രാത്രി ഒരു മണിക്ക് ഭീകരമായ ശബ്ദം കേട്ടതോടെയാണ് തങ്ങൾ മദ്രസക്ക് സമീപത്തെ കുന്നിൽ ഓടിക്കയറിയതെന്ന് കുടുങ്ങിക്കിടക്കുന്ന മിന്നത്ത് എന്ന സ്ത്രീ പറയുന്നു.... 150 ഓളം പേരാണ് ഈ കുന്നിൽ കുടുങ്ങിക്കിടക്കുന്നത്.... നിരവധി പേർ ഗുരുതര പരുക്കേറ്റ് കിടക്കുകയാണ്...

രാത്രി ഒരു മണിക്ക് ഭീകരമായ ശബ്ദം കേട്ടതോടെയാണ് തങ്ങൾ മദ്രസക്ക് സമീപത്തെ കുന്നിൽ ഓടിക്കയറിയതെന്ന് കുടുങ്ങിക്കിടക്കുന്ന മിന്നത്ത് എന്ന സ്ത്രീ പറയുന്നു. 150 ഓളം പേരാണ് ഈ കുന്നിൽ കുടുങ്ങിക്കിടക്കുന്നത്. നിരവധി പേർ ഗുരുതര പരുക്കേറ്റ് കിടക്കുകയാണ്. എന്തു ചെയ്യണമെന്ന് പോലും അറിയില്ലെന്നാണ് ഇവർ പറയുന്നത്. രാവിലെ വെളിച്ചം വീണതോടെയാണ് കുന്നിന് കീഴെ സകലതും ഒലിച്ചു പോയതായി കണ്ടത്. മുണ്ടക്കൈ ടൗൺ ഒറ്റയടിക്ക് കാണാതായി.
കിലോമീറ്ററുകൾ ദൂരെ മലപ്പുറം ജില്ലയിലെ ചാലിയാർ പുഴയിലും ഒഴുകിയെത്തി മൃതദേഹങ്ങൾ; നെഞ്ചുലയ്ക്കുന്ന കാഴ്ച
വെള്ളത്തിൽ ഒഴുകി പോയ മൂന്ന് പേരെയാണ് തങ്ങള്ക്ക് രക്ഷിക്കാൻ സാധിച്ചതെന്ന് മിന്നത്ത് പറയുന്നു. നിലവിൽ രക്ഷാ പ്രവർത്തകർക്കു പ്രദേശത്തേക്ക് എത്താൻ സാധിച്ചിട്ടില്ല. കൂടുതലും സ്ത്രീകളും കുട്ടികളുമാണ് മദ്രസയ്ക്ക് സമീപത്തെ കുന്നിലുള്ളതെന്ന് മിന്നത്ത് പറയുന്നു.വയോധികരായ രണ്ടു പേർ ചോരയൊലിപ്പിച്ചാണ് കിടക്കുന്നത്. ഗുരുതരമായ പരുക്കാണ് ഇവർക്കുള്ളത്. നിസ്സഹായാവസ്ഥയിലാണ് തങ്ങളുള്ളതെന്നും മിന്നത്ത് പറയുന്നു.നേവി സംഘം എത്തും
രക്ഷാപ്രവർത്തനത്തിനായി ഏഴിമലയിൽ നിന്ന് നാവികസേനാസംഘം എത്തും. മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ് നേവിയുടെ സഹായം അഭ്യർത്ഥിച്ചത്. നേവിയുടെ റിവർ ക്രോസിംഗ് ടീമിൻ്റെ സഹായം ആണ് ലഭിക്കുക. ഏഴിമല നാവിക അക്കാദമിയിലെ നേവിയുടെ സംഘം വയനാട്ടിലേക്ക് ഉടനെ തിരിക്കും.
എൻ.ഡി.ആർ. എഫ്, ഫയർ ഫോഴ്സ്. പോലീസ് എന്നിവരുടെ സംഘം ദുരന്തസ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടരുകയാണ്. 101-ഓളം പേരെ രക്ഷിച്ചു. ഇതിൽ ആറു പേർ ഐ.സി.യുവിലാണ്. രണ്ടുപേരുടെ നില ഗുരുതരമാണ്. ബത്തേരി സെൻ്റ്. മേരീസ് എസ്. കെ.എം. ജെ സ്കൂൾ , എസ്.കെ.എജെ സ്കൂൾ കൽപ്പറ്റ എന്നിവിടങ്ങളിൽ ക്യാമ്പ് ആരംഭിച്ചിട്ടുണ്ട്. ഇരു ക്യാമ്പുകളിലും മെഡിക്കൽ സഘത്തെ വിന്യസിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha


























