കൂടുതല്‍ വെളിപ്പെടുത്തലുമായി സരിത തിങ്കളാഴ്ച എത്തും

സരിത എസ് നായര്‍ സോളാര്‍ കമ്മീഷനു മുന്നില്‍ തിങ്കളാഴ്ച കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തും . ചാണ്ടി ഉമ്മനെതിരെ ഉന്നയിച്ച ആരോപണങ്ങളുടെ പേരില്‍ കേസുണ്ടായാല്‍ തെളിവുകള്‍ ഹാജരാക്കി നേരിടുമെന്ന് അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ചാണ്ടി ഉമ്മനെതിരെ ഉന്നയിച്ച ആരോപണത്തിന് തെളിവായി കോണ്‍ഗ്രസ് നേതാവിന്റെ ശബ്ദരേഖ കൈവശമുണ്ട്. പണം തിരികെച്ചോദിച്ച് രണ്ടാഴ്ച മുമ്പ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വിളിച്ചിരുന്നുവെന്ന് അവര്‍ അവകാശപ്പെട്ടു. തമ്പാനൂര്‍ രവിയെ വിളിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചുവെന്നും സരിത പറഞ്ഞു.
ചാണ്ടി ഉമ്മന്‍ സോളാര്‍ കേസിലെ പ്രതിയായ മറ്റൊരു സ്ത്രീയ്‌ക്കൊപ്പം വിദേശയാത്ര നടത്തിയതിന്റെ സി.ഡി മന്ത്രി തിരുവഞ്ചൂര് രാധാകൃഷ്ണന്റെ കൈവശമുണ്ടെന്ന് സരിത കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























