Widgets Magazine 

27
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം


'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...


സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...


ഭക്ഷണരീതിയില്‍ പുതിയ പരിഷ്‌കാരവുമായി ഇന്ത്യന്‍ റെയില്‍വേ..ഇനി പരിമിതമായ വിഭവങ്ങളടങ്ങിയ ‘കോംപാക്ട് മെനു’ അവതരിപ്പിക്കാനാണ് നീക്കം.. മൂന്ന് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളില്‍ പുതിയ സംവിധാനം ഇതിനോടകം നടപ്പാക്കി..


കാണാതായത് 30 യുവാക്കളെ..വര്‍ഷങ്ങളോളം കാത്തിരുന്നു കുടുംബങ്ങള്‍.. ഇന്ത്യയ്‌ക്കെതിരെ ഭീകരപ്രവര്‍ത്തനം നടത്താന്‍ പരിശീലനം നേടുന്നതിനായി പാക്കിസ്ഥാനിലേക്ക് കടന്നവരെന്ന് റിപ്പോർട്ട്..

മൂവാറ്റുപുഴ നിർമല കോളേജിൽ നടന്ന നിസ്കാരവുമായി ബന്ധപ്പെട്ട വിവാദം... അതീവ ശ്രദ്ധയോടെ പിന്തുടർന്ന് കേന്ദ്ര ഏജൻസികൾ... കേരളത്തിൽ നിലനിൽക്കുന്ന മതസൌഹാർദ്ദം തകർക്കാനുള്ള ഗൂഢ അജണ്ട...

30 JULY 2024 04:29 PM IST
മലയാളി വാര്‍ത്ത

മൂവാറ്റുപുഴ നിർമല കോളേജിൽ നടന്ന നിസ്കാരവുമായി ബന്ധപ്പെട്ട വിവാദം അതീവ ശ്രദ്ധയോടെ പിന്തുടർന്ന് കേന്ദ്ര ഏജൻസികൾ. കേരളത്തിൽ നിലനിൽക്കുന്ന മതസൌഹാർദ്ദം തകർക്കാനുള്ള ഗൂഢ അജണ്ട സംഭവത്തിന് പിന്നിലുണ്ടോ എന്ന സംശയം കേന്ദ്ര സർക്കാരിനുണ്ട്. കഴിഞ്ഞഏതാനും വർഷങ്ങളായി എറണാകുളം, കോട്ടയം ജില്ലകൾ കേന്ദ്രീകരിച്ച് നടക്കുന്ന തീവ്രവാദ പ്രവർത്തനങ്ങളുടെ ഭാഗമാണോ നിർമല വിവാദം എന്ന സംശയത്തിലാണ് സർക്കാർ. നിർമ്മലയിലെ നിസ്കാരത്തിൽ പ്രധാനമന്ത്രി നേരിട്ടാണ് ഇടപെട്ടത്. എന്നാൽ നിസ്കാരം നടത്താൻ വന്നവരെ രക്ഷിക്കുകയാണ് മുഖ്യമന്ത്രിയുടെ ദൗത്യം.മൂവാറ്റുപുഴ നിര്‍മ്മല കോളേജിനുള്ളില്‍ നിസ്‌കരിക്കാന്‍ സ്ഥലം വേണമെന്ന ആവശ്യം  ഇസ്ലാമിക ജിഹാദികളുടെ പിന്തുണയോടെ ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ മുന്നോട്ടുവച്ചതെന്നാണ് കേന്ദ്രം കരുതുന്നത്. 

 

