കനത്ത മഴയെ തുടര്‍ന്ന് ഇന്നും കേരളത്തിലെ ട്രെയിന്‍ സര്‍വ്വീസുകള്‍ക്ക് മാറ്റം...

കനത്ത മഴയെ തുടര്‍ന്ന് ഇന്നും കേരളത്തിലെ ട്രെയിന്‍ സര്‍വ്വീസുകള്‍ക്ക് മാറ്റം. ഒരു ട്രെയിന്‍ ഭാഗീകമായി റദ്ദാക്കി. മറ്റൊരു ട്രെയിനിന്റെ സമയം മാറ്റി നിശ്ചയിച്ചു.
രാവിലെ 05.15-ന് (ജൂലൈ 31 ബുധനാഴ്ച) തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് പുറപ്പെടേണ്ട ട്രെയിന്‍ നമ്പര്‍ 20634 തിരുവനന്തപുരം-കാസര്‍കോട് വന്ദേ ഭാരത് എക്സ്പ്രസ്, 2 മണിക്കൂര്‍ 15 മിനിറ്റ് വൈകി 7.30നാണ് പുറപ്പെട്ടത്.
കന്യാകുമാരി മംഗളൂരു സെന്‍ട്രല്‍ 16650 പരശുറാം എക്സ്പ്രസാണ് ഭാഗീകമായി റദ്ദാക്കിയത്. ഇന്ന് പുലര്‍ച്ചെ 03.45ന് കന്യാകുമാരിയില്‍ നിന്ന് പുറപ്പെടേണ്ട ട്രെയിന്‍, കന്യാകുമാരി മുതല്‍ ഷൊര്‍ണൂര്‍ വരെയുള്ള സര്‍വീസ് റദ്ദാക്കി. പതിവ് സമയം പ്രകാരം ഷൊര്‍ണൂരില്‍ നിന്നാണ് ട്രെയിന്‍ സര്‍വീസ് തുടങ്ങുക.
കനത്തമഴയെ തുടര്‍ന്ന്, സംസ്ഥാനത്ത് വടക്കന്‍ ജില്ലകളില്‍ അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി. കാസര്‍കോട് മുതല്‍ ഇടുക്കി വരെയുള്ള ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും നല്കി.
തിരുവനന്തപുരം, കൊല്ലം ജില്ലകളൊഴികെ എല്ലാ ജില്ലകളിലേയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖാപിച്ചിട്ടുണ്ട്. ഇന്ന് മുതല്‍ ഓഗസ്റ്റ് രണ്ട് വരെ നിശ്ചയിച്ചിരുന്ന പരീക്ഷകള്‍ മാറ്റിവച്ചതായി പി.എസ്.സി . കേരള സര്‍വകലാശാല, മഹാത്മാഗാന്ധി സര്‍വകലാശാലകള്‍ ഇന്ന് നടത്താനിരുന്ന പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്.
"
https://www.facebook.com/Malayalivartha


























