മുഖ്യമന്ത്രിക്ക് എതിരെ വിധി പറഞ്ഞ വിജിലന്‍സ് ജഡ്ജിക്ക് തലയ്ക്ക് സുഖമില്ല : കെ.സുധാകരന്‍

കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍ മുഖ്യമന്ത്രിക്ക് എതിരെ വിധി പറഞ്ഞ വിജിലന്‍സ് ജഡ്ജിക്കെതിരെ രംഗത്തെത്തി. സോളാര്‍ വെളിപ്പെടത്തലുകളുടെ ഗൂഡാലോചനയില്‍ ജഡ്ജിക്കും പങ്കുണ്ടെന്ന് കെ.സുധാകരന്‍. അഭിസാരികയുടെ വാക്കുകള്‍ വായിച്ച് വിധി പറയുന്ന ജഡ്ജിക്ക് തലയ്ക്ക് സുഖമില്ലെന്നും മാനസിക നില പരിശോധിക്കണമെന്നും കെ.സുധാകരന്‍ പറഞ്ഞു. ഉപ്പു തിന്ന ജഡ്ജി വെള്ളം കുടിക്കുകയാണന്നും രാജിവെയ്ക്കുകയല്ല ജനങ്ങള്‍ പുറത്തക്കുകയാണ് വേണ്ടതെന്നും സുധാകരന്‍ പറഞ്ഞു.ചവറയില്‍ ബേബി ജോണ്‍ അനുസ്മരണത്തിലാണ് ജഡ്ജിക്ക് എതിരെ വിമര്‍ശനവുമായി സുധാകരന്‍ രംഗത്തെത്തിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