വനിതകളുടെ വിശ്രമ മുറി നിസ്‌കാരത്തിന് ഉപയോഗിച്ചതിനെതിരെ കോളജ് അധികൃതര്‍ നിലപാടെടുത്തപ്പോള്‍ അതിനെതിരെ സമരവുമായി വന്നത് എംഎസ്എഫും എസ്എഫ്‌ഐയും ആണ് .  എംഎസ്എഫ് മുസ്ലിം ലീഗിന്റെ വിദ്യാര്‍ത്ഥി സംഘടന യാണെങ്കില്‍ എസ്എഫ്‌ഐ ഒരു മതത്തിനോടും കൂറില്ലെന്ന് ഇതുവരെ പറഞ്ഞിരുന്ന സിപിഎമ്മിന്റെ വിദ്യാര്‍ത്ഥി സംഘടനയാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഹിജാബ് ധരിച്ച് സര്‍ജറി ചെയ്യാന്‍ അനുവദിക്കണം എന്ന ആവശ്യം ഉയര്‍ന്നതും അടുത്തിടെയാണ്. ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ സ്‌കൂള്‍ യൂണിഫോമിന് പകരം മത വേഷവിധാനം അനുവദിക്കണമെന്ന ആവശ്യം കേരളത്തില്‍ ശക്തമാകുന്നതും അടുത്തിടെയാണ്. 50 വര്‍ഷം മുമ്പുള്ള കേരളത്തില്‍ ഹിജാബും ബുര്‍ഖയും ധരിച്ച് പോകുന്ന മുസ്ലിം സ്ത്രീകള്‍ ഉണ്ടായിരുന്നില്ല. പെണ്‍കുട്ടികള്‍ തട്ടമിടും.

ഇന്ന് ക്യാമ്പസുകളില്‍ ഉണ്ടായിട്ടുള്ള ജിഹാദി പൊളിറ്റിക്കല്‍ ഇസ്ലാം കടന്നു കയറ്റം ആണ് ഇപ്പോഴത്തെ സംഭവ വികാസങ്ങള്‍ക്ക് പിന്നില്‍. മൂവാറ്റുപുഴ നിര്‍മ്മല കോളേജിന്റെ 300 അടിക്കകത്ത് മൂന്ന് മുസ്ലിം പള്ളികള്‍ ഉണ്ട്. സ്ത്രീകള്‍ക്ക് നിസ്‌കരിക്കാന്‍ വരെ സൗകര്യം ഉള്ള മുസ്ലിം പള്ളികള്‍ തൊട്ടടുത്തുണ്ടായിട്ടും കോളജിന്റെ അകത്തുതന്നെ നിസ്‌കാരപ്പുര വേണമെന്ന് ശഠിക്കുന്നതിന് പിന്നില്‍ ഇസ്ലാമിക തീവ്രവാദം തന്നെയാണുള്ളതെന്ന്  ബി.ജെ. പി. കരുതുന്നു. .നാളെ ചിന്മയ മിഷന്റെയും അമൃതാനന്ദമയി മഠത്തിന്റെ കോളേജുകളിലും എന്‍എസ്എസ്സിന്റെയും എസ്എന്‍ഡിപിയുടെയും കോളേജുകളിലും ഇതേ ആവശ്യം ഉയര്‍ന്നു വരുമെന്നാണ്  ബി.ജെ.പി. പറയുന്നത്.. ടെക്‌നോപാര്‍ക്കിലും ഇന്‍ഫോപാര്‍ക്കിലും അടക്കം ഐടി സ്ഥാപനങ്ങളില്‍ പോലും ഇത്തരം ആവശ്യങ്ങളുമായി പൊളിറ്റിക്കല്‍ ഇസ്ലാം -ജിഹാദി ഭീകരര്‍ രംഗത്ത് വരുന്നുണ്ട് ..

 

