Widgets Magazine 

27
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം


'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...


സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...


ഭക്ഷണരീതിയില്‍ പുതിയ പരിഷ്‌കാരവുമായി ഇന്ത്യന്‍ റെയില്‍വേ..ഇനി പരിമിതമായ വിഭവങ്ങളടങ്ങിയ ‘കോംപാക്ട് മെനു’ അവതരിപ്പിക്കാനാണ് നീക്കം.. മൂന്ന് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളില്‍ പുതിയ സംവിധാനം ഇതിനോടകം നടപ്പാക്കി..


കാണാതായത് 30 യുവാക്കളെ..വര്‍ഷങ്ങളോളം കാത്തിരുന്നു കുടുംബങ്ങള്‍.. ഇന്ത്യയ്‌ക്കെതിരെ ഭീകരപ്രവര്‍ത്തനം നടത്താന്‍ പരിശീലനം നേടുന്നതിനായി പാക്കിസ്ഥാനിലേക്ക് കടന്നവരെന്ന് റിപ്പോർട്ട്..

വിറങ്ങലിച്ചു നിൽക്കുമ്പോൾ വീണ്ടും ഉയർന്ന് വരുന്ന പേരാണ് മാധവ് ഗാഡ്ഗിൽ...പശ്ചിമഘട്ടം തകർക്കപ്പെട്ടുവെന്നും ,കേരളത്തെ കാത്തിരിക്കുന്നത് വൻ ദുരന്തങ്ങളായിരിക്കുമെന്നും വ്യക്തമാക്കിയ പ്രശസ്ത ശാസ്ത്രജ്ഞൻ...

31 JULY 2024 11:37 AM IST
മലയാളി വാര്‍ത്ത

തോരാതെ മഴ പെയ്യുമ്പോള്‍ ഇനിയൊരു പ്രളയം ഉണ്ടാവല്ലേയെന്ന് പ്രാര്‍ത്ഥിച്ചുറങ്ങുന്ന കേരളം ഇന്ന് ഉണർന്നത് ചൂരല്‍ മലയിലെയും മുണ്ടക്കൈയിലെയും ദുരന്ത വാര്‍ത്തയറിഞ്ഞാണ്. ഒടുവില്‍ ലഭിക്കുന്നത് പ്രകാരം 156 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട വന്‍ ദുരന്തം. പ്രദേശങ്ങളില്‍ ഇപ്പോഴും രക്ഷാദൗത്യം തുടരുകയാണ്. ഇനിയും ഉരുള്‍പൊട്ടല്‍ ഉണ്ടാവാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.മനുഷ്യന്‍ പ്രകൃതിക്കുമേല്‍ ഏല്‍പ്പിക്കുന്ന ആഘാതങ്ങളുടെ തോരാക്കണ്ണീരാണ് കുത്തിയൊലിച്ചെത്തിയ മഴവെള്ളപ്പാച്ചിലില്‍ ഇല്ലാതായത്. നിമിഷനേരങ്ങള്‍ കൊണ്ടാണ് ഒരു ഗ്രാമം തന്നെ അപ്രത്യക്ഷമായത് . കേരളം മഴക്കലിയിലും മണ്ണിടിച്ചിലിലും ഉരുൾപൊട്ടലിലും വിറങ്ങലിച്ചു നിൽക്കുമ്പോൾ വീണ്ടും ഉയർന്ന് വരുന്ന പേരാണ് മാധവ് ഗാഡ്ഗിൽ .

