അഞ്ചല്‍ രാമഭദ്രന് കൊലക്കേസ്:6 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തവും 7 ലക്ഷം രൂപ വീതം പിഴയും, 6 പ്രതികള്‍ക്ക് ജീവപര്യന്തവും 35 ലക്ഷം രൂപ പിഴയും, കുറ്റവാളികള്‍ക്ക് ഒളിയിടം ഒരുക്കിയ 2 പ്രതികള്‍ക്ക് 3 വര്‍ഷവും 2 ലക്ഷം വീതം പിഴയും, പിഴത്തുകയില്‍ 50 ലക്ഷം വീതം രാമഭദ്രന്റെ ഭാര്യ ബിന്ദുവിനും 2 പെണ്മക്കളായ ആതിര ഭദ്രനും ആര്യ ഭദ്രനും നല്‍കണം, ശിക്ഷ അനുഭവിക്കാന്‍ പ്രതികളെ ശിക്ഷാ വാറണ്ട് സഹിതം പൂജപ്പുര സെന്‍ട്രല്‍ ജയിലേക്ക് റിമാന്റ് ചെയ്തു

വടകര ഒഞ്ചിയത്ത് 52 വെട്ടു വെട്ടിക്കൊന്ന ആര്‍എംപി നേതാവ് ടി.പി.ചന്ദ്രശേഖരന് മോഡല്‍ കൊലക്ക് സമാനമായി നടന്ന കോണ്‍ഗ്രസ് നേതാവ് അഞ്ചല്‍ രാമഭദ്രന് കൊലക്കേസില്‍ ഗൂഡാലോചനയിലും കൊലപാതകത്തിലും പങ്കെടുത്ത 6 പ്രതികളായ വിമല്‍, സുധീഷ്, ഷാന്‍, രതീഷ്, ബിജു, രഞ്ജിത് എന്നിവര്‍ക്ക് ഇരട്ട ജീവപര്യന്തവും 7 ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. ഗൂഢാലോചനയില്‍ പങ്കെടുത്ത 6 പ്രതികളായ ഗിരീഷ് കുമാര്‍, അഫ്സല്, നജുമല്‍, ഷിബു., സാലി എന്നകൊച്ചുണ്ണി, റിയാസ് എന്ന മുനീര്‍ എന്നിവര്‍ക്ക് ജീവപര്യന്തവും
35 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കുറ്റവാളികള്‍ക്ക് അഭയം നല്കി ഒളിയിടം ഒരുക്കിയ 2 പ്രതികള്‍ക്ക് 3 വര്‍ഷവും 2 ലക്ഷം വീതം പിഴയും ശിക്ഷ വിധിച്ചു.
പിഴത്തുകയില്‍ 50 ലക്ഷം രൂപ വീതം രാമഭദ്രന്റെ ഭാര്യ ബിന്ദുവിനും 2 പെണ്മക്കളായ ആതിര ഭദ്രനും ആര്യ ഭദ്രനും
നല്‍കാനും തിരുവനന്തപുരം സിബിഐ കോടതി ശിക്ഷ വിധിച്ചു. ശിക്ഷ അനുഭവിക്കാന്‍ പ്രതികളെ ശിക്ഷാ വാറണ്ട് സഹിതം പൂജപ്പുര സെന്‍ട്രല്‍ ജയിലേക്ക് റിമാന്റ് ചെയ്തു.മികച്ച സംഘാടകനും കോണ്‍ഗ്രസ് നേതാവുമായ അഞ്ചല്‍ രാമഭദ്രനില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട്
സി പി എമ്മില്‍ നിന്ന് അണികള്‍ കൊഴിഞ്ഞു കോണ്‍ഗ്രസില്‍ ചേര്‍ന്നതില്‍ വച്ചുള്ള പ്രതികാരത്താല്‍ മാരകായുധങ്ങളുമായി വീട്
കൈയ്യേറി ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന രാമഭദ്രനെ ഭാര്യയുടേയും മൈനര്‍ മക്കളുടെയും മുന്നിലിട്ട് വെട്ടിയും കുത്തിയും കൊലപ്പെടുത്തിയെന്നാണ് കേസ്.