മൂവാറ്റുപുഴ നിര്‍മ്മല കോളേജിലും മറ്റു മതസ്ഥരുടെ സ്ഥാപനങ്ങളിലും നിസ്‌കാരത്തിന് പ്രത്യേക സൗകര്യം വേണമെന്ന് ആവശ്യപ്പെടുന്നവര്‍ എംഇഎസിന്റെ അടക്കമുള്ള മറ്റു മുസ്ലിം സ്ഥാപനങ്ങളില്‍ ഇതര മതസ്ഥര്‍ക്ക് ആരാധനാ സൗകര്യം അനുവദിക്കാന്‍ തയ്യാറാകില്ല. ഇതാണ് കേന്ദ്രം ഗൗരവമായി ചിന്തിക്കുന്നത്. മത നിന്ദയുള്ള ചോദ്യപേപ്പർ തയ്യാറാക്കി എന്ന പേരിൽ പ്രൊഫ. ടി.ജെ. ജോസഫിന്റെ കൈ വെട്ടി മാറ്റിയ സ്ഥലമാണ് മൂവാറ്റുപുഴ. ഇവിടെയാണ് ടി.ജെ. ജോസഫ് ഇപ്പോഴും താമസിക്കുന്നത്. കേരളത്തിൽ പൊളിറ്റിക്കൽ ഇസ്ലാം എന്ന തീവ്രവാദം തുടങ്ങുന്നത് കൈവെട്ട് സംഭവത്തോടെ മൂവാറ്റുപുഴയിലാണ് . ഇതേ സ്ഥലത്താണ് ഒരു പ്രകോപനവും കൂടാതെ ചില കുട്ടികൾ നിസ്കാരമുറി ആവശ്യപ്പെട്ടിരിക്കുന്നത്. അതും മറ്റൊരു മത വിഭാഗം നടത്തുന്ന പ്രശസ്ത വിദ്യാലയത്തിൽ. ഇത്തരം ഒരു ആവശ്യം മുന്നോട്ടു വച്ച വിദ്യാർത്ഥികൾ ആരുടെയെങ്കിലും ചട്ടുകമാണോ എന്ന സംശയമാണ് അധികാരകേന്ദ്രങ്ങൾക്കുള്ളത്. 

 

ഒരു കലാലയത്തില്‍ പഠിക്കാന്‍ വരുന്ന കുട്ടികള്‍ വിദ്യാലയത്തിന്റെ നിയമവും വേഷവിധാനവും അനുസരിക്കാന്‍ ബാധ്യതയുള്ളവരാണ്.  അങ്ങനെയല്ലാത്തവർക്ക്  തങ്ങളുടെ മതത്തിന്റെ മാത്രം സ്ഥാപനങ്ങളില്‍ മത നിയമമനുസരിച്ച് പഠിക്കാനും ജീവിക്കാനും ഉള്ള സ്വാതന്ത്ര്യം അവര്‍ക്കുണ്ട്. പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങൾ  തങ്ങളുടെ മതത്തിനും മതത്തിന്റെ ചട്ടത്തിനും സൗകര്യത്തിനുമനുസരിച്ച് പോകണം എന്ന് ശഠിക്കുന്നത് ഒരു ജനാധിപത്യ രാഷ്‌ട്രത്തില്‍ ഭൂഷണമല്ല . മാത്രമല്ല വിദ്യാഭ്യാസ കാര്യങ്ങളില്‍ നിന്ന് മതവിശ്വാസം മാറി നില്‍ക്കണം. തങ്ങളുടെ മതത്തിനനുസരിച്ച് മതി വിദ്യാഭ്യാസം എന്ന് ഹിന്ദു രാജാക്കന്മാര്‍ തീരുമാനിച്ചിരുന്നെങ്കില്‍ ആരാധനാലയങ്ങള്‍ തങ്ങള്‍ക്ക് മാത്രം മതിയെന്ന് ശഠിച്ചിരുന്നെങ്കില്‍ എന്തായിരിക്കുമായിരുന്നു കേരളത്തിന്റെ അവസ്ഥയെന്ന് ജിഹാദി ഭീകരത അന്ധമാക്കിയിട്ടില്ലാത്ത മുസ്ലിം സമൂഹം ആലോചിക്കണം.

 

 കേരളത്തിലെ സമകാലീന രാഷ്‌ട്രീയ സാഹചര്യത്തില്‍ പൊളിറ്റിക്കല്‍ ഇസ്ലാം എങ്ങനെയാണ് ശക്തിപ്രാപിക്കുന്നത് എന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് കാഞ്ഞിരപ്പള്ളി സെന്‍ട്രല്‍ സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടന്ന മത്സരമെന്ന് ബി.ജെ. പി പറയുന്നു.   ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആയിരുന്ന അബ്ദുറബ്ബ് വിദ്യാഭ്യാസ വകുപ്പിലെ 23 വകുപ്പ് മേധാവികളെയും ഒരു  സമുദായത്തില്‍ നിന്ന് മാത്രം നിയമിച്ച് റെക്കോര്‍ഡ് ഇട്ടിരുന്നു. ഔദ്യോഗിക വസതിയായി ക്ലിഫ്ഹൗസ് കോമ്പൗണ്ടില്‍ അദ്ദേഹത്തിന് അനുവദിച്ച വീടിന്റെ പേര് ഗംഗ എന്നായിരുന്നു. അത് മാറ്റിയാല്‍ മാത്രമേ അവിടെ താമസിക്കു എന്ന് അദ്ദേഹം വാശിപിടിച്ചു. വീടിന്റെ പേര് ഗ്രേസ് എന്ന് മാറ്റി അബ്ദുറബ്ബിനെ താമസിപ്പിച്ചു. എന്നാൽ ഇടതുമുന്നണി സർക്കാരിന്റെ കാലത്ത് ഇത്തരം കാര്യങ്ങൾ നടക്കുന്നത് അത്ഭുതകരമാണ്. 

