മേലാല്‍ ഊതിക്കരുത്.... ഊതിയപ്പോള്‍ തുപ്പല്‍ തെറിച്ചെന്ന് പറഞ്ഞ് എസ്‌ഐ തല്ലി; കണ്ടു നിന്നവരുടെ ഒന്നൊന്നര ഇടപെടല്‍

ഊതിക്കാന്‍ നിന്ന എസ്‌ഐയുടെ മുഖത്ത് തുപ്പല്‍ വീണതിനാല്‍ ഊതിയ ആളുടെ മുഖത്തടിച്ച് എസ്‌ഐ. കണ്ടു നിന്നവരാവട്ടെ എസ്‌ഐയെ കയ്യേറ്റം ചെയ്തു. ഇന്നലെ വൈകിട്ട് പത്തനംതിട്ട നഗരത്തില്‍ മാര്‍ക്കറ്റിലെ ഓട്ടോ സ്റ്റാന്‍ഡിനു മുന്‍പിലാണ് സംഭവം. ചില്ലറ മദ്യവില്‍പ്പന ശാലയില്‍ നിന്ന് ഇറങ്ങുന്നവരെ പിടിക്കാന്‍ നില്‍ക്കുകയായിരുന്നു എസ്‌ഐയും കൂട്ടരും. യന്ത്രമൊന്നുമില്ലാത്തതിനാല്‍ മുഖത്തേക്ക് ഊതിച്ചായിരുന്നു പരിശോധന. ഇതുവഴി വന്ന വയോധികനോടും പറഞ്ഞു ഊതാന്‍. പല്ലില്ലാത്ത അദ്ദേഹം ഊതിയപ്പോള്‍ എസ്‌ഐയുടെ മുഖത്തു തുപ്പല്‍ വീണു.
ഇതേത്തുടര്‍ന്ന് എസ്‌ഐ വയോധികന്റെ മുഖത്തു തല്ലിയതായി കണ്ടുനിന്നവര്‍ പറയുന്നു.
മദ്യം വാങ്ങി വരുന്നവരും നേരത്തെ പരിശോധനയില്‍ പിടിക്കപ്പെട്ടവരുമെല്ലാം കാഴ്ചക്കാരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നു. പ്രതികരിക്കാന്‍ കിട്ടിയ അവസരം അവര്‍ വെറുതെ കളയഞ്ഞില്ല. അവര്‍ എസ്.ഐ.യെ കയ്യേറ്റം ചെയ്യാന്‍ തുടങ്ങി. ആരും പരാതി ഏറ്റു പിടിക്കാത്തതിനാല്‍ സംഭവം തണുത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























