Widgets Magazine 

27
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം


'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...


സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...


ഭക്ഷണരീതിയില്‍ പുതിയ പരിഷ്‌കാരവുമായി ഇന്ത്യന്‍ റെയില്‍വേ..ഇനി പരിമിതമായ വിഭവങ്ങളടങ്ങിയ ‘കോംപാക്ട് മെനു’ അവതരിപ്പിക്കാനാണ് നീക്കം.. മൂന്ന് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളില്‍ പുതിയ സംവിധാനം ഇതിനോടകം നടപ്പാക്കി..


കാണാതായത് 30 യുവാക്കളെ..വര്‍ഷങ്ങളോളം കാത്തിരുന്നു കുടുംബങ്ങള്‍.. ഇന്ത്യയ്‌ക്കെതിരെ ഭീകരപ്രവര്‍ത്തനം നടത്താന്‍ പരിശീലനം നേടുന്നതിനായി പാക്കിസ്ഥാനിലേക്ക് കടന്നവരെന്ന് റിപ്പോർട്ട്..

ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം നടത്തുന്നതിന് ഒരുക്കിയത് വിപുലമായ ക്രമീകരണങ്ങൾ...മണിക്കൂറുകൾക്കുള്ളിൽ 50 പേരുടെ മൃതദേഹങ്ങളാണ് പോസ്റ്റ്‌മോർട്ടം നടത്തിയത്...

31 JULY 2024 11:46 AM IST
മലയാളി വാര്‍ത്ത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം നടത്തുന്നതിന് ഒരുക്കിയത് വിപുലമായ ക്രമീകരണങ്ങൾ. മേപ്പാടി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നിന്നും മണിക്കൂറുകൾക്കുള്ളിൽ 50 പേരുടെ മൃതദേഹങ്ങളാണ് പോസ്റ്റ്‌മോർട്ടം നടത്തിയത്.15 ഡോക്ടർമാരുടെ പ്രത്യേക സംഘവും മറ്റ് ആരോഗ്യ പ്രവർത്തകരുമാണ് വളരെ വേഗതയിൽ പോസ്റ്റ്‌മോർട്ടം നടത്തിയത്. നാല് സി.ഐമാർ ഇൻക്വസ്റ്റ് നടപടികൾക്ക് മേൽനോട്ടം വഹിച്ചു. മൃതശരീരങ്ങൾ തിരിച്ചറിയുന്നതിനാണ് ഏറ്റവും പ്രയാസം നേരിട്ടത്. പൊതു ദർശനത്തിനുള്ള സൗകര്യവും ഇവിടെ ഒരുക്കിയിരുന്നു.ആംബുലൻസുകളിൽ ഒന്നിന് പുറകെ ഒന്നായി അമ്പതോളം മൃതദേഹങ്ങളാണ് എത്തിച്ചത്. മൃതദേഹങ്ങൾ ടേബിളുകളിൽ കിടത്തി തിരിച്ചറിയൽ നടപടിയാണ് ആദ്യം നടത്തിയത്.

 

കാണാതായവരുടെ ബന്ധുക്കളെ മൃതദേഹം കാണിച്ച ശേഷം അവർ തിരിച്ചറിഞ്ഞാൽ പിന്നീട് പൊലീസിന്റെ ഇൻക്വസ്റ്റ് നടപടികളാണ്. ഒരു മൃതദേഹം ഒരു സി.ഐ എന്നീ ക്രമത്തിൽ വളരെ വേഗതയിലാണ് ഇൻക്വസ്റ്റ് പൂർത്തീകരിച്ചത്. പിന്നീട് പോസ്റ്റ്‌മോർട്ടം നടപടികളിലേക്ക്. ഇവിടെയും കാലതാമസം കൂടാതെ മൃതദേഹങ്ങൾ ഓരോന്നായി പോസ്റ്റ്‌മോർട്ടം നടത്തി.പുലർച്ചെ ദുരന്തവാർത്ത പുറത്തുവന്നപ്പോൾ തന്നെ ആരോഗ്യവകുപ്പ് ജാഗ്രതയിലായിരുന്നു. ദുരന്തത്തിന്റെ വ്യാപ്തി വലുതാണെന്ന് തിരിച്ചറിഞ്ഞതോടെ സർവസന്നാഹങ്ങളും ആശുപത്രിയിൽ ഒരുക്കി.തങ്ങളുടെ ഉറ്റവർ ആരെങ്കലുമുണ്ടോ എന്നറിയാനായി കരഞ്ഞുകലങ്ങിയ കണ്ണുകളുമായി ആളുകൾ എത്തിയിരുന്നു. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയായ ഉടൻ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകി.മുണ്ടക്കൈയിലും ചുരല്‍മലയിലും ഇനിയാണ് യഥാര്‍ത്ഥ തിരിച്ചില്‍.