 

നിർമ്മല കോളേജിൽ മുസ്ലിം പെൺകുട്ടികൾക്ക് നിസ്കാരത്തിന് മുറി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രിൻസിപ്പലിനെ തടഞ്ഞുവച്ച സംഭവത്തിൽ പ്രദേശത്തെ മുസ്ലിം ആരാധനാലയങ്ങളിൽ നിന്നുള്ള സംയുക്ത പ്രതിനിധി സംഘം കോളേജ് അധികൃതരെ സന്ദർശിച്ച് ഖേദം അറിയിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച എസ്.എഫ്.ഐ ഉൾപ്പെടെയുള്ള സംഘടനകളുടെ നേതൃത്വത്തിൽ നടന്ന സമരത്തെ എസ്.എഫ്.ഐ സംസ്ഥാന നേതൃത്വം തള്ളിപ്പറഞ്ഞിരുന്നു.സെൻട്രൽ മഹല്ല് ചീഫ് ഇമാം ഷിഹാബുദ്ദീൻ ഫൈസി, പേട്ട മുഹ്‌യുദ്ദീൻ ജുമാമസ്ജിദ് ഇമാം കാഞ്ഞാർ നിസാർ മൗലവി, ജമാഅത്ത് പ്രസിഡന്റുമാരായ പി.എം. അബ്ദുൾ സലാം, കെ.എം. സെയ്തു മുഹമ്മദു റാവുത്തർ, പി.എസ്.എ. ലത്തീഫ് എന്നിവർ സംഘത്തിലുണ്ടായിരുന്നു.

 

സമരം അറിവില്ലായ്മയാലാണെന്നും സമീപത്ത് വനിതകൾക്കും ആരാധനാ സൗകര്യമുള്ള മസ്ജിദുള്ളപ്പോൾ വിദ്യാർത്ഥികളുടെ ദുശാഠ്യം അംഗീകരിക്കാനാവില്ലെന്നും അവർ പറഞ്ഞു. അവിടെ പോരായ്മകളുണ്ടെങ്കിൽ പരിഹാരം കാണും. മൂവാറ്റുപുഴയിലെ മത - സമുദായ സൗഹാർദ്ദത്തെ ദോഷകരമായി ബാധിക്കുന്ന ഒന്നും അനുവദിക്കില്ലെന്നും അവർ വ്യക്തമാക്കി.പ്രിൻസിപ്പൽ ഫാ. ഫ്രാൻസിസ് കണ്ണാടൻ, സ്വാശ്രയവിഭാഗം പ്രിൻസിപ്പൽ ഡോ.കെ.വി. തോമസ്, ഫാ. വിൻസന്റ് നെടുങ്ങാട്ട്, ഫാ. ആന്റണി പുത്തൻകുളം, കോതമംഗലം രൂപത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജർ ഡോ. പയസ് മലേക്കണ്ടം തുടങ്ങിയവരുമായിട്ടായിരുന്നു കൂടിക്കാഴ്ച.71 വർഷത്തെ പാരമ്പര്യമുള്ള, മൂവായിരത്തിലേറെ വിദ്യാർത്ഥികൾ പഠിക്കുന്ന, കോതമംഗലം രൂപതയ്ക്ക് കീഴിലുള്ള കോളേജിൽ നിസ്കാരസ്ഥലം അനുവദിക്കില്ലെന്ന നിലപാട് കത്തോലിക്കാ സഭാ അധികൃതർ ഇന്നലെയും ആവർത്തിച്ചു. പൊതുസമൂഹത്തിന്റെ പിന്തുണയ്ക്ക് പ്രിൻസിപ്പൽ ഫാ. ഫ്രാൻസിസ് കണ്ണാടൻ നന്ദി അറിയിച്ചു.

