ടി.പി.ശ്രീനിവാസനെ മര്‍ദ്ദിച്ച സംഭവം; പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി

ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ഉപാധ്യക്ഷന്‍ ടി.പി.ശ്രീനിവാസനെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്ത സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. മൂന്നു സിവില്‍ പൊലീസുകാര്‍ക്കും ഒരു എസ് ഐയ്ക്കുമെതിരെയുള്ള നടപടിയുടെ ഭാഗമായി മൂന്നുപേര്‍ക്കും ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനത്തിന് ദക്ഷിണ മേഖല റേഞ്ച് ഐജി ഉത്തരവിട്ടു.
വെള്ളിയാഴ്ച കോവളത്ത് നടന്ന ആഗോള വിദ്യാഭ്യാസ സംഗമ വേദിയില്‍ വച്ചാണ് ടി.പി.ശ്രീനിവാസനെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചത്.
വിദ്യാഭ്യാസ സംഗമത്തിനെതിരെയുള്ള പ്രതിഷേധത്തിനിടെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അദ്ദേഹത്തെ ആക്രമിക്കുകയായിരുന്നു. മര്‍ദ്ദനമേറ്റ് നിലത്തു വീണ തന്നെ പൊലീസ് സഹായിച്ചില്ലെന്ന് ടി.പി.ശ്രീനിവാസന്‍ ആരോപിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് നടപടി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivarthahttps://www.facebook.com/Malayalivartha



























