വയനാടിന് ദുരിതാശ്വാസ സഹായമായി അഞ്ച് കോടി രൂപ അടിയന്തരമായി അനുവദിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ...

വയനാടിന് ദുരിതാശ്വാസ സഹായമായി അഞ്ച് കോടി രൂപ അടിയന്തരമായി അനുവദിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി സ്റ്റാലിൻ ഫോണിൽ സംസാരിച്ച് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ട്. തമിഴ്നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുമാണ് സഹായമായ അഞ്ചുകോടി രൂപ അനുവദിച്ചത്. ഉരുൾപൊട്ടൽ കനത്തനാശം വിതച്ച മുണ്ടകൈയിൽ എൻഡിആർഎഫ് സംഘം എത്തി.
ആദ്യഘട്ടത്തിൽ അഞ്ചംഗസംഘമാണ് പുഴ മുറിച്ച് കടന്നത്. പരിക്കേറ്റവരെ റോപ്പ് വഴിയാണ് മറുകരയിൽ എത്തിക്കുന്നത്. വടംകെട്ടി സാഹസികമായി രക്ഷിച്ച സ്ത്രീയെ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. മലമുകളിലേക്ക് രക്ഷാസംഘത്തിന് ഇതുവരെ എത്താൻ സാധിച്ചിട്ടില്ല. മൃതദേഹങ്ങൾ അടക്കം റോപ്പിൽ സ്ട്രച്ചർ കെട്ടിവെച്ചാണ് മറുകരയിൽ എത്തിക്കുന്നത്.
https://www.facebook.com/Malayalivartha


