14 പ്രതികള്‍ കുറ്റക്കാരെന്ന് തിരുവനന്തപുരം സി ബിഐകോടതി ജൂലൈ 25 ന് കണ്ടെത്തിയിരുന്നു. 12 പ്രതികള്‍ ഗൂഡാലോചന നടത്തി കൊല ആസൂത്രണം ചെയ്ത് കൃത്യം നിര്‍വ്വഹിച്ചതായി വിചാരണകോടതി ജഡ്ജി കെ. എസ്. രാജീവ് വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി.
സി പി എം പ്രവര്‍ത്തകരായ ഗിരീഷ് കുമാര്‍ , റ്റി. അഫ്സല് , നജുമല്‍ ഹുസൈന് , ഷിബു , വി. വിമല്‍ , എസ്. സുധീഷ് , ഷാന്‍ , രതീഷ് , ബിജു , ജി. രഞ്ജിത് , കൊച്ചുണ്ണി എന്ന സാലി , മുനീര്‍ എന്ന റിയാസ് എന്നീ 12 പ്രതികള്‍ ക്രിമിനല്‍ ഗൂഢാലോചന (ഐപിസി 120 (ബി) ), കൊലപാതകം (302) എന്നീ കുറ്റങ്ങള്‍ ചെയ്തതായി കണ്ടെത്തി.
16-ാം പ്രതി സി പി എം കൊല്ലം മുന്‍ ജില്ലാ കമ്മിറ്റി അംഗം ബാബു പണിക്കര്‍ , 17-ാം പ്രതി മുന്‍ അഞ്ചല്‍ ഏരിയാ സെക്രട്ടറി പി.എസ്. സുമന് എന്നിവര്‍ കുറ്റവാളികള്‍ക്ക് ഒളിയിടം ഒരുക്കി സംശ്രയം നല്‍കിയെന്ന (ഐപിസി 212) കുറ്റത്തിനാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്. ഐപിസി 120- ബി -ഗൂഢാലോചനക്ക് ജീവപര്യന്തം തടവിനൊപ്പം 3 ലക്ഷം രൂപ പിഴ , 302 - കൊലപാതകത്തിന് ജീവപര്യന്തം തടവിനൊപ്പം 2 ലക്ഷം രൂപ പിഴ , ഐപിസി143- നിയമവിരുദ്ധമായ സംഘത്തിലെ അംഗമായതിന് 6 മാസം തടവ്, 148-പൊതു ലക്ഷ്യം നേടുവാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്നതില്‍ ചെയ്യുന്ന കുറ്റത്തിന് 3 വര്‍ഷം തടവ്, 447 -വസ്തു കൈയ്യേറ്റത്തിന് 3 മാസം തടവ്, 448 - ഭവനെ കൈയ്യേറ്റത്തിന് 1 വര്‍ഷം തടവ്, 449 - മരണശിക്ഷ നല്കാവുന്ന കുറ്റം ചെയ്യുന്നതിന് വേണ്ടിയുള്ള ഭവന കൈയ്യേറ്റത്തിന് 5 വര്‍ഷം തടവും അമ്പതിനായിരം രൂപ പിഴയും , 452-ദേഹോപദ്രവത്തിനോ കൈയ്യേറ്റത്തിനോ അന്യായ തടസത്തിനോ ഒരുക്കം കൂട്ടിയതിന് ശേഷമുള്ള ഭവന ഭേദനത്തിന് 5 വര്‍ഷം തടവും 1 ലക്ഷം രൂപ പിഴയും , 457- രാത്രി പതുങ്ങിയിരുന്നു കൊണ്ടുള്ള ഭവന ഭേദനത്തിന് 3 വര്‍ഷം തടവും അമ്പതിനായിരം രൂപ പിഴയും , 506 (ശശ) കുറ്റകരമായ ഭയപ്പെടുത്തലിന് 1 വര്‍ഷം തടവ് എന്നിങ്ങനെയാണ് പ്രധാന പ്രതികള്‍ക്കുള്ള ശിക്ഷാവിധി.
"
https://www.facebook.com/Malayalivartha


