യൂത്ത് ലീഗ്സമരം യാഥാർത്ഥ്യബോധം മറന്നുകൊണ്ടാണെന്ന് മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി ഹാഷിം പി. മുഹമ്മദ് പത്രസമ്മേളനത്തിൽ പറഞ്ഞു.പൊതു സമൂഹത്തിൽ ഭിന്നതയുണ്ടാക്കുന്ന സമരം പാടില്ലെന്നും പറഞ്ഞു.ബി.ഡി.ജെ.എസ്ബി.ജെ.പി പിന്തുണബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ പ്രിൻസിപ്പൽ ഡോ. ഫ്രാൻസിസ് കണ്ണാടനെ പിന്തുണ അറിയിച്ചു. സ്ഥാപനത്തിന് ഭീഷണിയുണ്ടായാൽ സംരക്ഷണം നൽകുമെന്നും സുരേന്ദ്രൻ പറഞ്ഞു. മാനേജ്മെന്റിന് പിന്തുണ നൽകുമെന്ന് ബി.ഡി.ജെ.എസ് സംസ്ഥാന സെക്രട്ടറി ഷൈൻ കെ. കൃഷ്ണനും അറിയിച്ചു.കത്തോലിക്ക കോൺഗ്രസ്, കാസ, യുവദീപ്തി, കെ.സി.വൈ.എം സംഘടനകളും പിന്തണയുമായി എത്തി.ലൗ ജിഹാദിന്റെ പേരിൽ ഇടഞ്ഞു നിൽക്കുന്ന ക്രൈസ്തവ സഭകളെ സംബന്ധിച്ചടത്തോളം മൂവാറ്റുപുഴ നിർമ്മലാ  കോളേജ് വിവാദം ചെറിയ അലോസരമല്ല ഉണ്ടാക്കിയത്.

 

തങ്ങളെ മനപൂർവം ക്രൂശിക്കുകയാണെന്ന ബോധ്യം ക്രൈസ്തവസഭകൾക്കുണ്ട്. ഇതിന് പിന്നിൽ പോപുലർ ഫ്രണ്ടാണെന്ന് ക്രൈസ്തവവർക്കറിയാം. നിരോധിത തീവ്രവാദ സംഘടനയായ സിമിയുടെ മറ്റൊരു മുഖമാണ് പോപ്പുലർ ഫ്രണ്ട് എന്ന് 2012 ൽ അന്നത്തെ കേരളാ പോലീസ് ഇന്റലിജൻസ് മേധാവി കേരളാ ഹൈക്കോടതിയെ ധരിപ്പിച്ചിരുന്നു.അന്ന് ഉമ്മൻ ചാണ്ടിയായിരുന്നു മുഖ്യമന്ത്രി. എന്നാൽ തുടർന്ന് വന്ന പിണറായി സർക്കാർ സംഘടനക്ക് ക്ലീൻ ചിറ്റ് നൽകി. കേരളത്തിൽ ഇസ്ലാമിക തീവ്രവാദം പ്രോത്സാഹിപ്പിക്കുകയും ഖാലിഫേറ്റ് സ്ഥാപനവുമായി ബന്ധപ്പെട്ട് വിവിധ തലങ്ങളിൽ പ്രവർത്തിക്കുകയും ചെയ്യുന്ന ജമാഅത്തെ ഇസ്ലാമിയുടെ ലക്ഷ്യങ്ങൾ പൂർണ്ണമായി ഏറ്റെടുത്ത സംഘടനയായിരുന്നു 2001ൽ നിരോധിക്കപ്പെട്ട  സിമി.