ഇന്നലെ കണ്ണില്‍ കണ്ടവരെയാണ് സൈന്യവും സന്നദ്ധ പ്രവര്‍ത്തകരും രക്ഷിച്ചത്. പുറത്തേക്ക് എത്തിച്ച മൃതദേഹങ്ങളും ഒറ്റനോട്ടത്തില്‍ കണ്ടവയാണ്. ഇനി വീട്ടിനുള്ളിലേക്കും മറ്റും പരിശോധന. നിരവധി പേരെ ഇനിയും കണ്ടെത്താനുണ്ട്. അതുകൊണ്ട് തന്നെ മരണ സഖ്യ ഉയരും. 200ഓളം പേരെ ഇനിയും കണ്ടെത്താനുണ്ട്. 214 പേരെ കണാണുണ്ടെന്ന് പരാതിയുണ്ട്. ഇത് സര്‍ക്കാര്‍ പരിശോധിക്കുന്നുണ്ട്.രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താന്‍ കഴിഞ്ഞിട്ടില്ലാത്ത സ്ഥലങ്ങളില്‍ മലവെള്ളവും പാറക്കല്ലുകളും ചെളിയും നിറഞ്ഞ തകര്‍ന്നും കിടക്കുന്ന വീടുകളില്‍ ഇനിയും ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. 34 മൃതദേഹങ്ങളാണ് ഇതുവരെ തിരിച്ചറിഞ്ഞത്. ഇന്നലെ രാത്രി വരെ 18 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്കു വിട്ടുനല്‍കി. പ്രദേശത്തു കനത്ത മഴ പെയ്യുന്നതും മുണ്ടക്കൈ പാലം ഒലിച്ചുപോയി യാത്രാമാര്‍ഗം അടഞ്ഞതും പ്രതിസന്ധിയിലാണ്.

 

മലവെള്ളത്തില്‍ വന്നടിഞ്ഞ വന്‍മരങ്ങള്‍ക്കിടയിലും ആളുകളുണ്ടെന്നു സംശയിക്കുന്നു. 2019ല്‍ ഉരുള്‍പൊട്ടല്‍ദുരന്തമുണ്ടായ പുത്തുമലയില്‍നിന്നു 2 കിലോമീറ്റര്‍ മാത്രം അകലെയാണു ചൂരല്‍മല. ഇവിടുത്തെ ശിവക്ഷേത്രവും സ്‌കൂള്‍ കെട്ടിടവും ഒലിച്ചുപോയി.അട്ടമല, മാന്‍കുന്ന്, വെള്ളരിമല, സീതാര്‍കുണ്ട്, മാന്‍കുന്ന് പ്രദേശങ്ങളിലെല്ലാം വന്‍ നാശനഷ്ടമുണ്ട്.തിരച്ചിലിനു സഹായിക്കാന്‍ മറ്റു ജില്ലകളില്‍നിന്നു പൊലീസ് ഡ്രോണുകള്‍ ഇന്നെത്തിക്കും. മെറ്റല്‍ ഡിറ്റക്റ്ററുകളുമെത്തും. ബെംഗളൂരുവില്‍നിന്നു കരസേനാവിഭാഗവും ഇന്നെത്തും. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ വേഗത്തിലാക്കാന്‍ കോഴിക്കോട്ടുനിന്നു ഫൊറന്‍സിക് സംഘത്തെ നിയോഗിച്ചു. പകര്‍ച്ചവ്യാധി പ്രതിരോധത്തിന് ആരോഗ്യവകുപ്പ് സേവനം ഉറപ്പാക്കി.

