പ്രമുഖ മാധ്യമപ്രവര്‍ത്തകനും ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ ഇന്‍ചീഫുമായ ടി.എന്‍ ഗോപകുമാര്‍ അന്തരിച്ചു

പ്രമുഖ മാധ്യമപ്രവര്‍ത്തകനും ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ ഇന്‍ചീഫുമായ ടി.എന്‍ ഗോപകുമാര്‍(58) അന്തരിച്ചു. പുലര്‍ച്ചെ 3.50 ഓടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
ഇന്ത്യന്‍ എക്‌സ്പ്രസില്‍ പത്രപ്രവര്‍ത്തകനായാണ് തുടക്കം. പിന്നീട് മാതൃഭൂമി, സ്‌റ്റേറ്റ്മാന്‍, ടൈംസ് ഓഫ് ഇന്ത്യ, ബിബിസി, തുടങ്ങിയ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചു. ഡല്‍ഹിയില്‍ 'മാധ്യമ'ത്തിന്റെ പ്രത്യേക പ്രതിനിധിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഏഷ്യാനെറ്റ് ന്യൂസിന്റെ തുടക്കം മുതല്‍ വാര്‍ത്താ വിഭാഗം മേധാവിയായിരുന്നു. ഏറെ ജനശ്രദ്ധ നേടിയ കണ്ണാടി എന്ന പരിപാടിയുടെ അവതാരകനായിരുന്നു.
സംസ്‌കാരം വൈകിട്ട് അഞ്ച് മണിക്ക് തൈക്കാട് ശാന്തികവാടത്തില്‍. ഭാര്യ ഹെതര്‍ ഗോപകുമാര്‍ മക്കള്‍: ഗായത്രി,കാവേരി, മരുമക്കള്‍: രഞ്ജിത്, വിനായക്.
സാഹിത്യ, സിനിമ മേഖലകളില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ജീവന്‍മശായ് എന്ന സിനിമയും ദൂരദര്‍ശനുവേണ്ടി വേരുകള്‍ എന്ന സീരിയലും സംവിധാനം ചെയ്തു. വോള്‍ഗ തരംഗങ്ങള്‍, ശുചീന്ദ്രം രേഖകള്‍, അകമ്പടി സര്‍പ്പങ്ങള്‍, ശൂദ്രന്‍ എന്നീ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട് .കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha
