 

അതിന്റെ തുടർച്ചയെന്നോണം 2006ൽ സ്ഥാപിക്കപ്പെട്ട പോപ്പുലർ ഫ്രണ്ടും ആരംഭം മുതൽ മതമൗലികവാദം പ്രചരിപ്പിക്കുന്നതിൽ മുന്നിലായിരുന്നു. സിമിയുടെ നേതാവായിരുന്നു പിണറായി മന്ത്രിസഭയിൽ മന്ത്രിയായിരുന്ന ജലീൽ. ഇങ്ങനെയുള്ള മന്ത്രിമാർ ഉള്ളപ്പോൾ പിണറായി എങ്ങനെയാണ്  പി.എഫ് ഐ നിരോധിക്കുന്നത്.2006 നവംബർ 22 നാണ് പോപ്പുലർ ഫ്രണ്ട് രൂപീകരിക്കുന്നത്. നാഷണൽ ഡമോക്രാറ്റിക് ഫ്രണ്ട് എന്ന സംഘടനയുടെ പിൻഗാമിയായിട്ടാണ് സംഘടന  രുപീകരിക്കപ്പെട്ടത്. സ്വാതന്ത്ര്യം, സുരക്ഷ, നീതി എന്നീ മുദ്രാവാക്യങ്ങളുമായി രൂപീകരിക്കപ്പെട്ട നവയുഗ സംഘടനയാണ് ഇത്. കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, നാഷണൽ വിമൻസ് ഫ്രണ്ട് തുടങ്ങിയ പോഷക സംഘടനകളുള്ള പാർട്ടിക്ക് ഇസ്ലാമിക് സമൂഹത്തിൽ ആഴത്തിൽ വേരോട്ടമുണ്ട്.  ഇതിൽ കാമ്പസ് ഫ്രണ്ടാണ് എസ് എഫ് ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയത്.

പോപ്പുലർ ഫ്രണ്ടിന് മനുഷ്യാവകാശ സംരക്ഷണ പ്രവർത്തനങ്ങളുമായി ബന്ധമുണ്ട്. പ്രസ്ഥാനത്തിന് തന്നെ നിരവധി മനുഷ്യാവകാശ സംഘടനകളുമുണ്ട്. മുസ്ലീം സംവരണത്തിനായി സംഘടന ഏറെനാളായി ശബ്ദമുയർത്തുന്നുണ്ട്. 2012 ൽ യു.എ പി എ നിയമത്തിനെതിരെ സംഘടന നടത്തിയ സമരം ദേശീയ ശ്രദ്ധ ആകർഷിച്ചിരുന്നു. കേരളത്തിൽ മൂവാറ്റുപുഴ സ്വദേശി  പ്രെഫ. റ്റി.ജെ. ജോസഫിന്റെ കൈവെട്ട് കേസ് ഉൾപ്പെടെ പോപ്പുലർ ഫ്രണ്ട് നിരവധി കേസുകളിൽ പ്രതിസ്ഥാനത്തുണ്ട്. ആയുധം സൂക്ഷിക്കൽ ഉൾപ്പെടെയുള്ള നിരവധി ആരോപണങ്ങൾ സംഘടനക്കെതിരെ ദേശീയ തലത്തിലും ഉയർന്നിരുന്നു 2012 ൽ കേരള സർക്കാർ പോപുലർ ഫ്രണ്ടിനെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ഹൈക്കോടതിയെ സമീപിച്ചപ്പോൾ കോടതി അനുവദിച്ചില്ല. പോപുലർ ഫ്രണ്ടിനെ നിരേധിക്കണമെന്ന് ആദ്യം ആവശ്യപ്പെട്ട സംസ്ഥാനം കേരളമാണ്. തീവ്ര ഇസ്ലാമിക് പ്രസ്ഥാനം എന്ന നിലയിൽ പലർക്കും തലവേദനയാണ് പോപ്പുലർ ഫ്രണ്ട്. 

 

