ഉമ്മന്‍ ചാണ്ടിയും എ.ഐ.സി.സി സെക്രട്ടറി ദീപക് ബാബറിയും കൂടിക്കാഴ്ച നടത്തി

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും എ.ഐ.സി.സി സെക്രട്ടറി ദീപക് ബാബറിയും കെ.പി.സി.സി ആസ്ഥാനത്ത് കൂടിക്കാഴ്ച നടത്തി. ശനിയാഴ്ച രാവിലെയായിരുന്നു കൂടിക്കാഴ്ച. സോളാര്‍ കേസില്‍ പുറത്തുവരുന്ന വെളിപ്പെടുത്തലുകളുടെയും അതിന്റെ പശ്ചാത്തിലത്തില്‍ സംസ്ഥാന രാഷ്ട്രീയത്തിലുണ്ടായ പ്രതിസന്ധിയുമാണ് ചര്‍ച്ചാവിഷയമെന്ന് കരുതുന്നു. ഇന്ദിരാഭവനില്‍ നടന്ന യോഗത്തിനിടെയായിരുന്നു ഇവരുടെ കൂടിക്കാഴ്ച.
സംസ്ഥാനത്തെ പ്രശ്‌നങ്ങളില്‍ മുഖ്യമന്ത്രിയോട് ഹൈക്കമാന്‍ഡ് വിശദീകരണം തേടിയിരുന്നു. ആരോപണങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയാണെന്ന നിലപാടില്‍ മുഖ്യമന്ത്രിക്ക് പൂര്‍ണ്ണ പിന്തുണയുമാണ് ഹൈക്കമാന്‍ഡ് ഇതുവരെ നല്‍കിയിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