 

പശ്ചിമഘട്ടം തകർക്കപ്പെട്ടുവെന്നും , കേരളത്തെ കാത്തിരിക്കുന്നത് വൻ ദുരന്തങ്ങളായിരിക്കുമെന്നും വ്യക്തമാക്കിയ പ്രശസ്ത ശാസ്ത്രജ്ഞൻ.അതീവ പരിസ്ഥിതി ലോല മേഖലയുടെ സംരക്ഷണം എത്രത്തോളമെന്നും, ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കിയിരുന്നെങ്കില്‍ തടയാമായിരുന്ന ദുരന്തങ്ങളല്ലേ അടിക്കടി നമുക്ക് മുന്നില്‍ നടക്കുന്നതെന്നുമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിലെ ചോദ്യങ്ങൾ. ലോകം ആദരവോടെ കാണുന്ന, പരിസ്ഥിതി മേഖലയിലെ എണ്ണം പറഞ്ഞ വിദഗ്ധരിലൊരാളാണു മാധവ് ധനഞ്ജയ ഗാഡ്ഗിൽ എന്ന 82 കാരൻ.രാജ്യം പദ്മഭൂഷൻ നൽകിയാണു ഗാഡ്ഗിലിനെ ആദരിച്ചത്.1942ൽ പൂണെയിൽ സഹ്യാദ്രിയുടെ മടിത്തട്ടില്‍ ജനിച്ചുവളര്‍ന്ന ഗാഡ്ഗിലിന്റെ ജീവിതം പശ്ചിമഘട്ട പഠനങ്ങൾക്കും പ്രവർത്തനങ്ങൾക്കുമായി ഉഴിഞ്ഞുവച്ചതാണ് . ‘പശ്ചിമഘട്ടം ആകെ തകർക്കപ്പെട്ടിരിക്കുന്നു. ഇനിയും നടപടിയെടുത്തില്ലെങ്കിൽ കേരളത്തെ കാത്തിരിക്കുന്നതു വലിയ ദുരന്തമാണ്.

അതിനു നിങ്ങൾ വിചാരിക്കും പോലെ യുഗങ്ങളൊന്നും ആവശ്യമില്ല. നാലോ അഞ്ചോ വർഷം മതി.അന്നു ഞാനും നിങ്ങളും ജീവനോടെ കാണും. ആരാണു കള്ളം പറയുന്നത്, ഭയപ്പെടുത്തുന്നത് എന്നൊക്കെ നിങ്ങൾക്കു തന്നെ മനസ്സിലാകും.’– 2013ൽ മാധവ് ഗാഡ്ഗിൽ പങ്കുവച്ച കാര്യങ്ങളാണിത് . ഈ ആശങ്കയാണു ഇന്ന് സമൂഹമാദ്ധ്യമങ്ങളിൽ നിറയുന്നത്. ‘ഒരിക്കൽ അവർ മാധവ് ഗാഡ്ഗിലിനെ പരിഹസിച്ചു. ഇന്ന് കാലം പറയുന്നു, ഗാഡ്ഗിലായിരുന്നു ശരി!’ എന്ന അടിക്കുറിപ്പിനൊപ്പം അദ്ദേഹത്തിന്റെ ചിത്രങ്ങളും നിരവധി പേർ പോസ്റ്റ് ചെയ്തു.‘ക്വാറികളുണ്ടായിട്ടും മഴ പെയ്തല്ലോ’ എന്നു തോമസ് ചാണ്ടി എംഎൽഎയും ‘ജെസിബി പോയിട്ട് കൈക്കോട്ടു പോലുംവയ്‌ക്കാത്ത നിബിഢവനത്തിൽ എങ്ങനെ ഉരുൾപൊട്ടി?’ എന്നു പി.വി.അൻവർ എംഎൽഎയും ‘പ്രകൃതിയുടെ വിധിയെ ആർക്കും തടുക്കാനാവില്ല. ഇനിയും നിയമങ്ങളിൽ ഇളവു വേണം’ എന്നു എസ്.രാജേന്ദ്രൻ എംഎൽഎയും പറഞ്ഞു. ‘മാധവ് ഗാഡ്ഗിൽ, ദുരന്തഭൂമിയിലെ ശവംതീനിക്കഴുകൻ’ എന്ന് ഇടുക്കി മുൻ എംപി ജോയ്സ് ജോർജും പറഞ്ഞപ്പോൾ ആ വന്ദ്യവയോധികൻ മൗനം പാലിച്ചു .

