ്ടര കിലോമീറ്റര്‍ മാത്രം അകലെയാണ് ഇപ്പോള്‍ ദുരന്തമുണ്ടായിരിക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഹൃത്തിന്റെ മരണത്തെത്തുടര്‍ന്ന് യുവതി ജീവനൊടുക്കി  (15 minutes ago)

തന്റെ ഫോണ്‍ ചോര്‍ത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (26 minutes ago)

ദൈവമേ പ്രവാസികളെ ഇങ്ങനെ കൊല്ലണോ...!വിവാഹം നടക്കാൻ ദിവസങ്ങൾ,വരൻ മരിച്ചു..! ആദരാഞ്ജലികൾ...!!  (1 hour ago)

ആണ്ടവാ തലസ്ഥാനം അറബിക്കടൽ ഒരു മണിക്കൂർ 91 മിലിലിറ്റർ മഴ പെയ്തത് സാധാരണ മഴയല്ല രാത്രയിൽ കൊടും മഴ ഈ ജില്ലകളിൽ..  (2 hours ago)

ഒന്‍പതാം ക്ലാസുകാരന്‍ സ്‌കൂളില്‍ നടത്തിയ വെടിവയ്പ്പ്; സിനിമയിലെ രംഗം അനുകരിച്ചപ്പോള്‍അബദ്ധത്തില്‍ വെടിപൊട്ടിയതെന്ന് മൊഴി  (2 hours ago)

കോണ്‍ഗ്രസില്‍ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി പത്മജ; തിരിച്ചുവരവിനായി ഉപാധികളൊന്നും മുന്നോട്ട് വയ്ക്കാത്തതിനാല്‍ ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനമെടുക്കുമെന്ന് സണ്ണി ജോസഫ്  (2 hours ago)

ശക്തമായ മഴയില്‍ തലസ്ഥാന നഗരിയില്‍ വെള്ളക്കെട്ട് രൂക്ഷം;മഴക്കാലപൂര്‍വ ശുചീകരണത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ പൂര്‍ണപരാജയം  (3 hours ago)

കെ പിസിസി അധ്യക്ഷനും സതീശന് ? പടയൊരുക്കം അനുകൂലമാക്കി വിഡിഎസ് പുതിയ അധ്യക്ഷൻ ഡിസംബറിൽ  (5 hours ago)

തിരുപ്പരൻകുൻട്രം ക്ഷേത്രത്തെ ഒറ്റി കളക്ടർ, സുപ്രീം കോടതി വിളിപ്പിച്ചു, കരഞ്ഞ് മാപ്പ് പറഞ്ഞ് കളക്ടർ, ക്ഷേത്രത്തിൽ സംഭവിക്കുന്നത്  (6 hours ago)

ഏത് അടുപ്പ് വേണമെന്ന് ഞങ്ങൾ തീരുമാനിച്ചോളാം...! തർക്കം വേണ്ട, കട്ടയ്ക്ക് മേയർ ആറ്റുകാല്‍ പൊങ്കാല ദിവസം  (6 hours ago)

രണ്ട് മണിക്കൂറിനിടെ ട്രെയിന്‍ തട്ടി രണ്ടു യുവാക്കൾ ചിതറി 15 കിലോമീറ്റര്‍ വ്യത്യാസത്തില്‍ സംഭവിച്ചത് ഇത്..!ട്രാക്കിൽ നടന്നത്  (6 hours ago)

വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം  (6 hours ago)

നറുക്ക് വീണത് സതീശന് കൂടുതൽ പറയിപ്പിക്കരുതെന്ന് ഷാഫി..! കട്ടയ്ക്ക് ഡൽഹിയിൽ തീരുമാനം,ഛെ നാണക്കേട്  (6 hours ago)

'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...  (6 hours ago)

സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...  (6 hours ago)

Malayali Vartha Recommends