അയ്യോ ആരെങ്കിലും ഒന്ന് ഓടി വരണേ; ശ്വാസം പോലും കിട്ടുന്നില്ല; നിലവിളിച്ച് ഒരു വീട്ടമ്മ; നെഞ്ച് ഉലയ്ക്കുന്ന ശബ്ദം പുറത്ത്

അയ്യോ ആരെങ്കിലും ഒന്ന് ഓടി വരണേ...! ശ്വാസം പോലും കിട്ടുന്നില്ല നിലവിളിച്ച് ഒരു വീട്ടമ്മ വയനാട് ദുരന്തവുമായി ബന്ധപ്പെട്ടു പുറത്ത് വരുന്ന ഒരു ശബ്ദ സകലമാണിത് . അത് കേൾക്കാം
അതേസമയം കനത്ത മഴ പെയ്ത രാത്രിയിൽ ഉറക്കത്തിൽ നിന്ന് ഞെട്ടി ഉണർന്നപ്പോൾ പലരും കഴുത്തറ്റം ചെളിയിൽ മുങ്ങിയിരുന്നു. നേരം വെളുത്തപ്പോളാണ് ചൂരൽ മല അങ്ങാടി തന്നെ ഏറെക്കുറെ മണ്ണിനടിയിലായ വിവരം പുറം ലോകം അറിയുന്നത്.
രണ്ടരയോടെയാണ് ഉരുൾപൊട്ടൽ ഉണ്ടായത് ജനം അറിഞ്ഞു തുടങ്ങിയത്. കനത്തമഴയും ഇരുട്ടും കാരണം എന്താണ് സംഭവിച്ചതെന്നോ ദുരന്തത്തിന്റെ വ്യാപ്തിയോ മനസ്സിലാക്കാൻ സാധിച്ചില്ല. എങ്ങും ചെളിയും വെള്ളവും മാത്രമായിരുന്നു.
അർധരാത്രിയിൽ കുതിച്ചെത്തിയ ചെളിയിലും വെള്ളത്തിലും നെഞ്ചുലയ്ക്കുന്ന നിലവിളികളാണ് ദുരന്ത മുഖത്ത് നിന്ന് ഉയർന്നത്. മുണ്ടക്കൈയില്‍ ഒരുപാട് ആള്ക്കാര് മണ്ണിനടിയിലാണ്. രക്ഷപ്പെടാന്‍ വേണ്ടി ആളുകള്‍ പരക്കം പായുകയാണ്. വണ്ടിയെടുത്ത് ആരെങ്കിലുമൊക്കെ മേപ്പാടി ഭാഗത്തുനിന്ന് കൊണ്ടുവരാന്‍ പറ്റുമെങ്കില്‍ വേഗം വരീ’’ എന്ന ഫോൺ കോളുകളടക്കം പലതും ഉള്ളു ഉലയ്ക്കുകയാണ്.
https://www.facebook.com/Malayalivartha


