 

മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന നടത്തും.ചൂരല്‍മലയില്‍ നിര്‍മിച്ച താത്കാലിക പാലത്തിലൂടെ അഞ്ഞൂറിലധികം പേരെ രക്ഷപ്പെടുത്തിയിരുന്നു. സൈന്യവും കേരള ഫയര്‍ ഫോഴ്സും സംയുക്തമായാണ് പാലം നിര്‍മ്മിച്ചത്. ഉച്ചകഴിഞ്ഞ് സൈന്യവും എന്‍ഡിആര്‍എഫും അടങ്ങുന്ന ദൗത്യസംഘം പുഴ കടന്ന് മുണ്ടക്കൈയിലേക്ക് എത്തിയിരുന്നു. കണ്ണൂരിലെ ഡിഫന്‍സ് സെക്യൂരിറ്റി കോര്‍പ്‌സ് (ഡിഎസ്സി) സെന്ററില്‍നിന്ന് 200 സൈനികരുള്ള ഇന്ത്യന്‍ ആര്‍മിയുടെ രണ്ട് വിഭാഗങ്ങള്‍ വയനാട്ടിലേക്ക് എത്തിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഹൃത്തിന്റെ മരണത്തെത്തുടര്‍ന്ന് യുവതി ജീവനൊടുക്കി  (5 minutes ago)

തന്റെ ഫോണ്‍ ചോര്‍ത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (16 minutes ago)

ദൈവമേ പ്രവാസികളെ ഇങ്ങനെ കൊല്ലണോ...!വിവാഹം നടക്കാൻ ദിവസങ്ങൾ,വരൻ മരിച്ചു..! ആദരാഞ്ജലികൾ...!!  (1 hour ago)

ആണ്ടവാ തലസ്ഥാനം അറബിക്കടൽ ഒരു മണിക്കൂർ 91 മിലിലിറ്റർ മഴ പെയ്തത് സാധാരണ മഴയല്ല രാത്രയിൽ കൊടും മഴ ഈ ജില്ലകളിൽ..  (2 hours ago)

ഒന്‍പതാം ക്ലാസുകാരന്‍ സ്‌കൂളില്‍ നടത്തിയ വെടിവയ്പ്പ്; സിനിമയിലെ രംഗം അനുകരിച്ചപ്പോള്‍അബദ്ധത്തില്‍ വെടിപൊട്ടിയതെന്ന് മൊഴി  (2 hours ago)

കോണ്‍ഗ്രസില്‍ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി പത്മജ; തിരിച്ചുവരവിനായി ഉപാധികളൊന്നും മുന്നോട്ട് വയ്ക്കാത്തതിനാല്‍ ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനമെടുക്കുമെന്ന് സണ്ണി ജോസഫ്  (2 hours ago)

ശക്തമായ മഴയില്‍ തലസ്ഥാന നഗരിയില്‍ വെള്ളക്കെട്ട് രൂക്ഷം;മഴക്കാലപൂര്‍വ ശുചീകരണത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ പൂര്‍ണപരാജയം  (2 hours ago)

കെ പിസിസി അധ്യക്ഷനും സതീശന് ? പടയൊരുക്കം അനുകൂലമാക്കി വിഡിഎസ് പുതിയ അധ്യക്ഷൻ ഡിസംബറിൽ  (5 hours ago)

തിരുപ്പരൻകുൻട്രം ക്ഷേത്രത്തെ ഒറ്റി കളക്ടർ, സുപ്രീം കോടതി വിളിപ്പിച്ചു, കരഞ്ഞ് മാപ്പ് പറഞ്ഞ് കളക്ടർ, ക്ഷേത്രത്തിൽ സംഭവിക്കുന്നത്  (5 hours ago)

ഏത് അടുപ്പ് വേണമെന്ന് ഞങ്ങൾ തീരുമാനിച്ചോളാം...! തർക്കം വേണ്ട, കട്ടയ്ക്ക് മേയർ ആറ്റുകാല്‍ പൊങ്കാല ദിവസം  (6 hours ago)

രണ്ട് മണിക്കൂറിനിടെ ട്രെയിന്‍ തട്ടി രണ്ടു യുവാക്കൾ ചിതറി 15 കിലോമീറ്റര്‍ വ്യത്യാസത്തില്‍ സംഭവിച്ചത് ഇത്..!ട്രാക്കിൽ നടന്നത്  (6 hours ago)

വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം  (6 hours ago)

നറുക്ക് വീണത് സതീശന് കൂടുതൽ പറയിപ്പിക്കരുതെന്ന് ഷാഫി..! കട്ടയ്ക്ക് ഡൽഹിയിൽ തീരുമാനം,ഛെ നാണക്കേട്  (6 hours ago)

'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...  (6 hours ago)

സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...  (6 hours ago)

Malayali Vartha Recommends