സര്‍ക്കാര്‍ അനാസ്ഥ വയനാട്ടിലെ രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നു ! 2019ലെ പുത്തുമല ദുരന്തത്തില്‍ തകര്‍ന്ന പാലം പുനര്‍ നിര്‍മ്മിച്ചില്ല ; മുണ്ടക്കൈയിലെ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കുന്നത് ഇത് ? ഈ ദുരന്തം കണ്ടെങ്കിലും ഭരണകൂടം പഠിക്കുമോ ? വയനാട്ടില്‍ ജനങ്ങളുടെ നിലവിളി, നിസ്സഹായരായി ഓരോ മലയാളിയും

വയനാട് ദുരന്തം കേരളത്തിന്റെ നെഞ്ചുലയ്ക്കുന്നു. മരണസംഖ്യ ഉയരുന്നു, കണ്ണീര്‍ക്കടലായി കേരളം. ചില അപകടങ്ങള്‍ നമ്മള്‍ വരുത്തിവെക്കുന്നത് കൂടിയാണ്. സര്‍ക്കാര്‍ അനാസ്ഥ വയനാട്ടില്‍ രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നു. ദുരന്തമുഖത്താണ് നമ്മള്‍ ആരേയും പഴിചാരാന്‍ കഴിയില്ല ഈ സമയത്ത് എങ്കില്‍ കൂടിയും ഭരണകൂടങ്ങളുടെ പിഴവ് മറയ്ക്കാന്‍ കഴിയുന്നതല്ല. 2019ല്‍ ഉരുള്‍പൊട്ടലുണ്ടായ പുത്തുമലയ്ക്കു സമീപമാണ് മുണ്ടക്കൈ. അന്നത്തെ ഉരുള്‍പൊട്ടലില്‍ മുണ്ടകൈയിലേക്കുള്ള രണ്ടു വഴികള്‍ ഇല്ലാതെയായി. പാലങ്ങളെല്ലാം ഒലിച്ചു പോയി. അതിന് ശേഷം ചൂരല്‍മലയിലെ പാലം മാത്രമായിരുന്നു ആശ്രയം. 2019ലെ ദുരന്തത്തിന് ശേഷം പാലം പുനര്‍നിര്‍മ്മിക്കാതിരുന്നത് ഇന്ന് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാകുന്നു.
2019ല്‍ നശിച്ച പാലങ്ങള്‍ പുനര്‍നിര്‍മ്മിക്കാന്‍ കഴിയാത്തതിനാല്‍ മുണ്ടകൈയിലേക്കുള്ള യാത്രയ്ക്ക് വഴിയുമില്ലാതെയായി. കേരളം ദുരന്തനിവാരണത്തില്‍ കാട്ടിയ വലിയ വീഴ്ചയാണ് ഈ പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം പോലും അസാധ്യമാക്കുന്നത്. തോട്ടങ്ങളിലും റിസോര്‍ട്ടിലും ആളുകള്‍ ഒറ്റപ്പെട്ടു. ഇനിയും ഉരുള്‍പൊട്ടല്‍ ഭീതിയുണ്ട്. അതുകൊണ്ട് തന്നെ കുടുങ്ങിയവരെ ഒഴുപ്പിച്ചില്ലെങ്കില്‍ ദുരന്തം സമാനതകളില്ലാതെയാകും. മരണ സംഖ്യ വലിയ തോതില്‍ ഉയരാന്‍ സാധ്യതയുണ്ട്. 2019ലെ ദുരന്തത്തില്‍ തകര്‍ന്ന വഴികള്‍ പുനസ്ഥാപിക്കാത്തതും രക്ഷപ്പെടാനുള്ള വഴികളെല്ലാം അടച്ചു. പ്രദേശത്ത് ഒറ്റപ്പെട്ട ആളുകളെ പുറത്തെത്തിക്കാന്‍ ശ്രമം തുടരുകയാണ്. പാലം തകര്‍ന്നതിനാല്‍ കൂടുതല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് അവിടേക്ക് എത്തിച്ചേരാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്.
ചൂരല്‍മല പ്രദേശങ്ങളിലെ രക്ഷാപ്രവര്‍ത്തത്തിന് സൈന്യത്തിന്റെ എന്‍ജിനീയറിങ് ഗ്രൂപ്പ് എത്തുന്നത് ഇതിന് വേണ്ടിയാണ്. മദ്രാസ് എഞ്ചിനിയറിംഗ് ഗ്രൂപ്പ് ബാഗ്ലൂരില്‍ നിന്നാണ് എത്തുക. ഉരുള്‍പൊട്ടലില്‍ പാലം തകര്‍ന്ന സാഹചര്യത്തില്‍ ബദല്‍ സംവിധാനം അടക്കമുള്ള കാര്യങ്ങള്‍ സൈന്യത്തിന്റെ എഞ്ചിനീയറിംഗ് വിഭാഗം നടപ്പാക്കും. 330 അടി ഉയരത്തിലുളള താല്കാലിക പാലം നിര്‍മ്മിക്കും.
മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം റവന്യു സെക്രട്ടറി സൈന്യത്തിന്റെ കേരള-കര്‍ണാടക ചുമതലയുള്ള മേജര്‍ ജനറല്‍ വി.ടി. മാത്യൂസുമായി സംസാരിച്ചിരുന്നു. 2019ലെ ദുരന്തത്തില്‍ മുണ്ടക്കൈയെ പുറം ലോകവുമായി ബന്ധച്ചിരുന്ന രണ്ടു പാലങ്ങളും വഴികളും തകര്‍ന്നിരുന്നു. ഇതോടെ ഏകപാലമായി ആശ്രയം. അതും തകര്‍ന്നതോടെ മുണ്ടക്കൈയിലെത്താന്‍ മറ്റ് മാര്‍ഗ്ഗമില്ലാ അവസ്ഥയായി. അതുകൊണ്ട് തന്നെ ഇവിടേക്ക് പോകാന്‍ അതിവേഗ പാലം നിര്‍മ്മിക്കുന്നത്.
ചൂരല്‍ മല കേന്ദ്രീകരിച്ചാണ് പ്രധാനമായി രക്ഷാപ്രവര്‍ത്തനം നടക്കുന്നത്. മുണ്ടക്കൈയിലേക്ക് രക്ഷാപ്രവര്‍ത്തനത്തിന് പോകാന്‍ ഫയര്‍ ഫോഴ്‌സ് ശ്രമിക്കുന്നുണ്ട്. ഫോണ്‍ സിഗനല്‍ കുറവായ വന പ്രദേശമായതുകൊണ്ടു തന്നെ രക്ഷാദൗതത്തിനു പോയവരുടെ കൂടുതല്‍ വിവരങ്ങള്‍ നിലവില്‍ ലഭ്യമല്ല. എന്‍.ഡി.ആര്‍. എഫ്, ഫയര്‍ ഫോഴ്‌സ്. പോലീസ് എന്നിവരുടെ സംഘം സംഭവ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. 101ഓളം പേരെ രക്ഷിച്ചു. നൂറുകണക്കിന് പേര്‍ കുടുങ്ങികിടക്കുന്നുണ്ട്.
കേട്ടുനില്‍ക്കാന്‍ കഴിയാത്ത അനുഭവങ്ങളും കണ്ടുനില്‍ക്കാന്‍ കഴിയാത്ത കാഴ്ചകളുമാണ് വയനാട്ടിലെ ദുരന്തഭൂമിയില്‍ നിന്നും പുറത്ത് വരുന്നത്. ഉറ്റവരെ കാണാതെ വിങ്ങിപ്പൊട്ടുന്ന മനുഷ്യരെയാണ് ആശുപത്രികളില്‍ കാണാന്‍ കഴിയുക. അമ്പതിലേറെ വീടുകള്‍, നിരവധി വാഹനങ്ങള്‍ എന്നിവ ഉരുള്‍പൊട്ടലില്‍ തകര്‍ന്നും ഒലിച്ചു പോയിരിക്കുകയാണ്. ആശുപത്രിയില്‍ നിരത്തിക്കിടത്തിയിരിക്കുന്ന മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞ് പൊട്ടിക്കരയുന്ന ചിലര്‍. കാണാതായ പ്രിയപ്പെട്ടവര്‍ ആശുപത്രിയിലെത്തിയിട്ടുണ്ടോ എന്ന് തെരയുന്ന മറ്റ് ചിലര്‍. ദുരിതക്കാഴ്ചകളാണ് വയനാട്ടിലെ ദുരന്തഭൂമിയിലും ആശുപത്രികളിലും. മുണ്ടക്കൈയില്‍ നിന്ന് ആരും ആശുപത്രിയിലെത്തിയിട്ടില്ലെന്ന് പറയുന്നു ചിലര്‍. മുണ്ടക്കൈ ഭാ?ഗത്ത് നിന്നുള്ള ചിലര്‍ ചാലിയാറിലേക്ക് ഒലിച്ചു പോയിട്ടുണ്ട്. ആരൊക്കെയുണ്ട്, ആരൊക്കെ പോയി എന്നൊന്നും യാതൊരു വിവരവുമില്ലെന്ന് പറയുകയാണ് പ്രദേശവാസികളിലൊരാള്‍. മുണ്ടക്കൈ ഇപ്പോഴും ഒറ്റപ്പെട്ട അവസ്ഥയിലാണ്. ഒരു പ്രദേശമാകെ ഒലിച്ചു പോയിരിക്കുകയാണ് ഇവിടെ.
https://www.facebook.com/Malayalivartha


