 

കാലം മറുപടി നൽകുമെന്ന വിശ്വാസത്താൽ. അതെ ഇന്ന് പ്രകൃതി ആ മറുപടി നൽകി കഴിഞ്ഞു.അതിനുശേഷം 2020 ഓഗസ്റ്റ് 6 ന് രാത്രി, രാജമല പെട്ടിമുടിയില്‍ 66 പേരുടെ ജീവനെടുത്ത പെട്ടിമുടി ദുരന്തത്തിന് ശേഷം ഗാഡ്ഗില്‍ പറഞ്ഞത് ഇപ്രകാരം,'എന്നെ തള്ളി പറഞ്ഞവര്‍ സുരക്ഷിതരായി, സുഖമായി ജീവിക്കുന്നു. എനിക്കെതിരെ തെരുവില്‍ ഇറക്കപ്പെട്ട പാവങ്ങള്‍ ഇന്ന് മണ്ണിനടിയിലും. ഇനിയെങ്കിലും എന്നെ വിശ്വസിക്കൂ...'ഗാഡ്ഗിലിന്‍റെ ഈ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാവുന്നത്. ഗാഡ്ഗിലിനെ കേട്ടിരുന്നെങ്കില്‍ ഒരുപക്ഷെ ഇത്തരമൊരു ദുരന്തത്തെ അഭിമുഖീകരിക്കേണ്ടി വരില്ലായിരുന്നുവെന്ന് അഭിപ്രായം ഉയരുന്നു.അതിനിടെ വീണ്ടും വയനാട് ദുരന്തഭൂമിയായി മാറിയ വാര്‍ത്ത ആശങ്കയോടെയാണ് മാധവ് ഗാഡ്ഗില്‍ പൂനെയില്‍ ഇരുന്ന് കേട്ടതെന്ന് വിനോദ് പയ്യട പറയുന്നു. മാതൃഭൂമി ബുക്‌സ് പ്രസാധനം ചെയ്തഡോ. മാധവ്ഗാഡ്ഗിലിന്റെ ആത്മകഥ മലയാളത്തില്‍ മൊഴിമാറ്റിയത് അഡ്വ. വിനോദ് പയ്യടയാണ്.

 

'വയനാട് ഒരിക്കല്‍ കൂടി ദുരന്തഭൂമിയാകുകയാണ്. ആശങ്കയോടെ നില്‍ക്കുന്ന ഒരാള്‍ പൂണെയിലുണ്ട്, മാധവ് ഗാഡ്ഗില്‍. പതിവ് പോലെ അദ്ദേഹം രാവിലെ വിളിച്ചു. വിവരങ്ങള്‍ തിരക്കി. ദുരന്തകാരണങ്ങളെക്കുറിച്ച് അന്വേഷിച്ചു. ആ പ്രദേശങ്ങളെക്കുറിച്ചറിയാവുന്നവര്‍ വിവരങ്ങള്‍ കൈമാറുമല്ലോ?,' എന്നാണ് വിനോദ് പയ്യട രാവിലെ ഫേസ്ബുക്കില്‍ കുറിച്ചത്.അന്ന് വോട്ടുബാങ്ക് രാഷ്ട്രീയം കളിച്ച ഭരണാധികാരികളും ഉദ്യോഗസ്ഥരും സ്വകാര്യ എസ്റ്റേറ്റ് ഉടമകളുമാണ് ഗാഡ് ഗിൽ റിപ്പോർട്ട് നടപ്പിലാക്കാതിരിക്കാൻ പല്ലും നഖവും ഉപയോഗിച്ചു പ്രക്ഷോഭങ്ങളും അട്ടിമറിയും നടത്തിയത്. അതിൻ്റെ ദുരന്തഫലം അനുഭവിക്കുന്നതും പ്രകൃതി ദുരന്തത്തിന് ഇരയായതും വയനാട്ടിലെ സാധാരണ മനുഷ്യരാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഹൃത്തിന്റെ മരണത്തെത്തുടര്‍ന്ന് യുവതി ജീവനൊടുക്കി  (5 minutes ago)