കർണാടകത്തിലും യുപിയിലും പൗരത്വ പ്രതിഷേധങ്ങൾ വഷളാക്കിയത് പോപുലർ ഫ്രണ്ടാണെന്ന് സർക്കാരുകൾ കേന്ദ്ര ഗവൺമെന്റിനയച്ച കത്തിൽ പറയുന്നു. കർണാടകത്തിൽ പോപ്പുലർ ഫ്രണ്ടിനെയും എസ് ഡി പി ഐയെയും നിരോധിക്കാൻ നേരത്തെ തന്നെ സമ്മർദ്ദം ഉണ്ടായിരുന്നു. പ്രദേശിക ബി ജെ പി നേതൃത്വവും ഇതിന് പിന്തുണ അറിയിച്ചിരുന്നു. മംഗളുരുവിൽ നടന്ന പ്രതിഷേധങ്ങൾ കശ്മീരിലെ ലഹളയെ തോൽപ്പിക്കും എന്നാണ് കർണാടക ഡി ജി പി നൽകിയ നോട്ടീസിൽ പറയുന്നത്. നിർമലാ കോളേജ് സാഹചര്യത്തിലാണ് കേന്ദ്രം വീണ്ടും പിടി മുറുക്കിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഹൃത്തിന്റെ മരണത്തെത്തുടര്‍ന്ന് യുവതി ജീവനൊടുക്കി  (15 minutes ago)

തന്റെ ഫോണ്‍ ചോര്‍ത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (26 minutes ago)

ദൈവമേ പ്രവാസികളെ ഇങ്ങനെ കൊല്ലണോ...!വിവാഹം നടക്കാൻ ദിവസങ്ങൾ,വരൻ മരിച്ചു..! ആദരാഞ്ജലികൾ...!!  (1 hour ago)

ആണ്ടവാ തലസ്ഥാനം അറബിക്കടൽ ഒരു മണിക്കൂർ 91 മിലിലിറ്റർ മഴ പെയ്തത് സാധാരണ മഴയല്ല രാത്രയിൽ കൊടും മഴ ഈ ജില്ലകളിൽ..  (2 hours ago)

ഒന്‍പതാം ക്ലാസുകാരന്‍ സ്‌കൂളില്‍ നടത്തിയ വെടിവയ്പ്പ്; സിനിമയിലെ രംഗം അനുകരിച്ചപ്പോള്‍അബദ്ധത്തില്‍ വെടിപൊട്ടിയതെന്ന് മൊഴി  (2 hours ago)

കോണ്‍ഗ്രസില്‍ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി പത്മജ; തിരിച്ചുവരവിനായി ഉപാധികളൊന്നും മുന്നോട്ട് വയ്ക്കാത്തതിനാല്‍ ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനമെടുക്കുമെന്ന് സണ്ണി ജോസഫ്  (2 hours ago)

ശക്തമായ മഴയില്‍ തലസ്ഥാന നഗരിയില്‍ വെള്ളക്കെട്ട് രൂക്ഷം;മഴക്കാലപൂര്‍വ ശുചീകരണത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ പൂര്‍ണപരാജയം  (3 hours ago)

കെ പിസിസി അധ്യക്ഷനും സതീശന് ? പടയൊരുക്കം അനുകൂലമാക്കി വിഡിഎസ് പുതിയ അധ്യക്ഷൻ ഡിസംബറിൽ  (5 hours ago)

തിരുപ്പരൻകുൻട്രം ക്ഷേത്രത്തെ ഒറ്റി കളക്ടർ, സുപ്രീം കോടതി വിളിപ്പിച്ചു, കരഞ്ഞ് മാപ്പ് പറഞ്ഞ് കളക്ടർ, ക്ഷേത്രത്തിൽ സംഭവിക്കുന്നത്  (6 hours ago)

ഏത് അടുപ്പ് വേണമെന്ന് ഞങ്ങൾ തീരുമാനിച്ചോളാം...! തർക്കം വേണ്ട, കട്ടയ്ക്ക് മേയർ ആറ്റുകാല്‍ പൊങ്കാല ദിവസം  (6 hours ago)

രണ്ട് മണിക്കൂറിനിടെ ട്രെയിന്‍ തട്ടി രണ്ടു യുവാക്കൾ ചിതറി 15 കിലോമീറ്റര്‍ വ്യത്യാസത്തില്‍ സംഭവിച്ചത് ഇത്..!ട്രാക്കിൽ നടന്നത്  (6 hours ago)

വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം  (6 hours ago)

നറുക്ക് വീണത് സതീശന് കൂടുതൽ പറയിപ്പിക്കരുതെന്ന് ഷാഫി..! കട്ടയ്ക്ക് ഡൽഹിയിൽ തീരുമാനം,ഛെ നാണക്കേട്  (6 hours ago)

'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...  (6 hours ago)

സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...  (6 hours ago)

Malayali Vartha Recommends