പി.എസ്.സി നാളെ മുതല്‍ ഓഗസ്റ്റ് രണ്ടാം തീയ്യതി വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു

സംസ്ഥാനത്ത് മഴക്കെടുതിയുടെ പശ്ചാത്തലത്തില്‍ പി.എസ്.സി നാളെ മുതല്‍ ഓഗസ്റ്റ് രണ്ടാം തീയ്യതി വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. ജൂലൈ 31ന് നടത്താന്‍ നിശ്ചയിച്ചിരുന്ന കാറ്റഗറി നമ്പര്‍ 270/2020, സൂപ്രണ്ട് തസ്തികയിലേക്കുള്ള പരീക്ഷ ഓഗസ്റ്റ് ഒന്‍പതാം തീയ്യതി നടക്കും. മാറ്റിവെയ്ക്കപ്പെട്ട മറ്റ് പരീക്ഷകളുടെ തീയ്യതികള്‍ പിന്നീട് അറിയിക്കുമെന്നാണ് പി.എസ്.സിയുടെ അറിയിപ്പ്.
അതേസമയം നേരത്തെ നിശ്ചയിച്ചിരുന്ന അഭിമുഖങ്ങള്‍ മാറ്റിയിട്ടില്ല. അഭിമുഖത്തില്‍ പങ്കെടുക്കാന്‍ സാധിക്കാത്ത ദുരന്ത ബാധിത പ്രദേശങ്ങളില്‍ നിന്നുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇതിനായി മറ്റൊരു അവസരം നല്‍കുമെന്നും പിഎസ്സി അറിയിച്ചു.
മലപ്പുറം, തൃശൂര്‍ ജില്ലകളിലെ അഭിമുഖങ്ങളും മാറ്റിവെച്ചിട്ടുണ്ട്. മറ്റു ജില്ലകളിലെ അഭിമുഖങ്ങള്‍ക്ക് മാറ്റമില്ല. ബുധനാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സൂപ്രണ്ട് പരീക്ഷ ആഗസ്റ്റ് 9ന് നടത്തും. മറ്റു പരീക്ഷകളുടെ പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കും.
https://www.facebook.com/Malayalivartha


