തന്റെ ഫോണ്‍ ചോര്‍ത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (16 minutes ago)

ദൈവമേ പ്രവാസികളെ ഇങ്ങനെ കൊല്ലണോ...!വിവാഹം നടക്കാൻ ദിവസങ്ങൾ,വരൻ മരിച്ചു..! ആദരാഞ്ജലികൾ...!!  (1 hour ago)

ആണ്ടവാ തലസ്ഥാനം അറബിക്കടൽ ഒരു മണിക്കൂർ 91 മിലിലിറ്റർ മഴ പെയ്തത് സാധാരണ മഴയല്ല രാത്രയിൽ കൊടും മഴ ഈ ജില്ലകളിൽ..  (2 hours ago)

ഒന്‍പതാം ക്ലാസുകാരന്‍ സ്‌കൂളില്‍ നടത്തിയ വെടിവയ്പ്പ്; സിനിമയിലെ രംഗം അനുകരിച്ചപ്പോള്‍അബദ്ധത്തില്‍ വെടിപൊട്ടിയതെന്ന് മൊഴി  (2 hours ago)

കോണ്‍ഗ്രസില്‍ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി പത്മജ; തിരിച്ചുവരവിനായി ഉപാധികളൊന്നും മുന്നോട്ട് വയ്ക്കാത്തതിനാല്‍ ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനമെടുക്കുമെന്ന് സണ്ണി ജോസഫ്  (2 hours ago)

ശക്തമായ മഴയില്‍ തലസ്ഥാന നഗരിയില്‍ വെള്ളക്കെട്ട് രൂക്ഷം;മഴക്കാലപൂര്‍വ ശുചീകരണത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ പൂര്‍ണപരാജയം  (2 hours ago)

കെ പിസിസി അധ്യക്ഷനും സതീശന് ? പടയൊരുക്കം അനുകൂലമാക്കി വിഡിഎസ് പുതിയ അധ്യക്ഷൻ ഡിസംബറിൽ  (5 hours ago)

തിരുപ്പരൻകുൻട്രം ക്ഷേത്രത്തെ ഒറ്റി കളക്ടർ, സുപ്രീം കോടതി വിളിപ്പിച്ചു, കരഞ്ഞ് മാപ്പ് പറഞ്ഞ് കളക്ടർ, ക്ഷേത്രത്തിൽ സംഭവിക്കുന്നത്  (5 hours ago)

ഏത് അടുപ്പ് വേണമെന്ന് ഞങ്ങൾ തീരുമാനിച്ചോളാം...! തർക്കം വേണ്ട, കട്ടയ്ക്ക് മേയർ ആറ്റുകാല്‍ പൊങ്കാല ദിവസം  (6 hours ago)

രണ്ട് മണിക്കൂറിനിടെ ട്രെയിന്‍ തട്ടി രണ്ടു യുവാക്കൾ ചിതറി 15 കിലോമീറ്റര്‍ വ്യത്യാസത്തില്‍ സംഭവിച്ചത് ഇത്..!ട്രാക്കിൽ നടന്നത്  (6 hours ago)

വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം  (6 hours ago)

നറുക്ക് വീണത് സതീശന് കൂടുതൽ പറയിപ്പിക്കരുതെന്ന് ഷാഫി..! കട്ടയ്ക്ക് ഡൽഹിയിൽ തീരുമാനം,ഛെ നാണക്കേട്  (6 hours ago)

'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...  (6 hours ago)

സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...  (6 hours ago)

Malayali Vartha Recommends