ജനരക്ഷാ യാത്രയ്ക്കിടയിലേക്ക് ആയുധവുമായി അജ്ഞാതന്‍; വി.എം. സുധീരനെ അപായപ്പെടുത്താന്‍ ശ്രമം

കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരനെ ജനരക്ഷാ യാത്രയ്ക്കിടെ അപായപ്പെടുത്താന്‍ ശ്രമം. ആലപ്പുഴ ജില്ലയിലെ പര്യടനത്തിനിടെ ചേര്‍ത്തലയിലെ സ്വീകരണവേദിയില്‍ എത്തിയപ്പോഴാണ് സംഭവം. അപായപ്പെടുത്താന്‍ ശ്രമം നടന്നത് തുറന്ന വാഹനത്തിലെത്തിയ സുധീരന്‍ വേദിയിലേക്കു കയറുന്നതിനിടെയാണ്. സേവാദള്‍ വളണ്ടിയര്‍മാര്‍ കൃത്യസമയത്ത് ഇടപെട്ടതോടെ ആയുധവുമായെത്തിയ അജ്ഞാത യുവാവ് ഓടിരക്ഷപ്പെട്ടു.
കോണ്‍ഗ്രസ് സേവാദള്‍ പ്രവര്‍ത്തകരും ഒരു ഗണ്‍മാനുമായിരുന്നു സുധീരന് സുരക്ഷ ഒരുക്കിയിരുന്നത്.
മുദ്രാവാക്യം വിളികളുമായി നൂറുകണക്കിന് പ്രവര്‍ത്തകര്‍ സുധീരനു സമീപത്തേക്ക് എത്തിയപ്പോള്‍ ഉന്തുംതള്ളുമുണ്ടായി. ഈ സമയത്താണ് അപായപ്പെടുത്താന്‍ അജ്ഞാതന്‍ ശ്രമിച്ചത്.
സംഭവത്തേത്തുടര്‍ന്ന് സുധീരന് ഒപ്പമുണ്ടായിരുന്ന സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ ചേര്‍ത്തല പോലിസില്‍ പരാതി നല്‍കി. ഇതു സംബന്ധിച്ച് അന്വേഷണം തുടങ്ങിയതായി എസ്.ഐ: ഇ.ഡി. ബിജു പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























